ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണ്! കളിയാക്കിക്കൊണ്ട് എഴുതിയ സിനിമ ആണെന്ന് അറിഞ്ഞിട്ടും ഒരു മടിയും കൂടാതെ അഭിനയിച്ചു!

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കൂട്ടുകെട്ടാണ് മോഹൻലാലും ശ്രീനിവാസനും. ഒരു കാലത്തേ ഹിറ്റ് കോമ്പിനേഷൻ ആയിരുന്നു ഇവർ. ഇവർ ഒരുമിച്ച സിനിമകളെല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്. ദാസനും വിജയനും എക്കാലവും മലയാളി മനസ്സിൽ മായാതെ നിൽക്കുന്നവരാണ്. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇവർ. ഇവരുടെ സൗഹൃദത്തിൽ ഒരു വിള്ളൽ വീഴാൻ കാരണം ശ്രീനിവാസൻ മോഹൻലാലിനെ കളിയാക്കിക്കൊണ്ട് ചെയ്ത ഒരു പടമായ ഉദയനാണ് താരം ആണെന്നും ഒക്കെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ബാക്കിഭാഗമായി ഇറങ്ങിയ സരോജ് കുമാർ എന്ന ചിത്രം ഇതിന് കാരണമായി.

മോഹൻലാലിന് ലഭിച്ച കേണൽ പദവിയെക്കുറിച്ച് മറ്റും വിശദമായി തന്നെ ചിത്രം സംസാരിക്കുന്നുണ്ട്. എന്നാൽ ഉദയനാണ് താരത്തിൽ മോഹൻലാൽ തന്നെയായിരുന്നു നായകനായി എത്തിയത്. ഇക്കാര്യങ്ങൾ സത്യമാണോ എന്ന് മോഹൻലാൽ സംസാരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് സിനിമ തന്നെ കുറിച്ചുള്ളതല്ല എന്ന് താൻ ചിന്തിച്ചാൽ പോരെ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ശ്രീനിവാസനും താനും തമ്മിൽ യാതൊരു പിണക്കങ്ങളും ഇല്ല. അതിനുശേഷം ഞങ്ങൾക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

എന്റെ അപമാനിക്കാൻ വേണ്ടി ശ്രീനി മനപ്പൂർവം ചെയ്ത സിനിമയാണ് സരോജ് കുമാർ എന്ന് ഒന്നും ഞാൻ വിശ്വസിക്കുന്നില്ല.. സിനിമയ്ക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങളൊന്നും ഇതുവരെ താൻ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.. തന്നെക്കുറിച്ച് ഒരു സിനിമ ചെയ്തതിലൂടെ വലിയ ആൾ ആകേണ്ട ആവശ്യം ഇല്ല ശ്രീനിക്ക് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമ ഇറങ്ങിയതിനു ശേഷം കുറെ ആളുകൾ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. പക്ഷേ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ല എന്ന് തോന്നിയിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.

എന്നാൽ ഇതേ കാര്യത്തെക്കുറിച്ച് തന്നെ ഒരിക്കൽ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു. എന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസൻ ആണെന്നാണ് പറഞ്ഞത്. മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ള ശ്രീനിവാസൻ എഴുതിയ കഥയിൽ ലാൽ സർ അഭിനയിച്ചതെന്നും അത് വിജയിച്ചപ്പോൾ മറ്റൊരു സിനിമ എടുത്തപ്പോൾ ചോദ്യം ചെയ്തു എന്നുമാണ് പറയുന്നത്. ഉടനെ ആന്റണി പെരുമ്പാവൂർ ഭീഷണിപെടുത്തി എന്ന് മാധ്യമങ്ങളോട് പറഞ്ഞു വേദനിപ്പിക്കുക ആയിരുന്നുവെന്നും. സിനിമയിൽ ഒരു മടിയും കൂടാതെ ലാൽസാർ അഭിനയിച്ചു. എതിർപ്പ് പ്രകടിപ്പിച്ചില്ല.

ഏതെങ്കിലും സീൻ വെട്ടി മാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലന്നോ അദ്ദേഹം പറഞ്ഞില്ല. നല്ല സിനിമയായിരുന്നു അത്. വിജയിച്ചതോടെ വളരെ മോശമായി വീണ്ടും ഒരു തിരക്കഥ എഴുതി ശ്രീനിവാസൻ നായകനായി അഭിനയിച്ചു. ഇതേക്കുറിച്ച് കേട്ടപ്പോൾ ഞാൻ സംവിധായകനെ വിളിച്ചു. തുടർന്ന് പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് എന്തൊക്കെയോ വിളിച്ച് പറഞ്ഞു. അതിനുശേഷം ഇന്ന് വരെ സംസാരിച്ചിട്ടില്ല ശ്രീനിവാസനോട് എന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നുണ്ട് .

x