ഒരാളെ ഒറ്റപ്പെടുത്തി മാനസികമായി തളർത്തി ഇല്ലാന്നാക്കുന്ന രീതി മനുഷ്യകുലത്തിന് ചേർന്നതല്ല

അഭിനയമികവ് കൊണ്ടും ശബ്‌ദ ഗാംഭീര്യം കൊണ്ടും മലയാള സിനിമ പ്രേഷകരുടെ പ്രിയ നടനായിരുന്ന അഭിനയകുലപതി തിലകൻ വിടപറഞ്ഞിട്ട് ഇന്ന് ഒൻപത് വര്ഷം പൂർത്തിയാവുകയാണ് .. 2012 സെപ്റ്റംബർ 24 നായിരുന്നു ആരധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി പ്രിയ നടൻ തിലകൻ വിടപറഞ്ഞത് .. 1981 ൽ പുറത്തിറങ്ങിയ കോലങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് വെത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ താരം വിസ്മയിപ്പിക്കുകയായിരുന്നു .. താരം ചെയ്ത കഥാപാത്രങ്ങൾ ഇന്നും പല പ്രമുഖ നടന്മാർക്കും സ്വപ്നങ്ങൾ മാത്രമാണ് .. പെരുന്തച്ചനിലെ തച്ചനും , സ്പടികത്തിലെ ചാക്കോ മാഷും , കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും ഒക്കെ ഇന്നും പ്രേഷകരുടെ പ്രിയ കഥാപത്രങ്ങളാണ് .. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ നടൻ തിലകന്റെ ഓർമദിനത്തിൽ സംവിധായകൻ വിനയന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .. സഹപ്രവർത്തകരിൽ നിന്നും തൊഴിലില്ലാതാകുകയും വിലക്കപെടുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും പിന്നീട് തളർന്നുപോവുകയും ചെയ്ത തിലകനെക്കുറിച്ചുള്ള സംവിധയകാൻ വിനയന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;

 

ഇന്ന് തിലകൻ എന്ന മഹാ നടന്റെ ഓർമ്മ ദിനമാണ് ..മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കിൽ എഴുതാൻ എനിക്കാവില്ല… കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തിൽ.. ശക്തമായി പ്രതികരിക്കുകയും…ഒടുവിൽ തളർന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകൻ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല..എന്തിന്റെ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല..ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ… അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു… ക്ഷമിക്കണം… ഈ ഓർമ്മകൾ ഒരു തിരിച്ചറിവായി മാറാൻ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ..അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികൾ..ഇതായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ചത് …

1972 ൽ പുറത്തിറങ്ങിയ പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് എങ്കിലും 1982 ൽ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തിലെ വക്കച്ചൻ എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രെധ നേടുന്നത് ..ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാർഡും താരം നേടിയിരുന്നു .. നിരവധി ഹിറ്റ് ചിത്രങ്ങളിൽ വെത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മലയാളം തമിഴ് , കന്നഡ, തെലുങ്കു ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് .. ബിഗ് സ്‌ക്രീനിന് പുറമെ മിനി സ്ക്രീനിലും താരം അഭിനയിച്ചിട്ടുണ്ട് . മലയാള സിനിമാപ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിനയകുലപതി എന്ന് വിശേഷിപ്പിച്ച പ്രിയ നടൻ തിലകൻ വിടപറഞ്ഞിട്ട് ഇന്ന് ഒമ്പത് വര്ഷം പൂർത്തിയാവുകയാണ്

Articles You May Like

x