സ്വന്തം കാമുകിയെ ഉപേക്ഷിക്കുന്ന കാമുകന്റെ വേദനയോടെയാണ് ഞാൻ അത് ചെയ്തത്.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് ശ്രീനിവാസൻ. ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ശ്രീനിവാസൻ സംഭവിച്ചിട്ടുള്ളത്. മികച്ച നടനും സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ആയിരുന്നു അദ്ദേഹം എന്ന് പറയാം. ചിത്രങ്ങളെല്ലാം മലയാളികൾക്ക് ഒരു പ്രത്യേകത നിറച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കോമഡികൾ എപ്പോഴും അദ്ദേഹത്തിന്റെ കുറവുകളെ കുറിച്ച് തന്നെയായിരുന്നു എന്നത് ഏറ്റവും ശ്രദ്ധ നേടിയ കാര്യമാണ്. തന്റെ കുറവുകൊണ്ട് ആരാധകരെ വർദ്ധിപ്പിച്ച് ഒരു താരമായിരുന്നു ശ്രീനിവാസൻ. തന്റെ നിറത്തെയും നീളത്തെയുമൊക്കെ സ്വന്തമായി തന്നെ ഓരോ ട്രോളുകളിലൂടെ അദ്ദേഹം സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്.

അടുത്തകാലത്തായി ശ്രീനിവാസനെ കുറിച്ചുള്ള ഒരുപാട് വാർത്തകൾ പുറത്ത് വരികയും ചെയ്തിരുന്നു. ഈ വാർത്തകൾക്ക് ശേഷം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ അതിഥിയായി കുറെ നാളുകൾക്കു ശേഷം ശ്രീനിവാസൻ എത്തി.വേദിയിൽ മോഹൻലാലിന് ഒപ്പം നിന്നപ്പോൾ ശ്രീനിവാസൻ മോഹൻലാൽ കോമ്പോ മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന കുറച്ച് ഓർമ്മകളുടെ ഒരു വലിയ തേരോട്ടം തന്നെയായിരുന്നു നടത്തിയത്. പിന്നീട് നടിയായ സ്മിനു സിജു ശ്രീനിവാസന്റെ ചിത്രങ്ങളുമായി എത്തുകയും ചെയ്തു. നിലവിൽ ശ്രീനിവാസനു കുഴപ്പമൊന്നുമില്ല എന്നും ശ്രീനിവാസൻ ആരോഗ്യസ്ഥിതി വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി യാണ് ഇപ്പോൾ ചിത്രം പങ്കുവച്ചിരിക്കുന്നത് എന്ന് ഒക്കെ ആയിരുന്നു സ്മിനു പറഞ്ഞത്.

ഇപ്പോൾ തന്റെ മോശം സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എക്കാലത്തെയും മോശമായ സ്വഭാവം എന്നത് സിഗരറ്റ് വലിക്കുന്ന രീതി തന്നെയാണ്. പലപ്പോഴും മാറ്റണം എന്ന് കരുതിയിട്ടുണ്ട്. ഒരുപാട് പുകവലിക്കുന്ന ഒരാളായിരുന്നു താൻ. തന്നെ ഈ അവസ്ഥയിൽ എത്തിച്ചത് പുകവലി ആണെന്ന് തന്നെ പറയാം. ഇപ്പോഴും സിഗരറ്റ് കിട്ടുകയാണെങ്കിൽ താനത് വലിക്കും. അത്രത്തോളം തനിക്ക് ഇഷ്ടമുള്ള ഒരു കാര്യമാണിത്. ഇനിയും ആരോടെങ്കിലും എന്തെങ്കിലും ഒരു ഉപദേശം നൽകാൻ പറഞ്ഞാൽ ഞാൻ പറയുക സിഗരറ്റ് വലിക്കരുത് എന്നതാണ്.


തന്നെ ഈ അവസ്ഥയിൽ ആക്കിയത് സിഗരറ്റാണ്. അവസാനം സിഗരറ്റ് വലിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു സമയത്താണ് ഒരു സിഗരറ്റ് വലിച്ച് ആ ശീലം നിർത്തുകയായിരുന്നു. സ്വന്തം കാമുകിയെ ഉപേക്ഷിക്കുന്ന കാമുകന്റെ വേദനയോടെയാണ് അന്ന് അങ്ങനെ ചെയ്തത്. ഇപ്പോഴും ആരെങ്കിലും കൊണ്ടുവന്ന് ഒരു സിഗരറ്റ് തന്നാൽ ഞാൻ അറിയാതെ വലിച്ചുപോകും. അത്രത്തോളം ആ ഒരു ശീലത്തിന് അടിമയാണ്. ജീവിതത്തിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടുള്ള ഒരു ശീലവും അതുതന്നെയാണ് എന്ന് അദ്ദേഹം പറയുന്നു.

വല്ല മാർഗവും ഉണ്ട് എങ്കിൽ സിഗരറ്റ് വലിക്കാത്തിരിക്കുകയാണ് നോക്കേണ്ടത്. അതാണ് ഏറ്റവും നല്ല കാര്യം എന്നും അദ്ദേഹം പറയുന്നു. ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. വേദനയോടെയാണ് ഓരോരുത്തരും ഈയൊരു വാക്കുകളെ ഓരോരുത്തരും നോക്കിക്കാണുന്നത്. സീരിയസ് ആയി എന്തെങ്കിലും കാര്യം സംസാരിക്കുമ്പോൾ പോലും നർമ്മം ഇട കലർത്തിയാണ് ശ്രീനിവാസൻ സംസാരിക്കാറുള്ളതാണ്. അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും എപ്പോഴും വ്യത്യസ്തമാക്കി മാറ്റുന്നത് അത് തന്നെയാണ്.

x