“വിവാഹ വേദിയിൽ ചിരിയും സന്തോഷവും നിറച്ച് മമ്മൂട്ടി, ഗോൾഡൻ ജുബ്ബയിൽ തിളങ്ങി ദിലീപും സുരേഷ് ഗോപിയും” , താരനിബിഢമായ നടി ആശാ ശരത്തിന്റെ മകളുടെ വിവാഹനിശ്ചയ വീഡിയോ കാണാം

നടി ആശാ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങുകൾ ആയിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ഇന്നലെ ഒരു ദിവസം കൊണ്ട് വൈറലായി മാറിയത്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് സിനിമയിൽ നേടിയെടുത്ത താരമാണ് ആശ ശരത് എന്ന് പറയണം. നിരവധി ആരാധകരായിരുന്നു ആശ സ്വന്തമാക്കിയതും. നിഴലും നിലാവും എന്ന ദൂരദർശൻ പരമ്പരയിലൂടെ ആയിരുന്നു ആശയുടെ തുടക്കം. എന്നാൽ നടിയെ കൂടുതലായും പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത് കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തിലൂടെ തന്നെയാണ്. പിന്നീട് സിനിമയിൽ നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. ശ്രദ്ധേയമായത് ദൃശ്യം എന്ന സിനിമയിലെ ഗീത ഭാസ്ക്കർ എന്ന കഥാപാത്രമായിരുന്നു.

 

എന്നാൽ ആശയുടെ ആദ്യസിനിമ ദൃശ്യമായിരുന്നില്ല. ഫ്രൈഡേ എന്ന സിനിമയിലൂടെയാണ് ആശ ശരത് സിനിമയിലേക്ക് എത്തുന്നത്. ദൃശ്യത്തിലെ തമിഴിലും ബാഗ്മതി എന്ന തെലുങ്ക് സിനിമയിലെ മൊക്കെ അഭിനയിക്കുവാൻ ആശാ ശരത്തിന് പിന്നീട് സാധിക്കുകയും ചെയ്തു. മകൾ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് മകളുടെ വിവാഹ നിശ്ചയ വാർത്തകൾ ശ്രദ്ധ നേടിയത്. ഇപ്പോൾ താരനിബിഢമായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഒരു കല്യാണം പോലെ തന്നെ വളരെയധികം ആഡംബരത്തോടെയും ആഘോഷത്തോടെയും ആയിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയിരുന്നത്. ചടങ്ങുകൾക്ക് മമ്മൂട്ടി ദിലീപ് സുരേഷ് ഗോപി എന്നീ താരങ്ങളൊക്കെ തന്നെ എത്തിയിരുന്നു.

സാധാരണ മിക്ക കല്യാണങ്ങൾക്കും പോലും വരാതിരിക്കുന്നത് മമ്മൂട്ടി ഒരു ലൈറ്റ് റോസ് നിറത്തിലെ ഷർട്ടും മുണ്ടും അണിഞ്ഞ് വളരെ സിമ്പിൾ ലുക്കിൽ ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾക്ക് എത്തിയത്. ലൈറ്റ് ഓറഞ്ച് നിറത്തിലുള്ള ജുബ്ബ അണിഞ്ഞ് കൊണ്ടാണ് സുരേഷ് ഗോപി എത്തിയത്. ഗോൾഡൻ നിറത്തിലുള്ള ജുബയിൽ തിളങ്ങിയ ദിലീപും. ആശയുമായി ഇവർക്ക് ഉള്ള സൗഹൃദം എത്രവലുതാണെന്ന് ഈ ഒരു ചടങ്ങുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. നർത്തകനും നടനുമായ വിനീത്, മനോജ് കെ ജയൻ മേജർ രവിയും കുടുംബവും അങ്ങനെ നിരവധി ആളുകൾ ആയിരുന്നു വിവാഹവേദിയിൽ തിളങ്ങിയിരുന്നത്.

ചുവന്ന നിറത്തിൽ സാരിയിൽ അതിസുന്ദരിയായ ആശയും ചുവപ്പ് നിറത്തിലുള്ള ലഹങ്കയിൽ ആയിരുന്നു ഉത്തരയും എത്തിയത്. അമ്മയും മകളും ഒരുമിച്ച് സിനിമയിലേക്ക് എത്തുന്ന സന്തോഷം അടുത്ത കാലത്ത് ആയിരുന്നു ഇവർ പങ്കുവെച്ചത്. അമ്മയുടെ നിഴലായി നടന്ന ആ പെൺകുട്ടി ഇപ്പോൾ മറ്റൊരു ജീവിതത്തിലേക്ക് കടക്കാൻ തുടങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് ആശാ ശരത്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

Articles You May Like

x