അവളിപ്പോ ഉണ്ടായിരുന്നെങ്കിൽ മുപ്പത്തിരണ്ട് വയസ്സാണ്, ലക്ഷ്മിയുടെ നഷ്ടത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിനു പോലുമുണ്ടാകും – കണ്ണുനിറഞ്ഞു സുരേഷ് ഗോപി

തന്റെ മരിച്ചുപോയ മകൾ ലക്ഷ്മിയെ കുറിച്ച് വികാരാധീരനായി നടൻ സുരേഷ് ഗോപിയുടെ വിഡിയോയാണ് സോഷ്യൽ ലോകത്തെ കണ്ണീരണിയിക്കുന്നതു.. സുരേഷ് ഗോപിയുടെ പുതിയതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രമായ ‘പാപ്പന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനിനു കൊടുത്ത പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉണ്ടായത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ‘പാപ്പൻ’ ജൂലൈ 29ന് തീയേറ്ററുകളിലേക്ക് എത്താൻ ഇരിക്കുകയാണ്. പഴയ സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വളരെ പ്രതീക്ഷയിലാണ് ആരാധകർ.

സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാകുകയാണ്. ആദ്യമായിട്ടാണ് സുരേഷ് ഗോപിയും ഗോകുലും ഒരു ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുന്നത്. നൈല ഉഷയാണ് ഈ ചിത്രത്തിലെ നായിക. ഒരിടവേളക്ക് ശേഷം വമ്പൻ തിരിച്ചു വരവ് നടത്തിയ മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ അവസാനമിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. എന്നാലും തങ്ങളുടെ പഴയ ആക്ഷൻ ഹീറോയുടെ പക്കാ ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പാപ്പനിലൂടെ ആരാധകർ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്.

ഒന്നര വയസ്സുള്ളപ്പോൾ ആണ് സുരേഷ് ഗോപിയുടെയും രാധികയുടെ മകൾ ലക്ഷ്മി സുരേഷ് ഗോപി മരിക്കുന്നത്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ മകളെക്കുറിച്ച് സുരേഷ് ഗോപി പല തവണ സംസാരിച്ചിട്ടുണ്ട് . മകളെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം തന്നെ വാക്കുകൾ മുഴുവനാക്കാൻ കഴിയാത്തവിധം പൊട്ടിക്കരഞ്ഞു പോകാറുണ്ട് അദ്ദേഹം. എന്നാൽ താൻ ആ വേദന മുഴുവൻ മറക്കുന്നത് ലക്ഷ്മി സുരേഷ് ഗോപി എന്ന സഹായ നിധിയിലൂടെയും അല്ലാതെയും താൻ നൽകുന്ന സഹായങ്ങളിലൂടെയാണ് എന്ന് അദ്ദേഹം പറയുന്നു. ആ സഹായങ്ങൾ ലഭിക്കുമ്പോൾ അവരിൽ കാണുന്ന പുഞ്ചിരി പലപ്പോഴും തനിക്ക് തന്റെ മകളുടെ പുഞ്ചിരിയായി തന്നെ തോന്നാറുണ്ടെന്നും അദ്ദേഹം പറയാറുണ്ട്.

ഇപ്പോഴിതാ മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിൽ വീണ്ടും മകളുടെ ഓർമകളിൽ വികാരാധീരനായ താരത്തെ ആണ് പ്രേക്ഷകർ കണ്ടത്. “അവളിപ്പോ ഉണ്ടായിരുന്നെങ്കിൽ മുപ്പത്തി രണ്ട് വയസ്സായിരുന്നേനെ. മുപ്പതു വയസ്സുള്ള ഏത് പെണ്‍കുട്ടിയെ കണ്ടാലും അവളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ കൊതിയാണ്. എന്റെ മകൾ ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടു ചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ പോലും ആ ചാരത്തിന് പോലും ആ വേദനയുണ്ടാകും.”  മനോരമക്ക് നൽകിയ ഇന്റർവ്യൂവിൽ ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്ന് അറിഞ്ഞപ്പോൾ, മകളുടെ ഓര്‍മയില്‍ കണ്ണുനിറഞ്ഞു സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ കേട്ട് ആ പെൺകുട്ടിയും കണ്ണീരണിഞ്ഞു. സുരേഷ് ഗോപിയെ അറിയുന്ന ആർക്കും ഒരു വേദനയായി മാറുകയാണ് ഈ വീഡിയോ ഇപ്പോൾ.

 

x