കാമുകിമാരിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു;രക്ഷിക്കാന്‍ ശ്രമിച്ച കാമുകന്‍ മുങ്ങിമരിച്ചു

ബംഗളൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു. 28കാരനായ ലോയിഡ് ഡിസൂസ ആണ് മരിച്ചത്. എളിയാര്‍പടവ് സ്വദേശിയാണ് ഇദ്ദേഹം.ഇയാള്‍ക്ക് രണ്ട് കാമുകിമാര്‍ ഉണ്ടായിരുന്നു. കാമുകന്‍ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ യുവാവ് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കാമുകിയെ രക്ഷിക്കാന്‍ യുവാവിന് സാധിച്ചെങ്കിലും തിരയില്‍പ്പെട്ട് യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്താണ് സംഭവം നടന്നത്.

 

 

ലോയിഡിന് രണ്ട് കാമുകിമാര്‍ ഉണ്ടെന്ന് പെണ്‍കുട്ടികള്‍ അറിഞ്ഞതോടെ രണ്ട് പേരേയും വിളിച്ച് വരുത്തി പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. പക്ഷേ, ലോയിഡ് തന്നെയല്ലാതെ മറ്റാരെയും സ്‌നേഹിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന കാമുകിമാരിലൊരാള്‍ ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. കാമുകിയെ രക്ഷപ്പെടുത്താന്‍ ശ്രമക്കുന്നതിനിടെ യുവാവും കടലിലേക്ക് വീഴുകയായിരുന്നു.

 

 

സമീപത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ അദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയയിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കടയില്‍ ചാടിയ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന യുവാവ് കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു.

x