ചീരുവിന്റെ വിയോഗത്തിന് പിന്നാലെ വീണ്ടും വിധിയുടെ ക്രൂരത ; പൊട്ടിക്കരഞ്ഞ് മേഘ്‌ന, ആശ്വസിപ്പിക്കാൻ പോലുമാകാതെ ഉറ്റവർ

കുറഞ്ഞ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് മേഘ്‌നരാജ്. നടനും, ഭർത്താവുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിൽ നിന്നും മകൻ ജനിച്ചതിന് പിന്നാലെയാണ് മേഘ്‌ന പതിയ ജീവിതത്തിലേയ്ക്ക് തിരിച്ച് വരുന്നത് പോലും. ഇപ്പോഴിതാ വീണ്ടും തങ്ങളുടെ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു മരണത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് മേഘ്‌ന രംഗത്തെത്തിയിരിക്കുന്നത്.

2018 മെയ് രണ്ടിലാണ് താരം വിവാഹിതയായത്,10 വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ കന്നട നായകനായ ചിരഞ്ജീവി സർജയേയാണ് താരം തന്നെ ഭർത്താവായി സ്വീകരിച്ചത്. എന്നാൽ വെറും രണ്ടു വർഷത്തിനുള്ളിൽ മാത്രം ദാമ്പത്യ ജീവിതം ആഘോഷിച്ച ഇവരുടെ ജീവിതത്തിൽ വിധി എന്ന വില്ലൻ, ചിരഞ്ജീവിയുടെ ജീവൻ കവർന്നെടുക്കുകയായിരുന്നു. 2020 ജൂൺ ഏഴിന് ഹൃദയാഘാതം മൂലമാണ് താരം മരിച്ചത്. അപ്പോൾ മേഘ്ന രണ്ടുമാസം ഗർഭിണിയായിരുന്നു. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ ഭാര്യയും നടിയുമായ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല.

ഭർത്താവ് ചിരൺജീവി സർജയുടെ മുത്തശ്ശിയുടെ മരണത്തിൽ ദുഃഖം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മേഘ്നയുള്ളത്. നടൻ അർജുൻ സർജയുടെ അമ്മയും, ചിരൺ ജീവിയുടെ മുത്തശി കൂടിയായ ‘ലക്ഷ്മി ദേവമ്മയാണ്’ മരിച്ചത്. 85 വയസായിരുന്നു ലക്ഷ്മി ദേവമ്മയ്ക്ക്. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. അധ്യാപികയായി ദീർഘനാൾ ജോലി ചെയ്ത ലക്ഷ്മി ദേവമ്മ രാഷ്ട്രീയത്തിലും സജീവമായിരുന്നു. പഞ്ചായത്ത് മെമ്പർ കൂടിയായിരുന്നു അവർ. തനിയ്ക്ക് സഹിക്കാൻ കഴിയുന്നതിലും വലിയ വേദനയാണ് മുത്തശിയുടെ വിയോഗമെന്നാണ് മേഘ്‌ന പറയുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജൂനിയർ ചീരുവിനെ (ചിരഞ്ജീവിയുടെ മകൻ) മടിയിലിരുത്തിക്കൊണ്ടുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മേഘ്‌ന മുത്തശിയുടെ മരണം എല്ലാവരെയും അറിയിച്ചത്.

മുത്തശിയെക്കുറിച്ച് മേഘ്‌ന പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ് – “ഉരുക്ക് വനിതയായിരുന്നു ഞാനും അജിയും. തമ്മിൽ മികച്ച ബന്ധം തന്നെയായിരുന്നു. ചീരുവിൻ്റെ കാര്യത്തിൽ ഒഴികെ മറ്റ് എല്ലാ കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ തങ്ങൾ ഇരുവരും ഒറ്റക്കെട്ടായിരുന്നു. നല്ലത് വരണമെന്ന് മാത്രമായിരുന്നു എപ്പോഴും ആഗ്രഹിച്ചത്. ‘ഡാർലിംങ്ങ്’ എന്നായിരുന്നു സ്നേഹപൂർവം ചീരു മുത്തശിയെ അഭിസംബോധന ചെയ്തിരുന്നത്. തങ്ങൾ രണ്ട് പേരും ഒരു പോലെ വാശി പിടിക്കുകയും, വഴക്ക് കൂടുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ എപ്പോഴും തന്നെ വിശ്വസിക്കുകയും തനിയ്ക്ക് മനസിലാകുന്ന തരത്തിൽ സംസാരിക്കുകയും, സ്നേഹിക്കുകയും ചെയ്തു. നിങ്ങളില്ലാതെ നിലകൊള്ളുന്ന കുടുംബം അടിത്തറയില്ലാത്ത പോലെ” ആയെന്നാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്.


നടൻ ചിരഞ്ജീവി സർജയുടെ മരണത്തിന് പിന്നാലെയാണ് ‘സർജ കുടുംബം’ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായി മാറുന്നത്. ചിരഞ്ജീവിയുടെ സഹോദരനും സമൂഹമാധ്യമങ്ങളിൽ മുത്തശിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിട്ടുണ്ട്. ലക്ഷ്മി ദേവമ്മ നടൻ ശക്തിപ്രസദിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇവരുടെ  കുടുംബം വലിയ സിനിമ കുടുംബമായി മാറുന്നത്. നിരവധി ആളുകളാണ് മേഘ്‌ന പങ്കുവെച്ച ഹൃദയസ്പർശിയായ പോസ്റ്റിന് താഴെ കുടുംബത്തെ സമാധാനിപ്പിച്ചും മുത്തശിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചും രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന ലക്ഷ്മി ദേവമ്മയും, ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു.

x