ആരാധകരെ ഞെട്ടിച്ച് ഒട്ടും പ്രതീഷിക്കാതെയൊരു വിവാഹ നിശ്ചയം ; അതിസുന്ദരിയായ കല്യാണിയും രാജകുമാരനെ പോലെ പ്രണവും വീഡിയോ കാണാം

ഹൃദയം എന്ന ചിത്രത്തിലെ വിജയത്തോടെയാണ് യുവ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനെ കൂടുതലായും പ്രേക്ഷകർ മനസ്സിലാക്കുന്നത്. മേരിലാൻഡ് ബാനറിൽ ഹൃദയം എന്ന ചിത്രമൊരുക്കിയ വിശാഖ് പിന്നീട് പ്രേക്ഷകർക്ക് സുപരിചിതനാവുകയായിരുന്നു. ഹൃദയത്തിന്റെ പ്രമോഷനുകളിലും മറ്റും വിശാഖ് സജീവ സാന്നിധ്യമായിരുന്നു. വിനീത് ശ്രീനിവാസൻ പ്രണവ് വിശാഖും ഒരുമിച്ചുള്ള കോമ്പിനേഷനുകൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഈ മൂന്നുപേരും സൗഹൃദം വളരെയധികം സൂക്ഷിക്കുന്നവരാണ് എന്ന് പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിശാഖിന്റെ ജീവിതത്തിൽ ഒരു സന്തോഷം നിറഞ്ഞ സംഭവം ഉണ്ടായത്.

ഞായറാഴ്ചയായിരുന്നു യുവനിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും യുവസംരംഭകയായ അദ്വൈത ശ്രീകാന്തും തമ്മിലുള്ള വിവാഹനിശ്ചയം. വിശാഖിനു അനുഗ്രഹങ്ങളും ആശംസകൾ നേരാൻ സിനിമരംഗത്തു നിന്ന് പൃഥ്വിരാജ്, സുചിത്ര മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ,അജു വർഗീസ്,മല്ലികാ സുകുമാരൻ, മേനക സുരേഷ് കുമാർ,പ്രണവ് മോഹൻലാൽ, പ്രിയദർശൻ, മണിയൻപിള്ള രാജു, നൂറിൻ ഷെരീഫ്, ആനന്ദകൃഷ്ണൻ ഇവരെല്ലാം എത്തിച്ചേർന്നിരുന്നു. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി പ്രണവിനെയും കല്യാണിയെയും ആയിരുന്നു ആളുകൾ ശ്രേദ്ധിച്ചത്. ഇവരുടെ ഒരുപോലത്തെ വസ്ത്രധാരണത്തെ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചിരുന്നത്. ഒരുപാട് പൂക്കൾ നിറഞ്ഞ ഒരു റൗണ്ട് കോളർ ഷർട്ട് ആണ് പ്രണവ് ധരിച്ചത്. എപ്പോഴത്തെയും പോലെ വളരെ സിമ്പിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ആരാധകരുടെ കണ്ണുടക്കിയത് കല്യാണിയെ കണ്ടപ്പോൾ ആയിരുന്നു. കാരണം പ്രണവിന്റെ ഷർട്ടിലെ പൂക്കളിന്റെ നിറത്തിലുള്ള വസ്ത്രമാണ് കല്യാണി ധരിച്ചത്. ശരിക്കും പറഞ്ഞാൽ ഒരു കപ്പിൾ വിവാഹത്തിന് എങ്ങനെ പോകുന്നു അതുപോലെയായിരുന്നു കഴിഞ്ഞ ദിവസം വിവാഹ നിശ്ചയത്തിൽ പ്രണവും കല്യാണിയും എത്തിയത്. ഇതുതന്നെയാണ് ഇപ്പോൾ ആരാധകരിൽ സംസാര വിഷയമായി മാറിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് പറഞ്ഞു ചെയ്യിപ്പിച്ച വസ്ത്രം ആണോ എന്നാണ് കൗതുകത്തോടെ ആരാധകർ ചോദിക്കുന്നത്. എങ്ങനെയാണ് ഇതുപോലെ ഒരേനിറത്തിലേക്ക് ഇരുവരും എത്തിയത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. രണ്ടുപേരുടെയും ചിത്രം കോർത്തിണക്കിക്കൊണ്ട് പല വീഡിയോസ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. രണ്ടുപേരുടെയും വേഷത്തെ കുറിച്ച് ആണ് എവിടെയും ചർച്ച.

 

കല്യാണി അഭിനയിച്ച ഹൃദയം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയതാണ് ഇവർ. രണ്ടുപേരും ബാല്യകാലം മുതൽ ഉറ്റസുഹൃത്തുകൾ ആണ് ഇവർ. ചിത്രത്തിലെ രംഗങ്ങളൊക്കെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കൾ ആണെങ്കിലും സോഷ്യൽ മീഡിയ ഇരുവരും വിവാഹിതരാകുമെന്ന് തരത്തിലുള്ള വാർത്തകൾ ആയിരുന്നു നൽകിയത്. അത് ആരാധകരുടെ കൂടെ ആഗ്രഹമാണ്. മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലും ഇവർ പ്രണയിതാക്കൾ ആയി ഇരുവരും അഭിനയിച്ചു. മലയാളികൾക്ക് വളരെയധികം ഇഷ്ടമായ കോമ്പോ ആയതുകൊണ്ടുതന്നെ ഇവർ രണ്ടുപേരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹം തന്നെയാണ് മലയാളികൾക്ക് ഉള്ളത്.

 

x