Film News

സ്‌നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോൾ സ്വീകരിച്ചു, പക്ഷേ അവൾക്ക് എന്റെ കൂടെ കൂടുതൽ കാലം ജീവിക്കാൻ കഴിഞ്ഞില്ല, മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വർഷമായി, അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്; മനസ്സ് തുറന്ന് ജനാർദ്ദനൻ

മലയാളചലച്ചിത്രവേദിയിലെ അറിയപ്പെടുന്ന നടനാണ് ജനാർദ്ദനൻ. ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.

ഇപ്പോഴിതാ താരം തന്റെ വിവാഹജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്‌നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോൾ ജീവിതത്തിലേക്ക് സ്വീകരിച്ച കാര്യമാണ് ജനാർദ്ദനൻ മണിയൻപിള്ള രാജുവുമായുള്ള അഭിമുഖത്തിൽ പങ്കുവച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘എന്റെ ബന്ധത്തിൽപെട്ട ഒരു പെൺകുട്ടിയുമായി ചെറുപ്പം മുതൽ ഒരു പ്രണയമുണ്ടായിരുന്നു. ബന്ധുതയൊക്കെ വച്ച് അവൾക്ക് കല്യാണപ്രായമായപ്പോൾ അവളുടെ അച്ഛൻ മറ്റൊരാളുമായി അവളെ കല്യാണം കഴിപ്പിച്ചു. നമ്മൾ ദുഃഖിതനായി. ആ ദുഃഖം മനസ്സിൽ വച്ച് മിണ്ടാതെ നടന്നു. എന്തെങ്കിലും പോംവഴി തെളിയുമെന്ന് അറിയാമായിരുന്നു. ഏതായാലും ഒന്നര വർഷം കഴിഞ്ഞപ്പോൾ അവർ പിരിഞ്ഞു. ഇതിനിടയിൽ അതിലൊരു കുട്ടിയും ജനിച്ചിരുന്നു.

അവൾ വിഷമിച്ചിരുന്നപ്പോൾ ഞാൻ കൂടെ കൂട്ടാൻ തീരുമാനിച്ചു. കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. നീ പോര്. അങ്ങനെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. പക്ഷേ അവൾക്ക് എന്റെ കൂടെ കൂടുതൽ കാലം ജീവിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വർഷമായി. അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്.

രണ്ടുപേരും ഒരുപോലല്ലേ. എനിക്ക് വ്യത്യാസമൊന്നുമില്ല. രണ്ടുപേരും സുഖമായി ജീവിക്കുന്നു. അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് ഞാനും. ജനാർദ്ദനൻ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ താരത്തിന്റെ നല്ല മനസ്സിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. ‘സിനിമയിൽ നായകനാവാത്ത ആൾ ജീവതത്തിൽ നായകനായി, അഭിമാനം തോന്നുന്നു ചേട്ടാ…’ എന്നിങ്ങനെയാണ് ലഭിക്കുന്ന കമന്റുകൾ.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago