Film News

ദുൽഖർ എന്നെ അനിയനെ പോലെയാണ് കാണുന്നത്, മാനസികമായി നേരത്തെ തന്നെ അങ്ങനെയൊരു ബന്ധമാണ്, മോളിവുഡിന്റെ സുൽത്താനല്ലേ…..; ദുൽഖറിനെ കുറിച്ച് ഗോകുൽ സുരേഷ് പറയുന്നു

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. വമ്പൻ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന കിങ് ഓഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ദുല്‍ഖറിന്റെ ഇത്രയും നാളത്തെ കരിയറില്‍ മാസ് ആക്ഷന്‍ ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രവുമാണ് കിങ് ഓഫ് കൊത്ത. മലയാളത്തിലെന്ന പോലെ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം വമ്പൻ വരവേൽപാണ്‌ ചിത്രത്തിൽ ലഭിക്കുന്നത്. ദുൽഖറിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം എന്നതിനേക്കാൾ കിങ് ഓഫ് കൊത്ത മലയാളികൾക്ക് പ്രിയപ്പെട്ടതാകാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. അതിലൊന്ന് മലയാളത്തിലെ മൂന്ന് ഇതിഹാസങ്ങളുടെ മക്കൾ ഒന്നിക്കുന്നു എന്നതാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ഗോകുൽ സുരേഷും എത്തുന്നുണ്ട്.
ഈ സെക്കൻഡ് ജനറേഷന്റെ ഒത്തുചേരലിനെ വളരെ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. അതിനിടെ ദുൽഖറിനെ കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദുൽഖർ സൽമാൻ മോളിവുഡിന്റെ സുൽത്താൻ അല്ലേ എന്ന് ഗോകുൽ പറയുന്നു. തനിക്ക് ദുൽഖർ ഏട്ടൻ ആണെന്നും താൻ അനിയനെ പോലെ ആണെന്ന് വ്യക്തമാക്കിയിട്ടുള്ളത് ആണെന്നും ഗോകുൽ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗോകുൽ ഇക്കാര്യം പറഞ്ഞത്.
‘ദുൽഖറിന്റെ ഒരു സ്റ്റാർഡം പ്രകടിപ്പിക്കുന്ന സിനിമ തന്നെയാകും കിങ് ഓഫ് കൊത്ത. മോളിവുഡിന്റെ സുൽത്താനല്ലേ ദുൽഖർ. വലിയ സിനിമയാണ്. മലയാളത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ യോഗ്യമായിട്ടുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത. പൂർണമായും തിയേറ്ററിൽ കാണേണ്ട സിനിമയാണ് ഇത്. ദുൽഖർ എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി നേരത്തെ തന്നെ അങ്ങനെയൊരു ബന്ധമാണ്. ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണ്’,
‘പ്രൊമോഷൻ സമയത്തൊക്കെ ആ ബോണ്ടിങ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്. അദ്ദേഹം എന്നെ അനിയനായാണ് കാണുന്നത് എന്ന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്റെ അച്ഛന് നൽകുന്നത് പോലെ ഒരു ബഹുമാനം തന്നെയാണ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും നൽകുന്നത്’, ഗോകുൽ പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ തന്നെ നന്നായി തന്നെ ഉപയോഗിച്ച സിനിമയാണ് കിങ് ഓഫ് കൊത്തയെന്നും ഗോകുൽ സുരേഷ് വ്യകത്മാക്കി. ഇനിയും ഇതുപോലെയുള്ള സിനിമകളുടെ ഭാഗമാകാൻ കഴിയുമെന്ന് കരുതുന്നുവെന്നും ഗോകുൽ പറഞ്ഞു.
asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago