തൻറെ ദുഃഖങ്ങൾ മറികടക്കാൻ സാധിച്ചു ഇപ്പോൾ താൻ സന്തോഷവതിയാണ്; മനസ് തുറന്ന് ഗായിക വൈക്കം വിജയലക്ഷ്‌മി

ഗായികമാരിൽ മലയാളികളുടെ ഹൃദയത്തിൽ നല്ലൊരു സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്‌മി, ജന്മനാ കാഴ്ച്ച ശക്തിയില്ലാതെ ജനിച്ച വിജയലക്ഷ്‌മി തൻറെ മനോഹരമായ ശബ്‌ദം കൊണ്ട് നിരവധി പേരുടെ മനസിൽ ആണ് ഇടം പിടിച്ചത്, പൃഥ്വിരാജ് ചിത്രമായ സെല്ലുലോയഡിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന ഗാനം പാടിക്കൊണ്ടാണ് മലയാള ചലച്ചിത്ര മേഖലയിൽ കടന്ന് വരുന്നത്, തൊട്ടടുത്ത വർഷം തന്നെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം തേടി വിജയി ലക്ഷ്‌മിയെ തേടി എത്തുകയുണ്ടായി

കുട്ടിക്കാലത്ത് താരത്തിന് കളിക്കാൻ കിട്ടിയ കളിപ്പാട്ട വീണയിൽ നിന്നാണ് വിജയലക്ഷ്‌മി പാട്ട് വായിക്കാൻ പഠിക്കുന്നത് തന്നെ, ഇത് കണ്ട വിജയി ലക്ഷ്‌മിയുടെ അച്ഛൻ മകൾക്ക് ഒറ്റക്കമ്പി വീണ നിർമിച്ച് നൽകുകയായിരുന്നു, ആ വീണയിൽ വിജയലക്ഷ്‌മി കച്ചേരി നടത്താൻ തുടങ്ങിട്ട് പത്തൊമ്പത് വർഷം കഴിയുന്നു, എന്നും വിജയി ലക്ഷ്‌മിക്ക് താങ്ങായി നിന്നത് അച്ഛനും അമ്മയും തന്നെയായിരുന്നു, അത് തന്നെയായിരുന്നു താരത്തിനെ ഈ നിലയിൽ എത്തിച്ചതും

ഈ ഇടയ്ക്ക് വിജയലക്ഷ്‌മി പങ്ക് വെച്ച് വിഷാദമായ വാക്കുകൾ ഏറെ ചർച്ചാവിഷയം ആയിരുന്നു, തൻറെ സ്വകാര്യ ജീവിതത്തിൽ ഏറ്റ തിരിച്ചടികളിൽ ആകെ തകർന്ന്പോയ വിജയലക്ഷ്‌മി ഇപ്പോൾ വീണ്ടും തൻറെ ജീവിതത്തിന്റെ താളം വീണ്ടെടുത്തിരിക്കുകയാണ് ഇപ്പോൾ, താൻ വീണ്ടും തൻറെ സംഗീത ലോകത്തിന്റെ തിരക്കിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് ഗായിക വിജയലക്ഷ്‌മി പറയുന്നത്,തമിഴ് നടൻ സൂര്യ നയിക്കാനായി വരുന്ന ജയ് ഭീം എന്ന പുതിയ ചിത്രത്തിലെ ഗാനം പാടിരിക്കുന്നത് ഗായിക വിജയ ലക്ഷ്മിയാണ് കൂടാതെ നിരവധി പുതിയ മലയാള സിനിമകളിലും വിജയലക്ഷ്‌മിയുടെ പാടിയ ഗാനം പുറത്തിറങ്ങാൻ ഉള്ളത്

തനിക്ക് കോവിഡ് കാലഘട്ടത്തിൽ മറ്റു പ്രയാസങ്ങൾ ഒന്നും അനുഭവപ്പെട്ടില്ല എന്നും താരം വ്യക്തമാകുന്നുണ്ട്, കൂടാതെ ഇപ്പോൾ തൻറെ ജീവിതം വളരെ സന്തോഷവും സമാധാനപരവുമായി മുന്നോട്ട് പോകുന്നു, തൻറെ ജീവിതത്തിൽ പല ഉയർച്ചകളും താഴ്ച്ചകളും വന്നു അതെല്ലാം ഈശ്വരന്റെ അനുഗ്രഹം കൊണ്ട് തരണം ചെയ്യാൻ സാധിച്ചു, എൻറെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിന്ന എല്ലാ മലയാളികൾക്കും എൻറെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുകയാണ്, ഇപ്പോൾ എനിക്ക് പാടാൻ അവസരം ലഭിക്കുന്നത് തന്നെയാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നുമാണ് ഗായിക വിജയലക്ഷ്‌മി പറഞ്ഞത്

x