കുഞ്ഞുങ്ങളെ മാറോട് ചേർത്ത് പിടിച്ച് ‘അമ്മ നയൻതാര , ഉമ്മ നൽകി അച്ഛൻ വിഘ്‌നേശ് ശിവൻ , ആശംസകളുമായി ആരാധകർ

മലയാളികൾക്ക് എന്നും ഒരു അത്ഭുതമായ പെൺകുട്ടിയായാണ് നയൻതാര എന്ന് പറയണം. നിരവധി ആരാധകരെ ആയിരുന്നു നയൻതാര മലയാളത്തിൽ സ്വന്തമാക്കിയത്. പിന്നീട് തമിഴ് സിനിമാലോകത്തിന് സ്വന്തമായി നയൻതാര മാറി അവിടെ ലേഡി സൂപ്പർസ്റ്റാർ ആയി തന്നെ സാന്നിധ്യം ഉറപ്പിച്ചു. സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച പെൺകുട്ടി പിന്നീട് തമിഴിൽ അയ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമായി മാറുകയായിരുന്നു ചെയ്തത്. തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരും പ്രതിഫലവും ഉള്ള നടിയായി നയൻതാര മാറിക്കഴിഞ്ഞു. ഇതിനിടയിൽ പല ഗോസിപ്പുകളും നയൻസിനെ തേടിയെത്തി. ഒന്നും തന്നെ ഗൗനിക്കാതെ ആയിരുന്നു നയൻതാരയുടെ മുന്നോട്ടുള്ള ജീവിതം.

 

അടുത്ത കാലത്തായിരുന്നു നയൻതാരയും സംവിധായകനായ വിഘ്നേശും വിവാഹിതരായത്. ആഡംബരപൂർവ്വമായ ഒരു വിവാഹ ചടങ്ങ് നടത്തിയാണ് ഒരുമിച്ച് യാത്ര തുടങ്ങിയത്. വിവാഹം കഴിഞ്ഞ് നാല് മാസം തികയുമ്പോഴേക്കും നയൻതാരയ്ക്ക് കുഞ്ഞുങ്ങൾ പിറന്നു എന്ന വാർത്തയും പുറത്തു വന്നു. അവിശ്വസനീയതയോടെ ആണ് ഈ വാർത്ത എല്ലാവരും കേട്ടത്. വിവാഹശേഷം നാലു മാസം കഴിയുമ്പോൾ എങ്ങനെയാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്ന് എല്ലാവരും അമ്പരന്നു. എന്നാൽ ഇതിന് നയൻസ് മറുപടിയുമായി എത്തി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി എന്നും, തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് വാടക ഗർഭധാരണം തിരഞ്ഞെടുത്തത് എന്നുമായിരുന്നു നയൻതാര പറഞ്ഞിരുന്നത്.

കുഞ്ഞുങ്ങളുടെ പാദങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് നയൻതാരയും വിക്കിയും എത്തുകയും ചെയ്തിരുന്നു. ഞങ്ങളുടെ ഉയിരും ഉലകവും എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ഈ ചിത്രം ഇവർ പങ്കുവെച്ചിരുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. എന്നാൽ പിന്നീട് കുഞ്ഞുങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇവർ പറഞ്ഞിരുന്നില്ല. ഇപ്പോൾ പുറത്തു വരുന്നത്. കുടുംബസമേതമുള്ള നയൻസിന്റെയും വിക്കിയുടെയും പുതിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ നാലുപേരും വളരെ സന്തോഷത്തോടെ നിൽക്കുന്നതാണ് കാണാൻ സാധിച്ചിരിക്കുന്നത്.

 

എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു കൊണ്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സിമ്പിൾ സാരിയിൽ സ്ലീവ്ലെസ് ബ്ലൗസ് അണിഞ്ഞുകൊണ്ടാണ് നയൻതാര എത്തിയിരിക്കുന്നത്. നാടൻ വേഷത്തിൽ വിക്കിയും ഒപ്പമുണ്ടായിരുന്നു. നയൻതാരയെ ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ദീപാവലി ആശംസകൾ നേരുകയായിരുന്നു വിഘ്നേശ് ചെയ്തിരുന്നത്. എല്ലാവർക്കും ഞങ്ങളുടെ ആശംസകൾ എന്ന് പറഞ്ഞു കൊണ്ടാണ് നയൻതാരയും വീഡിയോ അവസാനിപ്പിക്കുന്നത്. വളരെ സന്തോഷം നിറഞ്ഞ ഒരു കുടുംബ ബന്ധം അവിടെ കാണാൻ സാധിക്കും. ഇരുവരും സന്തോഷത്തോടെ ജീവിക്കുന്ന നയൻതാരയുടെ വാർത്തകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.

x