ഏറെ കാത്തിരുന്ന സന്തോഷം എത്തി ; കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടൻ സുരേഷ് ഗോപി , ആശംസകളുമായി ആരാധകർ

സിനിമാതാരങ്ങളെ പോലെ തന്നെ അവരുടെ കുടുംബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. താരങ്ങളോടുള്ള അതേ ആരാധന തന്നെയാണ് കുടുംബാംഗങ്ങളോടും ഓരോ സിനിമ പ്രേക്ഷകനും കാണിക്കുന്നത്. അതുകൊണ്ടുതന്നെ താരങ്ങളുടെയും അവരുടെ കുടുംബ വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കൂട്ടത്തിൽ സിനിമ പ്രേമികൾക്ക് മക്കളോട് കുറച്ച് ആരാധനയും ഇഷ്ടവും കൂടുതലാണെന്ന് പറഞ്ഞാലും സംശയമില്ല. താരപുത്രൻ ആയാലും പുത്രി ആയാലും സിനിമയിലേക്കോ അഭിനയത്തിലേക്കും വരുമ്പോഴും സിനിമയെ സ്നേഹിക്കുന്നവരുടെ ഇഷ്ടം അധികമാവുകയും പിന്നീട് അവരുടെ സിനിമകൾ ഹിറ്റാക്കുകയും ചെയ്യുന്നത് ഇതേ കാരണം കൊണ്ട് തന്നെയാണ്.സുരേഷ് ഗോപി എന്ന നടനെക്കാളും ഉപരി അദ്ദേഹത്തിനുള്ളിലെ മനുഷ്യനെ സ്നേഹിക്കാൻ മലയാളികൾ ശ്രമിക്കുമ്പോൾ അദ്ദേഹത്തിനെ പോലെ തന്നെ മക്കൾക്കും ഇഷ്ടക്കാരെറെണ്. കുറച്ചു വർഷങ്ങളെ ആയുള്ളൂ എങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ അദ്ദേഹം സജീവമായിരിക്കുകയാണ്.

നെടു നീളൻ ഡയലോഗുകളും പഞ്ച് സീനുകളും ആക്ഷൻ സിനിമകളുമാണ് സുരേഷ് ഗോപി ചിത്രത്തിന്റെ മുഖമുദ്ര. ആക്ഷൻ സിനിമകൾക്ക് വേറിട്ട ഒരു രീതി സമ്മാനിച്ച അദ്ദേഹത്തിൻറെ രണ്ടാൺമക്കളും സിനിമയിലേക്ക് ഇപ്പോൾ എത്തിയിരിക്കുകയാണ്. ഗോകുൽ സുരേഷ് കുറച്ചു വർഷങ്ങളായി നായകനായും സഹകനായകനായും മലയാള സിനിമയിൽ തിളങ്ങുമ്പോൾ ഇളയ മകനായ മാധവ് അഭിനയത്തിലേക്ക് കാലെടുത്തുവെച്ചിട്ട് വളരെ കുറച്ച് മാത്രമേ ആയിട്ടുള്ളൂ. അച്ഛനോപ്പമാണ് മാധവ് ആദ്യമായി സിനിമയിലേക്ക് അരങ്ങേറിയത്. മാധവിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മാധവ് പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അതിൽ അനുപമ സുരേഷിനൊപ്പം നിൽക്കുന്ന മാധവിന്റെ ചിത്രവും മാധവ് കുറിച്ച വാക്കുകളും ആളുകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയുണ്ടായിരുന്നു.

യഥാർത്ഥത്തിൽ അനുപമ പരമേശ്വരൻ എൻറെ അരികിൽ നിൽക്കുന്നു എന്ന വസ്തുത ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ശരിക്കും പറഞ്ഞാൽ എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു ആൻറി എന്നാണ് മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. രണ്ട് യുവതാരങ്ങളുടെയും ഫോട്ടോ അതിവേഗത്തിൽ തന്നെയാണ് വൈറലായി മാറിയത്. ഫോട്ടോയ്ക്ക് ഗായിക അഭിരാമി സുരേഷ് അടക്കമുള്ളവർ കമന്റ്കളുമായി എത്തുകയും ചെയ്തു. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ജെ.എസ്.കെ എന്ന ചിത്രത്തിലൂടെയാണ് മാധവ് അഭിനയം ആരംഭിച്ചത്. ഇപ്പോൾ മാധവിന്റെ അടുത്ത ചിത്രത്തിൻറെ വിശേഷങ്ങൾ ആണ് സൈബർ ലോകത്ത് വൈറലായി കൊണ്ടിരിക്കുന്നത്. മാധവ് നായകനായി എത്തുന്ന കുമ്മാട്ടിക്കളിയുടെ പൂജയും ഷൂട്ടിങ്ങും ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് മാർച്ച്27ന് രാവിലെ 9 മണിക്ക് നടക്കും.

വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സൂപ്പർഗുഡ് ഫിലിംസിന്റെ 98 മത്തെ നിർമ്മാണ സംരംഭമാണ് ഈ ചിത്രം. ദിലീപ് നായകനായ D148 ആണ് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം. പൂജാ ചടങ്ങിൽ നിർമ്മാതാവ് ആർ ബി ചൗധരിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ ഗോപി, അസീസ് നെടുമങ്ങാട്, സിനോജ് അങ്കമാലി, പ്രേംജിത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിദ് അജ്മൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

x