ചലച്ചിത്ര- നാടക നടൻ സി വിദേവ അന്തരിച്ചു, മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ

സിനിമാ നാടക നടനായ സി വി ദേവ് അന്തരിച്ചു. 83 വയസ്സായ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിയായ ദേവ് സിനിമകളിലും നാടകങ്ങളിലും പ്രശസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച് ആളുകളുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. യാരോ ഒരാൾ എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിച്ചത്. കുറെയധികം സിനിമകളിലെ നിറസാന്നിധ്യമായിരുന്ന ദേവ് സന്ദേശത്തിലെ ആർ ഡി പി കാരൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കന്റെ ആനക്കാരൻ, ഇംഗ്ലീഷ് മീഡിയത്തിലെ വത്സൻ മാഷ്, ചന്ദ്രോത്സവത്തിലെ പാലിശ്ശേരി, ഞാനിലെ കുഞ്ഞമ്പു വേട്ടൻ, ഉറുമ്പുകൾ ഉറങ്ങാറില്ല ചിത്രത്തിലെ ഗോപിയേട്ടൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഇന്നും സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയെടുത്തിട്ടുണ്ട്.

സദയം, പട്ടാഭിഷേകം മനസ്സിനക്കരെ, മിഴി രണ്ടിലും തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. എന്നും ക്യാരക്ടർ റോളുകളിലായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഉള്ളം, ഞാൻ, ഉറുമ്പുകൾ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, ഈ പുഴയും കടന്ന് എന്നിവ ഇദ്ദേഹത്തിൻറെ കരിയറിൽ മാറ്റിനിർത്താൻ കഴിയാത്ത സിനിമകളാണ്. നാടകവേദിയിലൂടെയാണ് സിനിമയിലേക്ക് ഇദ്ദേഹം എത്തിയത്. നൂറിൽപരം സിനിമകളിലും നാടകങ്ങളിലും ഇതിനോടകം വേഷം കൈകാര്യം ചെയ്യുവാൻ സി വി ദേവിന് സാധിക്കുകയുണ്ടായി. സത്യൻ അന്തിക്കാടിന്റെയും രഞ്ജിത്തിന്റെയും മിക്ക സിനിമകളിലെയും നിറസാന്നിധ്യമായിരുന്നു സി വി ദേവ്. 1978ലാണ് ഇദ്ദേഹം സിനിമ മേഖലയിലേക്ക് കടന്നുവന്നത്

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിക്കുവാൻ അവസരം ലഭിച്ച ഇദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയ്ക്ക് അവിസ്മരണീയമായ നേട്ടങ്ങൾ സമ്മാനിച്ചവ തന്നെയാണ്. കഴിഞ്ഞ കുറച്ച് നാളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ് അപ്രത്യക്ഷിതമായ വിയോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. താരത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ അനുശോചനം അറിയിച്ച രംഗത്തെത്തിയിട്ടുണ്ട്. ചെറിയ വേഷങ്ങൾ ആണെങ്കിൽപോലും തനിക്ക് ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെയൊക്കെ അങ്ങേയറ്റം പൂർണ്ണതയിൽ എത്തിക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രശസ്തമായ പല ട്രൂപ്പുകൾക്കൊപ്പം നാടകനടനായ പ്രവർത്തിച്ച ഇദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ചികിത്സയിൽ കഴിഞ്ഞത്. മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ഹാസ്യ ചിത്രമായ സന്ദേശത്തിലെ ആർ ഡി പി കാരൻ ആയെത്തിയ സി.വി ദേവിന്റെ കഥാപാത്രം ഇന്നും സമകാലിക സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ചർച്ചചെയ്യപ്പെടുന്നതും ആണ്.

x