“ഭർത്താവ് മരിച്ചു , ബൈക്ക് ആക്‌സിഡന്റിൽ മകൻ മരണപെട്ടു , മകളും മരണത്തിന് കീഴടങ്ങി” , സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ ഭാര്യാ റാണിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

ഈ ലോകത്തോട് വിടപറഞ്ഞിട്ട് വർഷങ്ങളായ ജോൺസൺ മാസ്റ്ററുടെ സംഗീത സ്നേഹിക്കാത്ത മലയാളികൾ ആരും ഉണ്ടാവില്ല എന്നതാണ് സത്യം. ജോൺസൺ മാസ്റ്റർ നൽകിയ വിയോഗത്തിന് വേദനയിലാണ് ഇന്നും ഭാര്യ റാണി. 2011 ഓഗസ്റ്റിലായിരുന്നു ഹൃദയാഘാതത്തെത്തുടർന്ന് ആണ് അദ്ദേഹം മരിക്കുന്നത്. എന്നാൽ ഭാര്യ റാണിയോട് ദൈവം കാത്തുവെച്ച വേദനകൾക്ക് ഒടുക്കം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വർഷം തന്നെ മകനും ഒരു അപകടത്തിൽ മരിച്ചു. ബൈക്ക് അപകടത്തിൽ മകനെ കൂടി നഷ്ടമായതോടെ വല്ലാത്തൊരു വേദന നിറഞ്ഞ അവസ്ഥയിലേക്ക് ഭാര്യ റാണിയും മകളും എത്തി. ഇപ്പോൾ പ്രിയപ്പെട്ടവരുടെ വിയോഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ റാണി മനസ്സ് തുറക്കുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

 

ജോലിയുടെ തിരക്കുകൾ ഒന്നും ഇല്ലാത്ത സമയത്ത് ചേട്ടൻ വീട്ടിൽ തന്നെയാണ് ഉള്ളത്. ആ സമയത്തൊക്കെ ഞങ്ങൾ നാല് പേരും ഒരുമിച്ച് സമയം ചിലവഴിക്കുക. എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വയ്ക്കും. വീട്ടിലെ കാര്യങ്ങളൊക്കെ ഞങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്. അങ്ങനെ ആയിരുന്നു ആ ദിവസങ്ങളിൽ ഞങ്ങളൊക്കെ. ഞങ്ങൾ തമ്മിൽ വലിയ സൗഹൃദമായിരുന്നു. മോളും ഡാഡിയും ആണ് ഒരുപാട് സമയം ഒരുമിച്ചിരുന്ന് ചർച്ചകൾ ചെയ്യുന്നത്. മോൻ കാര്യങ്ങൾ അധികം സംസാരിക്കാത്ത ഒരു പ്രകൃതക്കാരനായിരുന്നു. ഡാഡി എവിടെപ്പോയാലും അവനും ഒപ്പം പോകും. ഡാഡിക്ക് ഒപ്പമുള്ള ഓരോ യാത്രയും അവൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ചേട്ടൻ ബാങ്കിൽ പോകാൻ ഇറങ്ങിയാലും അവൻ കൂടെ പോകാനുള്ള തയ്യാറെടുപ്പ് നടത്തും. ഒറ്റയ്ക്ക് എവിടെയും പോയിരുന്നില്ല. കൂടുതലും ചേട്ടന്റെ കൂടെയായിരിക്കും പോവുക. അതൊക്കെ സന്തോഷം നിറഞ്ഞ ഒരു കാലം.

മക്കൾക്ക് രണ്ടുപേർക്കും സംഗീതം വലിയ ഇഷ്ടമായിരുന്നു. എങ്കിലും മോൾക്ക് ആയിരുന്നു കുറച്ചു കൂടുതൽ ഇഷ്ടം എന്ന് തോന്നിയിട്ടുണ്ട്. മോന് ബൈക്ക് റേസിംഗ് ആയിരുന്നു പ്രിയം. ഓഫീസിൽ വച്ച് അവൻ പാട്ടൊക്കെ പാടും എന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. എന്റെ സുഹൃത്തുക്കളായിരുന്നു ഈ കാര്യങ്ങളൊക്കെ എന്നോട് പറയുന്നത്. സ്കൂൾ കാലഘട്ടത്തിൽ സംഗീതപരിപാടികളിൽ ഒക്കെ മോൻ പങ്കെടുത്തിട്ടുണ്ട്. മോൾക്ക് സംഗീതത്തോടുള്ള താല്പര്യം കണ്ടപ്പോഴാണ് ചേട്ടൻ അവളോട് പറയുന്നത് കഴിവുണ്ടെങ്കിൽ മാത്രമേ സംഗീത മേഖലയിലേക്ക് കടന്നു വരാവുവെന്ന്. ഇല്ലെങ്കിൽ പഠനം തുടരൂ എന്നായിരുന്നു ചേട്ടൻ പറഞ്ഞിരുന്നത്. പഠനം പൂർത്തിയായി ജോലിയിൽ പ്രവേശിച്ച ശേഷമാണ് മോൾ സംഗീതത്തിലേക്ക് എത്തിയത്. അവൾ ചിട്ടപ്പെടുത്തിയ ഇളം വെയിൽ കൊണ്ടു നാം എന്ന പാട്ട് അടുത്ത കാലത്ത് റിലീസ് ചെയ്യുകയും ചെയ്തു.

 

ഒരു ദിവസം ഓഫീസിൽ നിന്നും വീട്ടിലെത്തിയശേഷം അർദ്ധരാത്രിയിലാണ് അവൾ എന്നെ വിളിച്ച് ആ പാട്ട് ചിട്ടപ്പെടുത്തി എന്ന് പറഞ്ഞത്. എന്നിട്ട് പലതവണ അവൾ തന്നെ പാടിക്കേൾപ്പിച്ചു. എനിക്ക് ഒത്തിരി ഇഷ്ടം ആവുകയും ചെയ്തു. പിന്നെ അവളും യാത്രയായി. ചേട്ടന് പിന്നാലെ മക്കൾ കൂടി യാത്ര ആയതോടെ ജീവിതം വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി എന്നതാണ് സത്യം. പ്രാർത്ഥനയിലൂടെ ലഭിച്ച ശക്തി കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ ജീവിതം എന്താകുമായിരുന്നു. ഒരുപക്ഷേ അവർക്കൊപ്പം ഞാനും ഒരു ഫോട്ടോ ആയി അവശേഷിക്കും. അല്ലെങ്കിൽ എന്റെ ജീവിതം മാനസിക ആശുപത്രിയുടെ ചുവരുകളിൽ ആകും. റെക്കോർഡിങ് തയ്യാറെടുക്കുമ്പോഴാണ് അവളും യാത്രയായത്.

x