Film News

‘നിര്‍മ്മാതാവിന്റെ കൂടെ കിടക്കണം, അല്ലെങ്കില്‍ വീഡിയോ കോളില്‍ നഗ്നയായി എത്തണം’; കാസ്റ്റിംഗ് കൗച്ചിന് എതിരെ ഉര്‍ഫി ജാവേദ്

പ്രമുഖ മോഡലും ഹിന്ദി ടെലിവിഷന്‍ താരവുമാണ്‌ ഉര്‍ഫി ജാവേദ്. ജനപ്രിയ ഷോ ആയ ബിഗ് ബോസിലൂടെയാണ് താരം കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിച്ചത്.ബിഗ് ബോസ് ഒടിടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദ്യ മത്സരാര്‍ത്ഥിയായ ഉര്‍ഫി ജാവേദ് രസകരമായ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ കാരണം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കാറില്ല എന്നാണ് ഉര്‍ഫി പറയാറ്.കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് പറഞ്ഞുള്ള ഉര്‍ഫിയുടെ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

പഞ്ചാബി കാസ്റ്റിംഗ് ഡയറ്കടറായ ഒബേദ് അഫ്രീദിയ്ക്കെതിരെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വ്യക്തിയാണ് അഫ്രീദി എന്നാണ് ഉര്‍ഫി ആരോപിച്ചിരിക്കുന്നത്.സ്‌ക്രീന്‍ഷോട്ട് സഹിതമായാണ് പോസ്റ്റിട്ടത്. അഫ്രീദി തനിക്ക് പ്രതിഫലം നല്‍കിയില്ല എന്ന് പറഞ്ഞ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നടി പങ്കുവച്ചിട്ടുണ്ട്. ഉര്‍ഫിയെക്കുറിച്ചുള്ള പോസ്റ്റുമായി പ്രസ്തുത വ്യക്തിയും എത്തിയിട്ടുണ്ട്. അവസാനനിമിഷം ചിത്രീകരണത്തില്‍ നിന്നും മാറുന്ന പതിവാണ് ഉര്‍ഫിയുടേത്. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തനിക്ക് വേറെ താരത്തെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരുന്നു.

 

 

എന്നാല്‍ ഇത് നുണയാണെന്നാണന്ന് ഉര്‍ഫി പറയുന്നു. പണം ചോദിച്ചതിന് തന്നെ അഫ്രീദി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചും നടി സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. അഫ്രീദിയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായെന്ന് തന്നോട് അഞ്ചു പെണ്‍കുട്ടികള്‍ പറഞ്ഞുവെന്നും നടി പറയുന്നു.ഏറെയിഷ്ടപ്പെടുന്ന ഗായകനൊപ്പം മ്യൂസിക് വീഡിയോയില്‍ അഭിനയിക്കാനുള്ള അവസരം ഒരുക്കാമെന്ന് പറഞ്ഞ് ആ വ്യക്തി വിളിച്ചതിനെക്കുറിച്ചായിരുന്നു ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞതെന്നും ഉര്‍ഫി വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മ്മാതാവിനൊപ്പം കിടക്ക പങ്കിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു. അത് പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് മുഖം കാണിക്കാതെ വീഡിയോ കോള്‍ ചെയ്യാനായി ആവശ്യപ്പെട്ടത്. നഗ്നയായി പ്രത്യക്ഷപ്പെടാന്‍ ആവശ്യപ്പെട്ടതോടെയാണ് ആ അവസരമേ വേണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്.ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. ഉര്‍ഫിയ്ക്ക് പിന്തുണയുമായി നടന്‍ പ്രിയങ്ക ശര്‍മ എത്തുകയായിരുന്നു. തന്റെ സുഹൃത്തുക്കളോടും അഫ്രീദി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നുവെന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്.

 

 

റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിനെ അടുത്തിടെയാണ് ഇത്തരത്തില്‍ സൈബര്‍ ലോകം ട്രോളിയത്. ‘കീറിയ ജാക്കറ്റ്’, ‘ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു’ തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago