ഒരാണും പെണ്ണും ചേർന്ന് നിന്നാൽ ഉടൻ അവിഹിതം ; കാമം കരഞ്ഞും മെഴുകിയും തീർക്കുന്ന സാക്ഷര മലയാളികൾ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ . നിലവിൽ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ് ഗോപി സുന്ദർ. എന്നിരുന്നാലും വ്യക്തി ജീവിതത്തിന്റെ പേരിൽ നിരവധി വിമർഷനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേര്പിരിയാതെ തന്നെ മോഡലായ അഭയ ഹിരണ്മയിയുമായുള്ള ബന്ധം ഒക്കെ അദ്ദേഹത്തെ വിമർശനങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാദ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ഗോപി സുന്ദർ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്തു വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

gopi sundar amritha suresh

 

ഗായിക അമൃത സുരേഷുമൊത്തുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ച് “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” അമൃത സുരേഷിനെ ടാഗ് ചെയ്താണ് അദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ചർച്ചാ വിഷയം. ഇരുവരും വിവാഹമോചിതരായതാണ് വിമർശിക്കാനുള്ള ഒരു കാരണം. അതുകൂടാതെ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ അഭയ ഹിരണ്മയിയുമായുള്ള പഴയ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തതും വിമർശനങ്ങൾക്ക് ഇടയാക്കുന്നു. അഭയ ഹിരണ്മയിയുടെ പിറന്നാൾ ദിനത്തിൽ തന്നെ ഇങ്ങനൊരു പോസ്റ്റ് ഇട്ടു എന്ന പേരിലും വിമര്ശിക്കുന്നവരുണ്ട്. ഇതിനെതിരെ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

കഴിഞ്ഞ ദിവസം ഒരു ബോംബ് പൊട്ടി. പൊട്ടിച്ചത് മറ്റാരുമല്ല സ്ഥിരം സോഷ്യൽ ലോകത്തു വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വിവാദ നായകൻ ഗോപി സുന്ദർ തന്നെ. മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകനായ ഗോപി സുന്ദർ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഭാര്യയുമായി വേർപിരിഞ്ഞു നിൽക്കുന്ന ഗോപി സുന്ദറും വിവാഹ മോചിതയായ ഗായിക അമൃത സുരേഷും പരസ്പരം കെട്ടിപിടിച്ചു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചു. കൂടെ ഒരു കുറിപ്പും. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ ചർച്ചാവിഷയം. സമ്പൂർണ്ണ സാക്ഷര കേരളത്തിലെ പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ ഇരിക്കുന്ന സാക്ഷര മലയാളിക്ക് ഇതുപോരേ. ഇതെന്തോ വലിയ സംഭവമാണെന്ന രീതിയിൽ വാർത്ത കൊടുക്കാൻ കുറേ ചാനലുകാരും. അതിൽ തങ്ങളുടെ മാനസിക വൈകൃതവും ലൈംഗിക ദാരിദ്ര്യവും കമന്റായി കരഞ്ഞു തീർക്കുന്ന മലയാളികളും.

വല്ലവന്റെയും കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്ന ശീലം മലയാളികൾ ഇനി എന്നാണ് നിർത്തുക? ഒരു ആണും പെണ്ണും കെട്ടിപിടിച്ചു ഒരു ഫോട്ടോ എടുത്താൽ അതിൽ അവിഹിതം മാത്രം കാണുന്ന മലയാളി തലച്ചോറ് കൊണ്ട് തന്നെയാണോ ചിന്തിക്കുന്നത്‌ ? അതെന്താ ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കൾ ആയിക്കൂടെ? അവർക്ക് അവരുടെ സ്നേഹം ഒരു ആലിംഗനത്തിലൂടെ പ്രകടിപ്പിച്ചൂടെ? ഒരു ഫോട്ടോ കണ്ട ഉടനേ അവരുടെ പഴയ കാലവും , കുടുംബപ്രശ്നങ്ങളും ഒക്കെ അവരവരുടെ മാനസിക നിലപോലെ വളച്ചൊടിച്ചു പൊതുസമൂഹത്തിന് മുന്നിൽ കമന്റായി ശർദിച്ചു വെക്കുമ്പോൾ എന്ത് മനസ്സുഖമാണ് ഇവർക്കൊക്കെ കിട്ടുന്നത് ? കഴുത കാമം കരഞ്ഞു തീർക്കും എന്നുള്ളത് മലയാളി കാമം കരഞ്ഞും മെഴുകിയും തീർക്കും എന്നാക്കി തീർക്കും ഇവരെല്ലാം കൂടി. ഇനി ഇരുവരും പ്രണയത്തിൽ ആണെങ്കിൽ തന്നെ അവർ പ്രണയിക്കട്ടെ. വിവാഹം കഴിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ. അതിനൊക്കെ സ്വാതന്ത്ര്യമുള്ള നാടല്ലേ നമ്മുടേത് ? വിവാഹമോചിതരായാൽ അവർ മറ്റൊരു പ്രണയമോ വിവാഹമോ പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ ? ഇതൊക്കെ അന്വേഷിച്ചു കണ്ടുപിടിച്ചിട്ടു ഇവർക്കൊക്കെ എന്ത് കിട്ടാനാണ് ? കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം എത്രത്തോളം ഗുരുതരമായ അവസ്ഥയിലാണ് എന്ന് മനസിലാകുന്നത് ഇതുപോലുള്ള വാർത്തകളും അതിലെ കമന്റുകളും കാണുമ്പോഴാണ്.

x