ദാമ്പത്യ ജീവിതത്തിൽ ചില താളപ്പിഴകൾ സംഭവിച്ചു ; വിവാഹ മോചനത്തെ കുറിച്ചു വിജയ് യേശുദാസ് മനസ്സ് തുറക്കുന്നു

നിരവധി മികച്ച ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ ഗായകനാണ് വിജയ് യേശുദാസ്.മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ എന്നറിയപ്പെടുന്ന കെ.ജെ.യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീത ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് വിജയ് യേശുദാസ്. 2000’ലാണ് വിജയ് പിന്നണി ഗാനരംഗത്തേക്ക് ചുവടു വെക്കുന്നത്. എന്നാൽ പിന്നീട് വിജയിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിനു പുറമേ, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം മികച്ച അഭിപ്രായം നേടാൻ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ദക്ഷിണേന്ത്യൻ സിനിമ മേഖലയിലെ തിരക്കുള്ള ഗായകരിൽ ഒരാളാണ് വിജയ് യേശുദാസ്. വിജയ് മാത്രമല്ല വിജയിയുടെ മകള്‍ അമേയയും കഴിവ് തെളിയിച്ച ഗായികയാണ്.

ഇപ്പോഴിതാ തന്റെ വൈവാഹിക ജീവിതത്തിലുണ്ടായ താളപ്പിഴകൾ കുറിച്ച് തുറന്നു പറയുകയാണ് വിജയ് യേശുദാസ്. ഫ്ലവർസ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ആദ്യമായി വിജയ് മനസ്സ് തുറക്കുന്നത്. പറയിച്ചു വിവാഹം കഴിച്ചവരായിട്ടും തനിക്കും ഭാര്യ ദർശനക്കും അധിക നാൾ ഒത്തുപോകാനായില്ല. നടൻ ധനുഷുമായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് തന്റെ ഭാര്യ ദര്‍ശനയെക്കുറിച്ച് മനസ്സ് തുറക്കുന്നത്. ധനുഷും വിജയ്‌യും ക്ലാസ്‌മേറ്റ്‌സായിരുന്നോ എന്നതായിരുന്നു ശ്രീകണ്ഠന്‍ നായരുടെ ചോദ്യം. അപ്പോഴാണ് വിവാഹ ജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് തുറന്ന് പറയുന്നത്.

തന്റെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് തങ്ങൾ ഇരുവരും അടുക്കാൻ കാരണമെന്ന് വിജയ് യേശുദാസ് പറയുന്നു. എന്നാൽ ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും.’ വിജയ് യേശുദാസ് പറഞ്ഞു വെച്ചു. പ്രണയിച്ച് വിവാഹിതരായവരാണ് ഞാനും ദര്‍ശനയും. ‘വൈവാഹിക ജീവിതത്തില്‍ ചില താളപ്പിഴകള്‍ സംഭവിച്ചു. അത് എന്റെ വ്യക്തി ജീവിതത്തേയും കുറച്ചൊക്കെ ബാധിച്ചു. എന്നാലിപ്പോൾ, അതെല്ലാം അതിന്റേതായ രീതിയില്‍ അങ്ങനെ മുന്നോട്ടു പൊക്കോണ്ടിരിക്കുകയാണ്. മക്കളുടെ കാര്യം വരുമ്പോൾ അവരുടെ അച്ഛനമ്മമാർ എന്ന നിലയില്‍ ഞങ്ങള്‍ മിക്കപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക.

മക്കൾക്കും നമുക്കിടയിലുള്ള ഈ കാര്യങ്ങൾ വളരെ നന്നായി മനസ്സിലായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോവുകയാണ്.’ എന്നാൽ , കുടുംബാംഗങ്ങള്‍ ഇതിനെ വളരെ സെന്‍സിറ്റീവായാണ് എടുക്കുന്നത്. അവരുടെ പിന്തുണ കിട്ടാറുമില്ല. അത് ചിലപ്പോൾ അവരുടെ വിഷമം കാരണമായിരിക്കാം. അതുകൊണ്ടു തന്നെ വളരെ ഹിഡണായി മുന്നോട്ടു പോകുകയാണ് ഇക്കാര്യം. എന്നാൽ, ഇത്തരം തീരുമാനങ്ങള്‍ തന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നും വിജയ് പറയുന്നു. ചില സമയങ്ങളിൽ തളര്‍ന്നിട്ടുണ്ട്, എന്നിരുന്നാലും അതില്‍ നിന്ന് പുനരുജ്ജീവിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു. ജീവിതത്തില്‍ നമ്മള്‍ കാണുകയും കേൾക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്ന കാര്യങ്ങളല്ലേ ഒരു കലാകാരന്‍ എന്ന നിലക്ക് നമുക്ക് പ്രചോദനമാകുന്നത് . അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ താന്‍ വളരെ സ്‌ട്രോങ്ങ ആണെന്നും വിജയ് യേശുദാസ് പറയുന്നു.

x