Film News

സാറിൻ്റെ കാലിൽതൊട്ട് ക്ഷമ ചോദിക്കുന്നു, വിഷമം വന്ന് പോസ്റ്റിട്ടതാണ്, സാറിനെ ഭയങ്കര ഇഷ്ടമാണ്; ആദരാഞ്ജലി പോസ്റ്റിന് ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗീസ്

ഇന്ന് രാവിലെ മുതലാണ് സിനിമാ സീരിയല്‍ നാടക നടന്‍ ടി.എസ്.രാജു അന്തരിച്ചതായി വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. നടന്‍ അജു വര്‍ഗീസ് അടക്കമുള്ളവര്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ സിനിമാ-സീരിയല്‍ നടന്‍ കിഷോര്‍ സത്യയാണ് സത്യവസ്ഥ പുറത്തുവിട്ടത്.

എന്നാല്‍ രാജു ആരോഗ്യവാനായി ഇരിക്കുകയാണെന്ന് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക- കിഷോര്‍ സത്യ വ്യക്തമാക്കി.

ഇപ്പോഴിതാ ടി.എസ് രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. ഇങ്ങനെയൊരു ആദരാഞ്ജലി ഇട്ടതിൽ കാലിൽതൊട്ട് ക്ഷമ ചോദിക്കുന്നു. ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച വാർത്ത കണ്ടാണ് അങ്ങനെ പോസ്റ്റിട്ടത്. എന്തായാലും താങ്കള്‍ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതില്‍ സന്തോഷം തോന്നി. – അജു വര്‍ഗീസ് പറഞ്ഞു.

തനിക്ക് അങ്ങനെ ഒരു വ്യാജ വാര്‍ത്ത വന്നതില്‍ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല- ടി.എസ് രാജു പറഞ്ഞു.

വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരന്‍ ഗോവിന്ദന്‍ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലന്‍വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago