ആ ചുവടുകൾ അതവന്റെയല്ല! ചാക്കോച്ചന്റെ വൈറൽ സ്റ്റെപ്പുകൾ അത് ടൈറ്റസേട്ടന്റെയാണ് – വീഡിയോ കാണാം

നമ്മുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ ഡാൻസ് ആരാധകർക്ക് ഏറെ പ്രിയമാണ്. നല്ലൊരു ഡാൻസറായ താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ചെയ്ത ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ഒറ്റ ദിവസം കൊണ്ട് വൈറൽ ആയിരിക്കുന്നത്. ശരിക്കും ഞാൻ ഇങ്ങനെയല്ല ഡാൻ‌സ് ചെയ്യുന്നത്. ഇത് ഈ കഥാപാത്രത്തിനു വേണ്ടിയാണ്. എന്നോട് ക്ഷമിക്കണേ’’എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ ഈ വൈറൽ ഡാൻസ് വീഡിയോ പങ്കുവെക്കുന്നത്. എന്നാൽ സത്യത്തിൽ ആ ഡാൻസ് സ്റ്റെപ്പുകൾ കോപ്പി അടിച്ചതാണ്.

പൂരപ്പറമ്പുകളിലും എല്ലാ ആഘോഷങ്ങൾക്കിടയിലും മതിമറന്നു രസകരമായി ഡാൻസ് ചെയ്യാറുള്ള ഒരു നൃത്തക്കാരനുണ്ട്. വൈറൽ ഡാൻസ് വീഡിയോകളിലൂടെ ഫേമസ് ആയ നമ്മുടെ സ്വന്തം ടൈറ്റസേട്ടൻ. തൃശൂർ കാരുടെ സ്വന്തം നൃത്തക്കാരനാണ് ടൈറ്റസേട്ടൻ. തൃശൂർ പൂരത്തിന്റെ ആവേശത്തിനൊപ്പം വൈറലായി മാറിയ ഈ നൃത്തക്കാരന്റെ ചുവടുകൾ വീണ്ടും റീക്രീയേറ്റ് ചെയ്ത് വന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെയും ടൈറ്റസേട്ടന്റെയും റോക്ക് ഡാൻസ് താരതമ്യം ചെയ്താണ് ഇപ്പോൾ വീഡിയോ പുറത്ത് വന്നേക്കുന്നത്.

അന്ന് വൈറൽ ആയ ടൈറ്റസേട്ടന്റെ സ്റ്റെപ്പുകൾ കുഞ്ചാക്കോ ബോബൻ എന്ന റോക്ക് സ്റ്റാറിലൂടെ വീണ്ടും വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. ‘ന്നാ താന്‍ കേസ് കൊട്’ എന്ന തന്റെ പുതിയ ചിത്രത്തിൽ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഹിറ്റ് ഗാനത്തിനാണ് ടൈറ്റസേട്ടൻ സ്റ്റൈലിൽ കുഞ്ചാക്കോ ബോബൻ ചുവടു വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗാനം പുറത്തിറങ്ങിയത്. ഒറ്റ ദിവസം കൊണ്ടാണ് കുഞ്ചാക്കോബോബന്റെ ‘റോക്ക് ‍‍ഡാന്‍സ്’ ട്രെൻഡ്ങിൽ ഒന്നാമതെത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’.

ഉത്സവ പറമ്പിൽ നാടൻ സ്റ്റൈലിൽ നൃത്തമാടുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാൻ കഴിയുന്നത്. നൃത്തത്തോടൊപ്പം ഗാനവും വൈറൽ ആയിരിക്കുകയാണ്. ’37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം’- ദേവദൂതർ പാടി ഗാനം കംപോസ് ചെയ്ത സംഗീതജ്ഞൻ ഔസേപ്പച്ചൻ പറഞ്ഞു. ദേവദൂതർ പാടി എന്ന ഗാനം എല്ലാ മലയാളികളെയും പോലെ എനിക്കും ഇഷ്ടമാണ്. അമ്പലപ്പറമ്പിലും പെരുന്നാളിനും പൂരപറമ്പിലും ഡാൻസ് ചെയ്യുന്ന ഒരാളുടെ സ്റ്റൈൽ ആണ് ചിത്രത്തിൽ എന്ന് സംവിധായകൻ പറഞ്ഞു. ഡാൻസ് പഠിച്ചയാൾ ഡാൻസ് പഠിക്കാത്ത ഒരാളെ പോലെ ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണ്.

ലൊക്കേഷനിൽ അത്യാവശ്യം നല്ല ആൾക്കൂട്ടമുണ്ട്. ചമ്മലൊക്കെ ഉണ്ടായിരുന്നു. ഇങ്ങനെ ന‍‍ൃത്തം ചെയ്യുന്നവരെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ചില വീഡിയോകൾ കണ്ടിട്ടുണ്ട്. അതിൽ കണ്ട ചിലരെയൊക്കെ വച്ചിട്ട് ആ സമയത്ത് മനസ്സിൽ വന്ന ഒരു തോന്നലിന് ചെയ്തതാണ്. കൊറിയോഗ്രാഫറുടെ സഹായം വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു തന്റെ മറുപടി. എന്റെ രീതിയിൽ ഞാൻ ഒന്നു നോക്കട്ടെ എന്ന് പറഞ്ഞ് തുടങ്ങുകയായിരുന്നു. ദൈവം സഹായിച്ചു അത് ഹിറ്റ്‌ ആയി.- കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്തായാലും സംഭവം പൊളിച്ചിട്ടുണ്ട് എന്നൊക്കെയാണ് ആരാധകരുടെ കമെന്റുകൾ.

 

x