Film News

അമ്മയുടെ നിർബന്ധം കാരണം കുറേ പെണ്ണുകാണാൻ പോയി, ആർക്കും എന്നെ ഇഷ്ടപ്പെട്ടില്ല, ഭാര്യ ആളു മാറി ബ്രോക്കർക്ക് ചായ വരെ കൊടുത്തു, എന്നാൽ ബ്രോക്കർ ഓടി വന്ന് അവൾക്ക് നിന്നെ ഇഷ്ടമായെന്ന് പറഞ്ഞു; പെണ്ണ് കാണാൻ പോയ കഥ പങ്കുവെച്ച് ഇന്ദ്രൻസ്

സിനിമയുടെ അണിയറയിൽ നിന്നും അരങ്ങത്തേക്കെത്തി താരമായ പ്രതിഭയാണ് ഇന്ദ്രൻസ്. കാൽ പതിറ്റാണ്ടോളമായി സിനിമാ മേഖലയിൽ സജീവമായ സാന്നിധ്യമാണ് ഇന്ദ്രൻസ്. ലാളിത്യമാണ് ഇന്ദ്രൻസ് എന്ന വ്യക്തിയെ വേറിട്ട് നിർത്തുന്നത്. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിൽ എത്തിയ ഇന്ദ്രൻസ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. താൻ ഒന്നുമല്ലാതിരുന്ന കാലത്ത് നടന്ന വിവാഹത്തെ കുറിച്ചും സിനിമയിലെ തുടക്കകാലത്തെ കുറിച്ചും ഇന്ദ്രൻസ് ആനീസ് കിച്ചൻ എന്ന പരിപാടിയിൽ മനസ് തുറന്നിട്ടുണ്ട്. പെണ്ണ് കാണാൻ പോയതിന് ശേഷം ഭാര്യയായ ശാന്ത കല്യാണം വേണ്ടെന്ന് പറഞ്ഞ നിമിഷം ഉണ്ടായിരുന്നതായും താരം പറഞ്ഞു.

മകൻ കല്യാണം കഴിക്കണമെന്ന് അമ്മ നിർബന്ധിച്ചു. അമ്മയുടെ നിർബന്ധം കാരണം പെണ്ണുകാണാൻ പോയി. എല്ലാ ഞായറാഴ്ചയും പെണ്ണുകാണാൻ പോകും. ഒരിക്കൽ പെണ്ണു കാണാൻ പോയപ്പോൾ ചെക്കൻ മാറിപ്പോയൊരു അനുഭവമുണ്ട് ഇന്ദ്രൻസിന്. ആകാംഷയോടെ കാത്തിരിക്കുമ്പോൾ പെണ്ണ് ഇറങ്ങി വന്നു. എന്നാൽ പയ്യനാണെന്ന് തെറ്റിദ്ധരിച്ച് നേരെ ബ്രോക്കറുടെ അടുത്തേക്കായിരുന്നു പെണ്ണ് പോയത്. നാണത്തോടെ അവൾ ബ്രോക്കർക്ക് ചായ നീട്ടി. ഇതോടെ ഈ പണിക്ക് താനില്ലെന്ന് പറഞ്ഞ് ബ്രോക്കറേയും കൂട്ടി ഇറങ്ങിപ്പോരുകയായിരുന്നു ഇന്ദ്രൻസ്.

പക്ഷെ അമ്മ വിട്ടില്ല. അങ്ങനെയാണ് ഇന്ദ്രൻസ് ശാന്തകുമാരിയെ പെണ്ണുകാണാൻ ചെല്ലുന്നത്. പെണ്ണ് വന്ന് പോയതോടെ പെണ്ണിന്റെ അച്ഛൻ ബ്രോക്കറേയും കൊണ്ട് പുറത്തേക്ക് പോയി. ഇതും നടക്കില്ലെന്നായിരുന്നു ഇന്ദ്രൻസ് കരുതിയത്. എന്നാൽ ബ്രോക്കർ ഓടി വന്ന് പെണ്ണിന് നിന്നെ ഇഷ്ടമായി സുരേന്ദ്രാ ഈ കല്യാണം നടക്കുമെന്ന് പറഞ്ഞു. ഇന്ദ്രൻസിന് ആദ്യം ബ്രോക്കർ പറഞ്ഞത് വിശ്വാസമായില്ല. പിന്നാലെ പെണ്ണിന്റെ കാരണവർ വന്ന് അടുത്ത നടപടികൾ ആലോചിക്കുകയല്ലേ എന്ന് ചോദിച്ചപ്പോഴാണ് വിശ്വാസമായത്. അങ്ങനെ ശാന്തകുമാരി ഇന്ദ്രൻസിന്റെ ഭാര്യയായി.

ഇന്ദ്രൻസിനെ പോലെ തന്നെ ലളിത ജീവിതം ആഗ്രഹിക്കുന്ന സാധാരണക്കാരിയാണ് ശാന്തകുമാരിയും. ഭർത്താവ് വലിയൊരു നടനായി തീരുമെന്ന് അന്ന് ശാന്ത കുമാരി കരുതിയിരുന്നില്ല. സുരക്ഷിതവും സന്തോഷകരവുമായി ജീവിതം, കുറേ പണമൊന്നും വേണമെന്നില്ല. പറ്റുമെങ്കിൽ മറ്റുള്ളവരെ സഹായിക്കാനകണം. എന്നതായിരുന്നു ശാന്തകുമാരിയുടെ ആഗ്രഹം. അതിന് പിന്നിലും ഇന്ദ്രൻസിന്റെ ജീവിത രീതിയായിരുന്നു കാരണം. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രൻസ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഈ വാർത്ത പ്രഖ്യാപിക്കുമ്പോൾ ഇന്ദ്രൻസിനൊപ്പം ശാന്തകുമാരിയുമുണ്ടായിരുന്നു. പത്തനംതിട്ടയിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു അപ്പോൾ ഇന്ദ്രൻസ്. കുടുംബത്തിനൊപ്പമാണ് അദ്ദേഹം ആ സന്തോഷ വാർത്ത കേട്ടത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago