സുഹൃത്തുക്കളെന്നെ വലിയ രീതിയിൽ പിന്തുണച്ചു. ഇതൊക്കെ സിനിമയിൽ മാത്രം ആയിരുന്നു ഞാൻ കണ്ടത്

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടിയാണ് മീന. മലയാളികൾ ഹൃദയത്തിൽ തന്നെയാണ് മീനയെ സ്വീകരിച്ചിരിക്കുന്നത് എന്നതാണ് സത്യം. കുട്ടിക്കാലം മുതൽ തന്നെ സിനിമയിൽ തന്റെതായ കഴിവ് തെളിയിക്കാൻ മീനയ്ക്ക് സാധിച്ചിട്ടുണ്ട്. മിനയുടെ ജീവിതം എന്നും പ്രേക്ഷകർക്ക് ഒരു തുറന്ന പുസ്തകം തന്നെയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെയാണ് മീന സിനിമയിലേക്കെത്തുന്നത്. സാന്ത്വനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ചിരുന്നു. ഇത് തന്നെയായിരുന്നു മലയാളികൾക്കിടയിൽ സ്ഥാനം ഉണ്ടാകുവാനുള്ള ഒരു കാരണവും. അടുത്തകാലത്ത് മീനയുടെ ജീവിതത്തിൽ ഉണ്ടായ ആഘാതം പ്രേക്ഷകരെയും വേദനിപ്പിച്ചിരുന്നു. മിനയുടെ ഭർത്താവ് വിദ്യാ സാഗറിന്റെ അകാലമരണം ആയിരുന്നു അത്. ആ വേദനയിൽ നിന്നും മീന് കരകയറാൻ ഒരുപാട് സമയം എടുത്തിരുന്നു. ആ സമയത്ത് മീനയ്ക്കൊപ്പം താങ്ങും തണലുമായി നിന്നത് മീനയുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു. പിന്നീട് മീനയേം മകളെയും ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഈ സുഹൃത്തുക്കളായിരുന്നു.

ഇപ്പോൾ ഭർത്താവിന്റെ മരണ ശേഷം ആദ്യമായി മനസ്സ് തുറക്കുകയാണ് മീന. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് തിരിച്ചെത്തിയത് എന്നൊക്കെ മീന പറയുന്നു. വിഘടൻ ചാനലിനോട് ആയിരുന്നു മീനയുടെ പ്രതികരണം. ഭർത്താവിന്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. വിചാരിച്ചതിലും അപ്പുറത്താണ് സംഭവങ്ങൾ നടന്നത്. ഞാൻ ആകെ തകർന്നിരുന്നു. എന്റെ അമ്മ വളരെ ശക്തയായ ഒരു സ്ത്രീയായിരുന്നു ചെറുപ്പം തൊട്ടേ. ഞാൻ ജോലി ചെയ്യുന്നത് അമ്മ കാരണമാണ്. എന്റെ കോൾഷീറ്റ് എല്ലാം നോക്കിയിരുന്നതും അമ്മയായിരുന്നു. അതൊക്കെ കണ്ടു വളർന്നത് കൊണ്ടായിരിക്കും. ഈ വിഷമഘട്ടത്തെ എനിക്ക് മറികടക്കാൻ ആയത് എന്നും മീന പറയുന്നുണ്ടായിരുന്നു. ഒരു അഭിമുഖം കൊടുക്കാൻ ഉള്ള തരത്തിലേക്ക് ഞാൻ മാറിയത് എനിക്ക് തന്നെ അതിശയം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇത്രയും സീരിയസ് ആയ കാര്യങ്ങൾ നടക്കുമ്പോഴാണ് നമ്മളെത്ര ശക്തമാണെന്നും എങ്ങനെ പുറത്തു കൊണ്ടുവരണമെന്നും നമ്മൾ സ്വയം തിരിച്ചറിയുന്നത്. ഞാൻ വളരെ സോഫ്റ്റായ ഒരു വ്യക്തി ആണ് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ ഞാൻ അമ്മയെ പോലെ വളരെയധികം ശക്തയാണെന്ന് മീന പറയുന്നു.


എനിക്ക് ചുറ്റും നിരവധി ആളുകൾ ഉണ്ടായിരുന്നു. അതിനു എനിക്ക് എല്ലാവരോടും നന്ദിയുണ്ട്. നിരവധി ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ലൈം ലൈറ്റിൽ വരുന്നത് ഇഷ്ടമായിരുന്നില്ല. എനിക്ക് അറിയാത്തവർ പോലും എന്നെ ആശ്വസിപ്പിച്ചു. അവരുടെ വ്യക്തിപരമായ നഷ്ടം പോലെ അവരെന്റെ ദുഃഖത്തിൽ പങ്കു ചേർന്നു. കാരണം കുറേവർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. സന്തോഷകരമായ സമയം ആയിരുന്നു ഞങ്ങളുടെ ജീവിതം. സീരിയസ് ആയി ഒരു കാര്യം നടക്കുമ്പോഴാണ് നമുക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് യഥാർത്ഥത്തിൽ മനസ്സിലാവുന്നത്. എന്റെ കണ്ണിൽ ഞാൻ കണ്ടു. എന്റെ ഭർത്താവിന് ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കും. കാരണം അദ്ദേഹത്തിന് ലൈം ലൈറ്റിൽ വരുന്നത് ഇഷ്ടമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് എന്റെ എല്ലാ സുഹൃത്തുക്കളെയും അറിയാം. എന്റെ കൂടെ വർക്ക് ചെയ്ത അഭിനേതാക്കളെ അറിയാം. അപൂർവമായി അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്ത് വരുമായിരുന്നുള്ളൂ. എനിക്കറിയുന്ന എല്ലാവരെയും അദ്ദേഹത്തിനറിയാം. എന്റെ സുഹൃത്തുക്കൾ എല്ലാം അദ്ദേഹത്തിന്റെയും സുഹൃത്തുക്കളായിരുന്നു അവർ. അവർക്കും പെട്ടെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. സുഹൃത്തുക്കളെന്നെ വലിയ രീതിയിൽ പിന്തുണച്ചു. ഇതൊക്കെ സിനിമയിൽ മാത്രം ആയിരുന്നു ഞാൻ കണ്ടത്. എപ്പോഴും എന്നെ വിളിച്ചു. വീട്ടിൽ വരുമായിരുന്നു. എന്തെങ്കിലുമൊക്കെ സംസാരിച്ചെന്നേ സന്തോഷിപ്പിക്കുമായിരുന്നുവെ ന്നും പറയുന്നു.

x