പ്രിയനടൻ വിജയൻ കാരന്തൂർ ഗുരുതരാവസ്ഥയിൽ! സുമനസ്സുകളുടെ സഹായമഭ്യർത്ഥിച്ചു നടൻ.

സിനിമകളിലും സീരിയലുകളിലും ഒക്കെ ചെറിയ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അവരെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഒന്നോ രണ്ടോ വേഷങ്ങളിൽ മാത്രം ആയിരിക്കും ഒരു പക്ഷെ അവർ വന്നു പോകുന്നതെങ്കിലും ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇടം നേടുന്നവയുമായിരിക്കും. ഒറ്റ കഥാപാത്രം കൊണ്ട് മാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിക്കുക, അതിലും വലുതായി ഒരു കലക്കാരന് എന്താണ് ഉള്ളത് എന്ന് പറയണം. ഒരു നോട്ടം കൊണ്ട് പോലും കഥാപാത്രത്തിന്റെ പൂർണ നിറച്ചു കാണിക്കുന്ന നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. നാടക രംഗത്തു നിന്ന് വരുന്നവർക്കും വലിയൊരു അവസരം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്.

സിനിമയിലും സീരിയലിലും ഒരുപോലെ ഇടം നേടാൻ സാധിക്കുക എന്ന് പറയുന്നതും ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ ശ്രദ്ധ നേടിയിട്ടുള്ള ഒരു കലാകാരനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു പ്രമുഖ സീരിയലിൽ ഇപ്പോൾ ഈ താരം അഭിനയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥ വളരെയധികം വേദനിപ്പിക്കുന്നത് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അറിയാൻ സാധിക്കുന്നത് .

സിനിമകളിലും സീരിയലുകളിലും ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വിജയൻ കരന്തൂർ. പളുങ്ക് ഭാര്യ എന്നീ സീരിയലിലെ കഥാപാത്രങ്ങൾ ശ്രേദ്ധ നേടിയിട്ടുണ്ട്. പളുങ്ക് സീരിയലിലെ ഹരിയുടെ പിതാവ് വേഷം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷമായി കരൾ രോഗത്തിന് ചികിത്സയിലാണ് അദ്ദേഹം. കരൾ മാറ്റി വയ്ക്കൽ ആണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക ഏറെ ശ്രമകരമായ ദൗത്യമാണ്. തന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നതിനാൽ ഇത് സ്വന്തം കാര്യം ആയതുകൊണ്ട് ഒരു ദാതാവിനെ കണ്ടെത്തുവാൻ എന്നെ സഹായിക്കുകയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ സഹായം ചെയ്യണമെന്നാണ് നിറകണ്ണുകളോടെ അദ്ദേഹം അപേക്ഷിക്കുന്നത് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വലിയ ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വലിയ ചിലവ് ഇതുവരെ ആയി. ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് വിജയൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നടൻ എന്നതിലുപരി വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരനാണ്. 1973 പുറത്ത് മരം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രലോകത്തെ എത്തിയത്. ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. രാജമാണിക്യത്തിലെ കഥാപാത്രം പ്രേക്ഷകമനസ്സുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. നാടകങ്ങളിലൂടെയാണ് അദ്ദേഹം ശ്രെദ്ധ നേടുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 20 വർഷത്തിനു മുമ്പ് നാടകരംഗത്തെ പ്രവർത്തിപരിചയം ഉണ്ട്.

x