Film News

ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം… നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും വളരെ സന്തോഷിപ്പിച്ചതിനും: ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശും

മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയത്. മക്കൾ പിറന്നശേഷം നയൻതാരയുടെയും വിഘ്നേശിന്റെയും ലോകം അവരാണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റ​ഗ്രാമിലേക്കുള്ള നയൻതാരയുടെ വരവുപോലും രണ്ട് മക്കൾക്കൊപ്പവുമുള്ള മാസ് വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ നയൻതാരയോ വിഘ്നേശ് ശിവനോ പങ്കിട്ടിരുന്നില്ല.

ജയിലറിലെ മനോ​ഹരമായ ​ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്. വിഘ്നേശ് ശിവൻ തന്നെയാണ് അച്ഛൻ-മക്കൾ സ്നേഹം വർണിക്കുന്ന പാട്ടിന്റെ വരികൾ സിനിമയ്ക്കായി എഴുതിയതും. മക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്നേഹം നിറഞ്ഞൊരു കുറിപ്പും താരദമ്പതികൾ പങ്കിട്ടു. ‘‘എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ​ഗുണം കൊണ്ട എൻ ഉലക്… ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു… എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു.

ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം… നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’’.–വിഘ്നേശ് ശിവൻ കുറിച്ചു.

താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്.

ഷാറുഖ് ഖാൻ നായകനായ ‘ജവാൻ’ ആണ് നയൻതാരയുടേയി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് നടിയുടെ പുതിയ റിലീസ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

7 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago