എട്ടുവർഷം മുൻപ് വിവാഹം ; നസ്രിയയ്ക്കും ഫഹദിനും കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന് സോഷ്യൽ മീഡിയയിൽ തകർത്തുപിടിച്ചു പ്രചാരണം

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആരാധകരുള്ള ഒരു താരകുടുംബമാണ് ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും. ഇരുവരും ജീവിതത്തിൽ ഒരുമിച്ച സമയം മുതൽ തന്നെ വലിയ ആരാധകനിരയാണ് ഇവർക്ക് ഉള്ളത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നതും ഇത് വിവാഹത്തിൽ കലാശിക്കുന്നതും. 2014 ഇൽ ആയിരുന്നു തിരുവനന്തപുരത്ത് വച്ച് ഇരുവരും വിവാഹിതർ ആയിരുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും പങ്കെടുത്ത ഒരു വിവാഹമായിരുന്നു ഇത്. വിവാഹശേഷം അഭിനയത്തിൽ നിന്നും കുറച്ചുനാൾ ഇടവേള എടുത്തിരുന്നു നസ്രിയ എങ്കിലും അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെ നടത്തി. പിന്നീട് ഫഹദിന്റെ ഒപ്പം ട്രാൻസ് എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.

മലയാളവും കടന്നു തെലുങ്കിലും തന്റെ സാന്നിധ്യം ഉറപ്പിക്കാൻ രണ്ടാമത്തെ വരവിൽ നസ്രിയയ്ക്ക് സാധിച്ചിരുന്നു. എട്ടു വർഷങ്ങൾക്ക് ശേഷം ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ട് ആയിരുന്നു കുറച്ചുനാളുകളായി പ്രചരിച്ചിരുന്നത്. പിറന്നാൾ ദിനത്തിലാണ് താരത്തിന്റെ ഒരു പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഒരു ഗൗൺ അണിഞ്ഞ നാസറിയയുടെ ഈ ഫോട്ടോയിലെ വയർ അല്പം ഉന്തി നിൽക്കുകയാണ്. ഇത് കണ്ടുകൊണ്ടാണ് നസ്രിയ നാലുമാസം ഗർഭിണിയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ എത്തിയിരുന്നത്. ഇതിനു മുൻപും പലതവണ ആരാധകർ ഇവരോട് ഈ വിശേഷവാർത്തയെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഫഹദ് പറഞ്ഞത് അങ്ങനെ ഒരു വിശേഷം തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുകയാണെങ്കിൽ അത് ആരാധകരുമായി പങ്കുവയ്ക്കുമെന്നാണ്. എന്നാൽ അത്തരത്തിലൊരു സംഭവം നടന്നിട്ട് ആരാധകരോട് ഇവർ ഇതിനെക്കുറിച്ച് പറയാത്തത് എന്തെന്ന് പ്രേക്ഷകർക്ക് സംശയം തോന്നി.

അതോടെ ഈ ചിത്രം വിശകലനം ചെയ്യുവാനായി ആളുകൾ എത്തി. അതോടെ നസ്രിയയുടെ മോർഫ് ചെയ്ത ചിത്രമാണിത് എന്ന് തരത്തിലാണ് പ്രചരണം. അടുത്ത ചിത്രത്തിൽ നസ്രിയ ഗർഭിണിയുടെ വേഷത്തിൽ എത്തുമെന്ന് ഊഹാപോഹങ്ങളും വരുന്നുണ്ട്. ഗർഭിണിയാണെന്ന് പ്രചാരണത്തിന് ശേഷമാണ് വളർത്തു നായക്ക് ഒപ്പമുള്ള ഒരു ക്രിസ്മസ് ആശംസ നസറിയ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിൽ നസ്രിയയുടെ വയറ് കാണാനുമില്ല. അതുകൊണ്ടു തന്നെ ഇതുവെറും ഊഹാപോഹങ്ങൾ ആണ് എന്നും വ്യാജമായ പ്രചാരണങ്ങളാണ് എന്നുമാണ് പ്രേക്ഷകർ പറയുന്നത്. നസ്രിയ ഗർഭിണിയല്ലന്നും ഇവർക്കിടയിൽ അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ഇവർ ആരാധകരെ അറിയിക്കുമെന്നും ഒക്കെ പ്രേക്ഷകർ പറയുന്നുണ്ട്. വിവാഹശേഷം പൃഥ്വിരാജിന്റെ സഹോദരിയായി ആയിരുന്നു കൂടെ എന്ന ചിത്രത്തിൽ നസറിയ എത്തിയിരുന്നത്. ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങളിലൂടെ നസ്രിയ ഒരു തിരിച്ചുവരവ് നടത്തുവാൻ വേണ്ടിയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

x