അച്ഛന്റെ കയ്യിലിരുന്ന് ദേവിയെ പ്രാർത്ഥിക്കുന്ന താരപുത്രി മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലാകുന്നു

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിൽ ഒന്നാണ് ദിലീപും കാവ്യയും .. മികച്ച അഭിനയം കൊണ്ടും ഹിറ്റ് ചിത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട താരജോഡികളായി ഇരുവരെയും പ്രേക്ഷകർ തിരഞ്ഞെടുക്കുകയും ചെയ്തു .. പിന്നീട് ഈ ഹിറ്റ് കോംബോ സ്‌ക്രീനിന് പുറമെ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ പ്രേക്ഷകരും സന്തോഷത്തോടെയാണ് ഇരുവരെയും സ്വീകരിച്ചത് .. പ്രേഷകരുടെ പ്രിയ താരങ്ങളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യമാണ് ..അതുകൊണ്ട് തന്നെ താരകുടുംബത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾകൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയ്യാറുണ്ട് .. സിനിമയിൽ ഇതുവരെ മുഖം കാണിച്ചിട്ടില്ലങ്കിലും താരപുത്രിമാരായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുണ്ട് ..

വളരെ വിരളമായി ക്യാമെറ കണ്ണുകളിൽ പതിയുന്ന ഇരുവർക്കും ആരാധകർ ഏറെയാണ് .. ഇപ്പോഴിതാ താരപുത്രി മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ..അച്ഛന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നും ദേവിയെ തൊഴുകയും ചെയ്യുന്ന ദിലീപിന്റെ ഇളയപുത്രി മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിയിട്ടുണ്ട് .. ഫോട്ടോഗ്രാഫറായ അരുൺ ശങ്കരന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ..ക്യാമെറ കണ്ണുകളിൽ അധികം പ്രത്യക്ഷപെടാത്ത മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട് ..താരപുത്രികൾ സിനിമയിൽ ഇതുവരെ മുഖം കാണിച്ചിട്ടില്ലങ്കിലും ഇരുവർക്കും ആരാധകർ ഏറെയാണ് ..

ഇൻസ്റ്റാഗ്രാമിൽ ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഡാൻസ് വിഡിയോകളും ഡബ്മാഷ് വിഡിയോകളുമായി മീനാക്ഷി രംഗത്ത് എത്താറുണ്ട് .. ഒപ്പം അനിയത്തികുട്ടി മഹാലക്ഷിയുടെ ചിത്രങ്ങളും ചേച്ചിക്കുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് .. ഇരുവരുടെയും ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേടിയിരുന്നു .. ചേച്ചിക്കൊപ്പമിരുന്ന് അത്തപൂക്കളമൊരുക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്തിരുന്നു ..ഇക്കഴിഞ്ഞ ദിവസമായിരുന്നു ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത് ..

അച്ഛന്റെ മടിയിലിരുന്ന് കുറുമ്പുകാട്ടി ആദ്യാക്ഷരം കുറിക്കുന്ന കുട്ടിക്കുറുമ്പി മഹാലക്ഷ്മിയുടെ ചിത്രം വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു .. നിരവധി ആരധകരായിരുന്നു ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തിയത് .. ചിത്രങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു .സിനിമാലോകത്തെ പ്രമുഖരടക്കം നിരവധി ആളുകൾ ചിത്രങ്ങൾ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നു ..ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഏവരുടെയും മനസ് നിറയ്ക്കുന്ന ചിത്രങ്ങളാണ് .. അച്ഛന്റെ നെഞ്ചിൽ തലചേർത്തുവെച്ച് ദേവിയെ തൊഴുന്ന മഹാലക്ഷ്മിയുടെ കൂടുതൽ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട് ..

x