ഇന്ന് വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും; വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും തന്ന നടൻ ശ്രീനിവാസന് നന്ദി അറിയിച്ച് നടി മഞ്ജുവാരിയർ

മലയാള സിനിമയിലേക്ക് ഉള്ള നടി മഞ്ജുവാരിയറുടെ രണ്ടാം വരവിന് ശേഷം താരത്തിന് താരമൂല്യവും മുമ്പത്തേക്കാൾ വൻ ജനപിന്തുണയും ആണ് ലഭിക്കുന്നത്, താരം ചെയുന്ന ഓരോ പ്രവർത്തിയും വൻ ആഘോഷമാക്കി മാറ്റാൻ നടി മഞ്ജു വാരിയർശ്രമിക്കാറുണ്ട് , അത് കൊണ്ട് തന്നെ തൻറെ ആദ്യ കരിയറിനെക്കാൾ മികച്ച പിന്തുണയാണ് എങ്ങുനിന്നും ലഭിക്കുന്നത്, കൂടാതെ നടി മഞ്ജുവാരിയറിന് ഇപ്പോൾ തന്നെ കൈ നിറയെ ചിത്രങ്ങൾ ആണ്

സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ തൻറെ പ്രതിഭ തെളിയിച്ച താരമായിരുന്നു നടി മഞ്ജു വാരിയർ, സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടു പ്രാവശ്യം കലാ തിലകം പട്ടം മഞ്ജു വാരിയർ സ്വന്തമാക്കിയത്, സാക്ഷ്യം എന്ന മലയാള സിനിമയിൽ കൂടിയാണ് ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്, തൻറെ പതിനെട്ടാം വയസിൽ സല്ലാപം എന്ന ചിത്രത്തിൽ കൂടി നായികയായിട്ട് അരങ്ങേറ്റം കുറിച്ചത്, ആ ചിത്രത്തിലെ നായകൻ നടൻ ദിലീപ് ആയിരുന്നു

ആ ചിത്രം ഹിറ്റായതോടെ അടുത്ത മൂന്ന് വർഷത്തിൽ തന്നെ ഇരുപതോളം ചിത്രങ്ങളിൽ നായികയായിട്ട് മഞ്ജു വാരിയർ തിളങ്ങിയത്, ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മഞ്ജുവിനെ തേടി എത്തുകയുണ്ടായി, തൻറെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ദിലീപുമായിട്ടുള്ള വിവാഹം നടക്കുന്നത് തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിന്ന താരം, ദിലീപുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം മലയാള സിനിമയിൽ തിരികെ എത്തുകയായിരുന്നു, എന്നാൽ തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടെന്ന് തെളിയിക്കുന്ന കാഴ്ച്ചയാണ് നമ്മൾ പിന്നെ കണ്ടത്

ഇപ്പോൾ മഞ്ജു വാരിയർ പങ്ക് വെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആയി മാറുന്നത്, രണ്ട് പാത്രം നിറയെ ചിക്കൻ ബിരിയാണിയും നടൻ ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ഒപ്പം നടി മഞ്ജുവാരിയർ ചിരിച്ച് കൊണ്ട് കൈകൂപ്പി നിൽക്കുന്ന ചിത്രമാണ് താരം തൻറെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്, ചിത്രം പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോൾ ആണ് സന്തോഷം!!! ഒപ്പം ഉച്ചഭക്ഷണം കഴിക്കാൻ നിങ്ങളുടെ എക്കാലത്തെയും പ്രിയങ്കരങ്ങളിൽ ഒരാൾ ഒള്ളപ്പം ! വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ ഇതായിരുന്നു നടി മഞ്ജു വാരിയർ കുറിച്ചത്, നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്

x