Film News

അമ്മ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഞങ്ങൾക്ക് വേണ്ടി ഒരുപാട് സ്ക്രിഫൈസ് ചെയ്തിട്ടുണ്ട്, ഏകദേശം ഒരു പതിനഞ്ച് കൊല്ലം എന്റെ അമ്മ ആകെ ചെയ്തിട്ടുള്ളത് ഈ പിള്ളേരെ നോക്കുക എന്നുള്ളതാണ്: അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്. സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്.

‘അമ്മ ഞങ്ങൾക്ക് വേണ്ടി ഒരുപാട് സ്ക്രിഫൈസ് ചെയ്തിട്ടുണ്ട്. എനിക്ക് പത്ത് വയസായപ്പോഴേക്കും ഹൻസിക ജനിച്ചു. ഏകദേശം ഒരു പതിനഞ്ച് കൊല്ലം എന്റെ അമ്മ ആകെ ചെയ്തിട്ടുള്ളത് ഈ പിള്ളേരെ നോക്കുക എന്നുള്ളതാണ്. നമ്മളെ കുളിപ്പിക്കുക, നമ്മളെ റെഡിയാക്കുക, നമ്മുടെ മുടി കെട്ടിത്തരിക, നമുക്ക് ഭക്ഷണം തരിക, സ്‌കൂളിൽ നിന്ന് വിളിക്കുക, ട്യൂഷന് വിടുക, ഡാൻസ് ക്ലാസ്സിൽ കൊണ്ടാക്കുക. അതൊക്കെ മാത്രമാണ് അമ്മ ചെയ്തിരുന്നത്. അതായത് അമ്മ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആ പതിനഞ്ച് വർഷം അമ്മ അമ്മയെ തന്നെ മറന്നു’,
‘എനിക്ക് എതിർപ്പുള്ള ഒരുകാര്യം, ഒരു അമ്മ എന്ന് പറഞ്ഞാൽ അവർ അമ്മ മാത്രമല്ല. അതിനു മുൻപും ശേഷവും എല്ലാം അവർ സ്വന്തമായൊരു വ്യക്തിത്വമുള്ള ആളുകൾ കൂടിയാണ്. അവർ അവരുടെ ഇമോഷൻസോ അവർ അവരെ തന്നെയോ മറക്കരുത്. പക്ഷെ അമ്മമാർ അവരുടെ സ്നേഹത്തിന്റെ പുറത്ത് അത് ചിലപ്പോൾ മറന്നു പോകും. അപ്പോൾ കുട്ടികൾ എന്ന നിലയ്ക്ക് അവരെ അത് ഓർമ്മിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അവർക്ക് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കുക എന്നതും’, അഹാന പറയുന്നു.അതുകൊണ്ട് തന്നെ ഞാൻ അമ്മയ്ക്ക് വേണ്ടി ചെയ്യുന്നത് എല്ലാം സാധാരണയായി വരുന്നതാണ്.

ചിലപ്പോൾ ചില കാര്യങ്ങൾ ഞാൻ ബോധപൂർവം അമ്മയ്ക്ക് വേണ്ടി ചെയ്യാറുണ്ട്. അമ്മയെ ഒന്ന് പുറത്ത് കൊണ്ടുപോകാനോ, അമ്മയ്ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് വാങ്ങിച്ചുകൊടുക്കാനോ അമ്മയുടെയും സുഹൃത്തുക്കളുടെയും മീറ്റപ്പ് അറേഞ്ച് ചെയ്യാനോ ഒക്കെ ഞാൻ ബോധപൂർവം ശ്രമിക്കാറുള്ളതാണ്. ബാക്കിയൊക്കെ നാച്ചുറലായി വരുന്നതാണ്’, അഹാന പറഞ്ഞു.അടുത്തിടെ തന്റെ ചാനലിൽ പങ്കുവെച്ച ഒരു ക്യൂ ആൻഡ് എ വീഡിയോയിൽ മക്കൾ ചെറുതായിരുന്നപ്പോൾ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് സിന്ധു മനസ് തുറന്നിരുന്നു. അന്ന് ഒരുപാട് കഷ്ടപ്പെട്ടിരുന്നു ഇന്ന് അതിന് പലിശ സഹിതം ആസ്വദിക്കുകയാണ് എന്നാണ് സിന്ധു പറഞ്ഞത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago