Film News

ആർഭാടങ്ങൾ ഒന്നുമില്ലാതെ നടൻ ധ്രുവൻറെ വിവാഹം ; വധുവിനെ കണ്ടോ അതിസുന്ദരി തന്നെ വിവാഹ വീഡിയോ കാണാം

ലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ധ്രുവന്‍.ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയാണ് താരം അഭിനയ രംഗത്തെത്തിയത്. ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ധ്രുവന്‍ പെട്ടന്ന് തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ലിസമ്മയുടെ വീട് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് ധ്രുവന്‍ അരങ്ങേറ്റം കുറിച്ചത്. ക്വീന്‍ എന്ന മലയാള ചിത്രത്തിലെ ബാലു എനേന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. പിന്നീട് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, മോഹന്‍ലാല്‍ നായകനായെത്തി തരംഗം തീര്‍ത്ത ആറാട്ട്, അജിത് നായകനായ വലിമൈ എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി.

ഇപ്പോള്‍ താരത്തിന്റെ വിവാഹ ചിത്രങ്ങളും വിവാഹ വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.ഞായറാഴ്ച ആയിരുന്നു വിവാഹം. അഞ്ജലിയാണ് വധു. ഇരുവീട്ടുകാരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പരമ്പരാഗത ആചാരങ്ങള്‍ പിന്തുടര്‍ന്നുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്.

കേരളീയ വേഷത്തില്‍ വരനായി എത്തിയ ധ്രുവനെ കാണാന്‍ നല്ല ഭംഗിയുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ, താരത്തിന് ചേര്‍ന്ന നല്ല പാതിയെ തന്നെയാണ് കിട്ടിയത് എന്നും കമന്റുകളുണ്ട്. തനതായ കേരളീയ വസ്ത്രത്തിലാണ് വധുവും പ്രത്യക്ഷപ്പെട്ടത്.വിവാഹ ചിത്രങ്ങളും വീഡിയയോും നിരവധി പേരാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്. വരനും വധുവിനും ആശംസകള്‍ നേര്‍ന്നും ഒട്ടെറെപ്പേര്‍ എത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലമാണ് ധ്രുവന്റെ സ്വദേശം.’ജനഗണമന’ , നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് ഇനി ധ്രുവന്റേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ധ്രുവനെ കാണുമ്പോള്‍ നടന്‍ റഹ്മാനെ ഓര്‍മ്മ വരുന്നു എന്നാണ് പലരും പറയാറ്.സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന്നതെന്ന് മുമ്പൊരിക്കൽ ധ്രുവ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. അവസാനത്തേത് എന്ന നിലയിലായിരുന്നു ക്വീന്റെ ഓഡീഷന് പോയത്. ഒടുവിൽ ചിത്രത്തിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറി.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago