Film News

ഇതാണ് ജാസ്മിൻ പറഞ്ഞ കള്ളകഥയിലെ ക്രൂരനായ ഓട്ടിസം ബാധിച്ച ആദ്യ ഭർത്താവ് ; പ്രശസ്തിക്ക് വേണ്ടി ജാസ്മിൻ കള്ളക്കഥ മെനയുകയാണെന്ന് മുൻ ഭർത്താവ്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌യുന്ന റിയാലിറ്റി ഷോയാണ് നടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 4. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഏറെ പ്രേക്ഷക പ്രീതി നേടാൻ ഈ പരിപാടിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ബിഗ് ബോസ്സിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും ആരാധകരേറെയാണ് . അതിൽ ഒരു കോണ്ടെസ്റ്റന്റ് ആണ് ജാസ്മിൻ എം മൂസ. ഇതിനു മുന്പേ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്ന ഒരു വ്യക്തി കൂടിയാണ് ജാസ്മിൻ. തന്റെ ജീവിതത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന വേദനകളും ത്യാഗങ്ങളും ഏറെ വലുതാണ് എന്ന് പങ്കുവെക്കുന്ന വീഡിയോക്കൾ ഇതിന്നിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ ഭർത്താവിൽ നിന്നും നേരിട്ട ക്രൂരതകളെ കുറിച്ചും ഭർത്താവിന് ഓട്ടിസം ആയിരുന്നെന്നും ഒക്കെ ജാസ്മിൻ വിഡിയോയിൽ പറയുന്നുണ്ട്. എന്നാൽ അതൊക്കെ പച്ചക്കള്ളം ആയിരുന്നെന്ന് പറഞ്ഞു രംഗത്ത് വരികയാണ് ജാസ്മിന്റെ മുൻ ഭർത്താവും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയും.

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന രീതിയിലാണ് ജാസ്മിന്റെ കഥ പ്രചരിച്ചത്. ഏത് നരകത്തിൽ നിന്നും ഒരു സ്ത്രീക്ക് ഉയർന്ന് വരാൻ കഴിയും എന്ന് തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് ജാസ്മിൻ വീഡിയോയിലൂടെ.എന്നാൽ ജാസ്മിൻ പറഞ്ഞതൊക്കെ പച്ചക്കള്ളം ആയിരുന്നെന്നും ലെസ്ബിയൻ ആയ ജാസ്മിൻ എന്തിനു ഒരു ആണിനെ വിവാഹം കഴിച്ചു എന്നും ചോദ്യം ചെയ്യുകയാണ് മുബിസ് പാരഡിസ് എന്ന യൂട്യൂബ് ചാനൽ. ചാനലിൽ പങ്കുവെച്ച വിഡിയോയിൽ ജാസ്മിന്റെ മുൻഭർത്താവിന്റെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയുടെയും ശബ്ദരേഖയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജാസ്മിൻ പറഞ്ഞതെല്ലാം നുണക്കഥകൾ ആയിരുന്നെന്ന് തെളിവ് സഹിതം പൊളിച്ചടുക്കുകയാണ് ഈ ചാനൽ.

കോഴിക്കോട് ജനിച്ചു വളർന്ന ജാസ്മിൻ 17 വയസ്സുള്ളപ്പോഴാണ് ആദ്യം വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ അന്ന് തന്നെ കൊടിയ ശാരീരിക പീഡനത്തിനു ഇരയാകേണ്ടി വന്നു എന്നാണ് ജാസ്മിൻ എല്ലായിടത്തും പറഞ്ഞിട്ടുള്ളത്. ‘ താൻ ആദ്യം വിവാഹം കഴിച്ച വ്യക്തിയെ ഒരു തവണ മാത്രമാണ് കാണാൻ സാധിച്ചതെന്നും ആ വ്യക്തിക്ക് ഓട്ടിസം എന്ന രോഗത്തിന്റെ പല ലക്ഷണങ്ങളും ഉണ്ടായിരുന്നു എന്നുമാണ് പല സ്ഥലങ്ങളിലും ജാസ്മിൻ പറഞ്ഞിട്ടുള്ളത്.’ തുടർന്ന് നീണ്ട ഒരു വർഷത്തിന് ശേഷം ജാസ്മിൻ ഡിവോഴ്സ് ആവശ്യപ്പെടുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തുവെന്നുമാണ് ജാസ്മിൻ പറഞ്ഞിട്ടുള്ള കഥ. അതിനു ശേഷം ജാസ്മിൻ വീണ്ടും വിവാഹം ചെയ്യുകയും എന്നാൽ അതും അധികനാൾ നീണ്ടുനിൽക്കാതെ പോയിരുന്നു. ഇതിനെല്ലാം ശേഷമാണു ജാസ്മിൻ കൊച്ചിയിലേക്ക് വരുന്നതും ജിമ്മിൽ ട്രെയിനി ആകുന്നതും.

ഈ കഥയാണ് ജാസ്മിൻ എല്ലായിടത്തും പറഞ്ഞിട്ടുള്ളതും എല്ലാവർക്കും അറിയാവുന്നതും. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഇവിടെ മുമ്പിസ് പാരഡിസ് എന്നെ യൂട്യൂബ് ചാനൽ ജാസ്മിൻന്റെ മുൻ ഭർത്താവിനെയും രണ്ടാമത് വിവാഹം ചെയ്ത ഭാര്യയുടെയും വെളിപ്പെടുത്തലുകൾ പുറത്തു കൊണ്ട് വന്നത്. വിഡിയോയിൽ ജാസ്മിന്റെ മുൻ ഭർത്താവും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയും സംസാരിക്കുന്ന ഓഡിയോയും മുൻ ഭർത്താവിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓടിസം രോഗം തനിക്കില്ല എന്നും ജാസ്മിൻ പറഞ്ഞ അത്തരത്തിലുള്ള സംഭവങ്ങളൊന്നും തന്റെ ജീവിതത്തിൽ നടന്നിട്ടില്ല എന്നും ആണ് അദ്ദേഹം വിഡിയോയിൽ പറയുന്നത്. ഇപ്പോൾ വളരെ സുഖകരമായ ജീവിതം ആണ് മുന്നോട്ടു നയിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയും ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സംസാരിക്കുന്നതിൽ ചെറിയ പ്രശനം ഒഴിച്ചാൽ മറ്റൊരു പ്രശ്നവും തന്റെ ഭർത്താവിന് ഇല്ലെന്നും തങ്ങൾ സന്തോഷത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നതെന്നും അവർ പറയുന്നു. ലെസ്ബിയൻ ആയ ജാസ്മിൻ എന്തിനാണ് രണ്ടു ആണുങ്ങളുടെ ജീവിതം അറിഞ്ഞുകൊണ്ട് ടീനശിപ്പിച്ചതെന്നും വിഡിയോയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇക്കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകൾ ചർച്ചചെയ്യുന്നത്. ബിഗ് ബോസ് ഇപ്പോൾ 60 ദിവസം പിന്നിട്ട് മുന്നോട് പോയിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മത്സരം കാഴ്ച വച്ചു കൊണ്ടാണ് ജാസ്മിൻ മുന്നോട്ട് പോകുന്നത്. ബിഗ് ബോസ് ഹൗസിൽ റോബിനും ബ്ലസിയും ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുമായി മുന്നേറുന്നത്, എങ്കിലും തന്റേതായ ഒരു ആരാധകവൃത്തം സൃഷ്ടിക്കാൻ ഇതിനോടകം ജാസ്മിനും കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഒരുപാട് ഹേറ്റേഴ്സ് ജാസ്മിൻ ഉള്ളതിനാൽ ഇനിയുള്ള ബിഗ് ബോസ് നാളുകൾ ജാസ്മിന് ഏറെ നിർണായകമാണ്. ഈ വീഡിയോ കൂടി ഇറങ്ങിയതോടെ ജാസ്മിന്റെ കാര്യം പരുങ്ങലിലാകും. ഈ അടുത്തായിരുന്നു ജാസ്മിന്റെ സുഹൃത്ത് നിമിഷ ബിഗ് ബോസിൽ നിന്ന് പുറത്തായത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago