Film News

ദുൽഖർ എന്ന വലിയ മനസ്സിനുടമയെ തിരിച്ചറിഞ്ഞ നിമിഷം , അനുഭവം പങ്കുവെച്ച് പ്രിയ നടൻ നിർമ്മൽ പാലാഴി

താര പുത്രൻ എന്ന ജാഡയില്ലാതെ യാതൊരു സ്വീകരണവും സ്ഥാനമാനങ്ങളും പരിഗണനയും ലഭിക്കാതെ മലയാള സിനിമയിൽ എത്തി തന്റേതായ സ്ഥാനം നേടിയെടുത്ത യുവനടന്മാരിൽ മുൻപന്തിയിലാണ് ദുൽകർ സൽമാൻ . അഭിനേതാവായും പിന്നണി ഗായകനായും നിർമ്മാതാവായും തിളങ്ങി പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്ക എന്ന ദുൽഖർ ഇന്ന് മലയാളം തമിഴ് തെലുങ് ബോളിവുഡ് ചിത്രങ്ങളിൽ നിറ സാന്നിധ്യമായി തിളങ്ങുകയാണ് . 2012 ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം , വലിയ ആരവങ്ങൾ ഒന്നുമില്ലാതെ എത്തിയ ചിത്രത്തെയും ചിത്രത്തിൽ ലാലു എന്ന കഥാപാത്രത്തിൽ എത്തിയ ദുൽഖറിനെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു . പിന്നീട് മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ പ്രിയ നടനായി താരം മാറുകയായിരുന്നു ..

നല്ലൊരു നടൻ എന്നതിലുപരി താരജാഡയില്ലാത്ത വെക്തിതമാണ് ദുൽഖർ സൽമാനുള്ളത് , തന്റെ ആരാധകരെയും സഹപ്രവർത്തകരെയും സ്നേഹിക്കാനും ബഹുമാനിക്കുന്നതിലും താരം മുൻപന്തിയിൽ തന്നെയാണ് . ഇപ്പോഴിതാ ദുൽഖർ സൽമാന്റെ 35 ആം പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ് സോഷ്യൽ മീഡിയയും ആരാധകരും . പ്രമുഖ താരങ്ങൾ അടക്കമാണ് ദുൽഖറിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തുന്നത് .. അത്തരത്തിൽ പിറന്നാൾ ആശംസക്കൊപ്പം സഹപ്രവർത്തകരോടുള്ള ദുൽഖറിന്റെ സ്നേഹവും കരുതലും എത്രത്തോളമുണ്ട് എന്ന് വെളിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രേഷകരുടെ പ്രിയ നടൻ നിർമ്മൽ പാലാഴി ..

“ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്നുള്ള നടൻ നിർമ്മൽ പാലാഴിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . നിർമ്മൽ പാലാഴിയുടെ വാക്കുകൾ ഇങ്ങനെ . സലാല മൊബൈൽസ്”എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആ, ക്സി, ഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ “ഡി ക്യൂ” വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നായിരുന്നു പ്രിയ നടൻ നിർമ്മൽ പാലാഴി കുറിച്ചത്” താരത്തിന്റെ ആശംസ ഇപ്പോൾ സോഷ്യൽ ലോകവും ആരാധകരും ഏറ്റെടുത്തിട്ടുണ്ട് ..

2012 ശ്രീനാഥ് രാജേന്ദ്രൻ സംവിദാനം ചെയ്ത് പുറത്തിറങ്ങിയ “സെക്കന്റ് ഷോ ” എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ അഭിനയലോകത്തേക്ക് എത്തിയത് . വലിയ ആരവങ്ങളോ താരപുത്രൻ എന്ന പരിവേഷമോ ലഭിക്കാതെ സിനിമാലോകത്തേക്ക് എത്തിയ താരം പിന്നീട് സിനിമയിൽ നിലയുറപ്പിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത് . മലയാളത്തിന് പുറമെ തമിഴ് തെലുങ് ബോളിവുഡ് ചിത്രങ്ങളിൽ തിളങ്ങിയ താരം നായകനായും പിന്നണി ഗായകനായും , നിർമ്മാതാവായും സിനിമയിൽ തന്റെതയ സ്ഥാനം നേടിയെടുത്തയാളാണ്. എന്തായാലും ദുൽകർ സൽമാന്റെ 35 ആം പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ് സോഷ്യൽ ലോകവും ആരാധകരും

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago