സൗന്ദര്യമില്ല നിറമില്ല പൊക്കമില്ല , ഒടുവിൽ ഒളിച്ചോടി വിവാഹം ; വിമർശകരുടെ വാ അടപ്പിച്ച നടി ദേവയാനിയുടെ ജീവിതം

മലയാളികൾക്ക് ഏറെ പ്രിയമുള്ള നായികയാണ് ദേവയാനി.തമിഴ് മലയാളം തെലുങ്ക് തുടങ്ങിയ സിനിമകളിലെ സജീവസാന്നിധ്യമായിരുന്നു ദേവയാനി. മഹാരാഷ്ട്ര സ്വദേശിയാണ് ദേവയാനി എങ്കിലും മലയാളത്തനിമ നിറച്ച നാടൻ പെൺകുട്ടിയായാണ് കേരളക്കര ദേവയാനിയെ സ്വീകരിച്ചിട്ടുള്ളത്. കിന്നരിപ്പുഴയോരം എന്ന മലയാള സിനിമയിലൂടെയാണ് ദേവയാനി മലയാളികൾക്കിടയിലേക്കത്തുന്നത്. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, കിണ്ണം കട്ട കള്ളൻ, കാതിൽ ഒരു കിന്നാരം,സുന്ദര പുരുഷൻ, ബാലേട്ടൻ, നരൻ, ഒരുനാൾ വരും തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളാണ് ദേവയാനി അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളോട് എല്ലാം തന്നെ അരങ്ങ് തകർത്ത ദേവയാനി വെറുമൊരു അഭിനേതാവ് മാത്രമല്ല വിധികർത്താവായും, നിർമ്മാതാവായും, സീരിയൽ അഭിനേത്രിയായും ഒക്കെ തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴും തെലുങ്ക് സിനിമയിലും സീരിയലുകളിലും സജീവമാണ് ദേവയാനി. നിരവധി അവാർഡുകളും ദേവയാനി സ്വന്തമാക്കിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ രാജകുമാരൻ ആണ് ദേവയാനിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരുമിച്ച് സിനിമകൾ ചെയ്ത ഇരുവരും സൗഹൃദത്തിൽ ആവുകയും, ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വളർന്നു. എന്നാൽ നിരവധി പരിഹാസങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയായി ഇരുവരുടെയും പ്രണയവും. സിനിമ താരങ്ങൾ ഉൾപ്പെടെ ഇരുവരുടെയും പ്രണയം ആക്ഷേപഹാസ്യം ആക്കി മാറ്റി. കാരണം വേറൊന്നുമല്ല സൗന്ദര്യം എന്ന മാനദണ്ഡം വെച്ച് വ്യക്തികളെ അളക്കുന്ന മുഖം മൂടിയണിഞ്ഞ സമൂഹമാണ് ഇന്നിന്റേത്. അത് ദേവയാനിയുടെയും രാജകുമാരന്റെയും ജീവിതത്തിൽ വില്ലനായി എത്തി. രാജകുമാരന് മുഖസൗന്ദര്യം കുറഞ്ഞുപോയി എന്നതായിരുന്നു പ്രധാന കാരണം.

ഇത്രയും സുന്ദരിയായ ദേവയാനിക്ക് കറുത്ത മെലിഞ്ഞ പൊക്കം കുറഞ്ഞ യാതൊരു മുഖ ഭംഗിയും ഇല്ലാത്ത പങ്കാളിയെ ആണോ പ്രണയിക്കാൻ കിട്ടിയത് എന്ന തരത്തിലുള്ള സംസാരങ്ങൾ സിനിമാ മേഖലയിലും സൗഹൃദ വലയങ്ങളിലും കുടുംബ ബന്ധങ്ങളിലും ചർച്ചയായത്. അതുകൊണ്ടുതന്നെ ഇരുവരുടെയും പ്രണയത്തെ വീട്ടുകാരും എതിർത്തിരുന്നു. എന്നാൽ യാതൊരു മാനദണ്ഡങ്ങളും വെച്ച് പ്രണയിക്കാത്ത ദേവയാനിക്ക് സ്നേഹം എന്ന ഒറ്റ വികാരത്തിനു മാത്രമേ അന്നും ഇന്നും കീഴ്പ്പെടേണ്ടിവന്നിട്ടുള്ളൂ. അതോടെ വീട്ടുകാരുടെയും, സുഹൃത്തുക്കളെയും ഒക്കെ എതിർപ്പുകൾ അവഗണിച്ച് രണ്ടായിരത്തി ഒന്നിൽ ഒളിച്ചോടി ആണ് ഇരുവരും വിവാഹം കഴിച്ചത്. തങ്ങളെ വിമർശിച്ചവർക്ക് വളരെ സന്തുഷ്ടകരമായ മാതൃക ദാമ്പത്യജീവിതം നയിച്ചു കാണിച്ചു അവരുടെ വായടപ്പിക്കുകയാണ് ദേവയാനിയും രാജകുമാരനും.

തന്റെ ഭർത്താവിനെക്കുറിച്ച് ദേവയാനി പറയുന്നത് ഇങ്ങനെ, അദ്ദേഹത്തിന്റെ സൗന്ദര്യം ഇല്ലായ്മയാണ് ഏവരുടെയും പ്രശ്നമെങ്കിൽ അതൊരിക്കലും തന്റെ പ്രശ്നമല്ല. തന്റെ ഭർത്താവിനു സൗന്ദര്യം കുറവുണ്ടെന്ന് തനിക്കൊരിക്കലും തോന്നിയിട്ടുമില്ല, ആരാണ് സൗന്ദര്യം പുറംമോടിയിൽ ആണെന്ന് പറഞ്ഞിട്ടുള്ളത്. ഒരാളുടെ സൗന്ദര്യം അത് മനസ്സിലാണ് വേണ്ടത്. അത് എന്റെ ഭർത്താവിന് ആവോളമുണ്ട്. താൻ കണ്ടതിൽ ഏറ്റവും സൗന്ദര്യം തന്റെ ഭർത്താവിന് ആണെന്നും, തന്നെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് ഇപ്പോഴും പരിചരിക്കുന്നത് എന്നും ഒപ്പം ഈ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദാമ്പത്യ ജീവിതം തങ്ങളുടേതാണെന്നും പറയുകയാണ് ദേവയാനി. ഇനിയാ, പ്രിയങ്ക എന്നീ രണ്ടു പെൺകുട്ടികളാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ദേവയാനി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അതിനൊക്കെ നിറഞ്ഞ സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നതും.

x