“പ്രചരിക്കുന്നതെല്ലാം ഗോസിപ്പല്ല, വിവാഹമോചന വാർത്തയിൽ അൽപ്പം സത്യമുണ്ട്”, തുറന്ന് പറഞ്ഞ് വീണ നായർ

ബിഗ് ബോസ് മലയാളം സീസൺ – 2 വിലൂടെ ശ്രദ്ധ നേടിയ താരമാണ് ‘വീണാനായർ’. ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ സീരിയലുകളിലും, സിനിമയിലും സജീവമായിരുന്നു വീണ. വീണയെ ആളുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ബിഗ്ബോസ് ഒരു കാരണമായെന്ന് വേണം പറയാൻ. അതേസമയം ബിഗ്ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുളള സൈബർ ആക്രമണങ്ങൾ വീണനായർക്ക് അഭിമുഖേകരിക്കേണ്ടി വന്നിരുന്നു. പലപ്പോഴും തനിയ്ക്ക് നേരേ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും, സൈബർ അക്രമങ്ങൾക്കും നേരേ മുഖം തിരിച്ച് പിടിക്കുന്ന സമീപനമാണ് വീണ സ്വീകരിക്കാറുള്ളത്. ഇടക്കലാത്ത് സമൂഹമാധ്യമങ്ങളിൽ വീണാനായരെക്കുറിച്ച് ഏറ്റവും കൂടുതലായി പ്രചരിച്ച വാർത്തകളിലൊനന്നായിരുന്നു താരം വിവാഹമോചിതയായെന്നുള്ളത്.

ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ വീണ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്‌തെന്നും, ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങളെത്തുടർന്നാണ് വേർപിരിയാൻ പോകുന്നതെന്നായിരുന്നു ഗോസിപ്പുകൾ . കേട്ട കാര്യങ്ങളെല്ലാം സത്യമാണോ എന്ന് ചോദിച്ചാൽ മുഴുവനായും സത്യമല്ലെങ്കിലും അൽപ്പം വാസ്തവമുണ്ടെന്ന് പറയും. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പോലെ താൻ ഇതുവരെ വിവാഹമോചിത ആയിട്ടില്ലെന്നാണ് വീണ വ്യക്തമാകുന്നത്. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വീണ നായർ. വീണയെ പറ്റി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ സംബന്ധിച്ചാണ് അവതാരകൻ ആദ്യം ചോദിച്ചത്. അതിനായിരുന്നു വീണ വ്യക്തമായി മറുപടി നൽകിയത്.

“വീണ നായര്‍ വിവാഹമോചിതയായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ശരിക്കും വിവാഹമോചിതയായോ” ? എന്നാണ് അവതാരകന്‍ ആദ്യം തന്നെ ചോദിച്ചത്. “ശരിയ്ക്കും  ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നാണ്”  ആ ചോദ്യത്തിന് മറുപടിയായി വീണ പറഞ്ഞത്. എല്ലാവരും കൂടെ ചേര്‍ന്ന് തന്നെ വിവാഹമോചിതയാക്കിയതാണെന്നും, എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍ അതേയുള്ളുവെന്നും ബാക്കിയൊക്കെ സമൂഹമാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണെന്നും ഞാന്‍ ഷോയിലേയ്ക്ക് വരുന്നത് അറിഞ്ഞപ്പോള്‍ ഇതൊക്കെ ചോദിക്കുമെന്ന് ഭര്‍ത്താവ് സൂചിപ്പിച്ചിരുന്നതായും അതിന് നമ്മള്‍ പിരിഞ്ഞിട്ടില്ലല്ലോ എന്ന് പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും വീണ കൂട്ടിച്ചേർത്തു.

കഴിയുമെങ്കിൽ വീണയും, അമാനും ഒരുമിച്ച് മുൻപോട്ട് പോകണമെന്നും എല്ലാവര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമല്ലോഎന്ന് അവതാരകൻ വീണയെ ഓർമപ്പെടുത്തി. രണ്ടാളും കൂടി അങ്ങ് ഒന്നിച്ചിട്ട് എല്ലാവരെയും അമ്പരപ്പിക്കണമെന്ന ഉപദേശവും ശ്രീകണ്ഠന്‍ നായര്‍ വീണയോടായി പറഞ്ഞു.

ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വ്യാജ വാർത്തകൾ ശരിയല്ലെന്നും, വിവരം അന്വേഷിക്കുന്നതിനായി ഒത്തിരിപേര്‍ വിളിക്കാറുണ്ടെന്നും, അങ്ങനെ വിളിക്കുന്നവരോട് തനിയ്ക്കോ, ഭർത്താവിനോ ഒന്നും പറയാനില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ചതോ നമ്മള്‍ പറഞ്ഞതോ ആയിരിക്കില്ല അവർ കൊടുക്കുന്നതെന്നും, എന്തും വളച്ചൊടിക്കുകയാണെന്നും . ഒരു സ്‌റ്റോറി ഇട്ടാല്‍ പോലും അത് വേറൊരു രീതിയിലാണ് വരുന്നതെന്നും അതുകൊണ്ടാണ് ആര്‍ക്കും മറുപടി കൊടുക്കാത്തതെന്നാണ് വീണ പറയുന്നത്.

x