പ്രിയ നടി അമല പോളിന്റെ വീട്ടിൽ വീണ്ടും വിവാഹ പന്തൽ ഒരുങ്ങുന്നു , ആസംശകളുമായി ആരാധകർ

മലയാളി ആരധകരുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേഷകരുടെ പ്രിയ നടിയാണ് അമല പോൾ , മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ടും നിരവധി ആരധകരെ സമ്പാദിക്കാനും ശ്രെധ നേടാനും താരത്തിന് സാധിച്ചിരുന്നു . 2009 ൽ ലാൽ ജോസ് സംവിദാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും 2012 ൽ മോഹൻലാൽ നായകനായി എത്തിയ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ ഏറെ സ്രെധിക്കപെടുന്നത് . ചിത്രത്തിലെ മാധ്യമപ്രവർത്തക രേണുക എന്ന കഥാപാത്രം ഏറെ ശ്രെധ നേടിയിരുന്നു . തുടക്കം മലയാള സിനിമാലോകത്ത് നിന്നായിരുന്നു എങ്കിലും വളരെ വേഗം അന്യഭാഷയിലേക്ക് ചേക്കേറിയ നടി കൂടിയാണ് അമല , നീലത്തരമര എന്ന മലയാള ചിത്രത്തിന് ശേഷം “വീരസേകരൻ” എന്ന ചിത്രത്തിലൂടെ താരം തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചു . പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ അമല പോൾ ദൈവതിരുമകൾ , വേട്ട , മൈന , തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രെധ നേടുകയും ചെയ്തു .. തെന്നിന്ത്യൻ താരറാണിമാരുടെ പട്ടികയിലേക്ക് നിമിഷ നേരങ്ങൾക്കുള്ളിലാണ് താരം ഇടം നേടിയത് ..

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു 2014 ൽ സംവിധയകൻ എ എൽ വിജയ് യുമൊത്തുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത് ..പ്രണയവിവാഹമായിരുന്നു , അമല മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ദൈവതിരുമകൾ എന്ന ചിത്രത്തിന്റെ സംവിദായകനായിരുന്നു എ എൽ വിജയ് , പ്രായവിവാഹമായിരുന്നെങ്കിൽ കൂടി ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ചയില്ലായ്മയെ തുടർന്ന് ഇരുവരും 2017 ൽ വിവാഹമോചിതരാവുകയായിരുന്നു .. വിവാഹ മോചനത്തിന് ശേഷം താരം അഭിനയലോകത്തേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു . അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയകളിലും സജീവ സാന്നിധ്യമാണ് താരം .. ഇടയ്ക്കിടെ പുത്തൻ വിശേഷങ്ങളും കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിൽ ശ്രെധ നേടുകയും വൈറലായി മാറുകയും ചെയ്യാറുണ്ട് ..

ഇപ്പോൾ താരം പങ്കുവെച്ച പുതിയ സന്തോഷ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. അമലയുടെ വീട്ടിൽ വീണ്ടുമൊരു വിവാഹ പന്തൽ ഉയർന്നിരിക്കുകയാണ് , അമലയുടെ ഉടൻ തന്നെ ഒരു വിവാഹം നടക്കാൻ പോകുന്നു എന്ന വാർത്താ സോഷ്യൽ മീഡിയകളിൽ നിറഞ്ഞതുമുതൽ ആരാധകർ ഏറെ സന്തോഷത്തോടെയാണ് രംഗത്ത് എത്തുന്നത് .. എന്നാൽ അമലയുടെ വിവാഹമല്ല , മറിച്ച് നടിയുടെ സഹോദരൻ അഭിജിത് പോളാണ് വിവാഹിതനാകാൻ പോകുന്നത് .. അമല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് . സഹോദരൻ വിവാഹിതനാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരോട് പങ്കുവെക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും താരം ചെയ്തിട്ടുണ്ട് .. നിരവധി ആരധകരാണ് ആശംസകളുമായി രംഗത്ത് എത്തുന്നത് ..

Articles You May Like

x