സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ…; മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ഗംഭീരമായി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടി ലിസി; വൈറലായി ചിത്രങ്ങൾ
മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ലിസി ലക്ഷ്മി. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയിൽ സദ്യവട്ടങ്ങൾ ആസ്വദിച്ച് മക്കളായ സിദ്ധാർഥ്, ഐശ്വര്യ, സിദ്ധാർഥിന്റെ ഭാര്യയും വിദേശ വനിതയുമായ മെർലിൻ ബാസ്സ് എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മലയാളത്തിന്റെ രാജാവിന്റെ വരവേൽക്കുന്ന നാളുകളിൽ എല്ലാ മലയാളികൾക്കും ലിസി ഓണാശംസകൾ നേരുകയും ചെയ്തു.
പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവർ പിരിഞ്ഞത്. ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു. സിദ്ധാർഥിന്റെ ഭാര്യ മെർലിൻ വിഷ്വൽ ഇഫക്റ്റ്സ് പ്രൊഡ്യൂസറാണ്.