Film News

വേദന സഹിക്കാതെ മരിച്ചെങ്കിലെന്ന് ആഗ്രഹിച്ചു ; രണ്ടാമതും ക്യാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മംമ്ത മോഹൻദാസ്. ആദ്യ ചിത്രം ബോക്സോഫീസിൽ വലിയ വിജയം നേടിയില്ലെങ്കിലും വളരെ മികച്ച ഒരു ടീമിനൊപ്പം ആദ്യചിത്രത്തിൽ അഭിനയിക്കുവാൻ നടിക്ക് സാധിച്ചിരുന്നു. ചിത്രത്തിൽ നായകനായി എത്തിയത് സൈജു കുറുപ്പ് ആയിരുന്നു. വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെയാണ് മമ്ത ചിത്രത്തിൽ അവിസ്മരണീയമാക്കുന്നത്. പിന്നീട് സുരേഷ് ഗോപി നായകനായെത്തിയ ലങ്ക എന്ന ചിത്രത്തിലൂടെ വില്ലത്തി വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം തെളിയിച്ചു.


പിന്നീട് ചെറിയ ചെറിയ വേഷങ്ങളിൽ ആയിരുന്നു താരം എത്തിയിരുന്നത്. ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി വേഷത്തിലും താരം എത്തിയിരുന്നു. തുടർന്ന് മധുചന്ദ്രലേഖ, കഥ തുടരുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു മമ്ത. ഇതിനിടയിൽ മമ്തയ്ക്ക് മറ്റൊരു അതിഥി കൂടി എത്തി. സിനിമാമേഖലയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ക്യാൻസർ ഒരു വില്ലനായി താരത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് ഈ രോഗത്തെ അതിജീവിച്ച് മംമ്ത തന്റെ ജീവിതത്തിലേക്ക് തിരികെ വരുന്നത്. ഈ കഥയെക്കുറിച്ച് ഇപ്പോൾ മമ്താ തുറന്നു പറയുകയാണ്.

രണ്ടുവട്ടം ആണ് തനിക്ക് അസുഖം വന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ് താരം. ഈ വിവരങ്ങളെക്കുറിച്ചുമാണ് നടി പറയുന്നത്. ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ് ആദ്യം തനിക്ക് അസുഖം സ്ഥിതീകരിക്കുന്നത്. അറിഞ്ഞപ്പോൾ തന്നെ അറിയുന്ന എല്ലാവരും അമ്പരന്ന് പോയിരുന്നു. കാരണം അത്രക്കും ചിട്ടയായ ജീവിതവും ഭക്ഷണക്രമവും ഒക്കെ പിന്തുടർന്ന് ഒരു വ്യക്തിയായിരുന്നു താൻ. എങ്ങനെ ഇങ്ങനെ ഒരു രോഗം വന്നു എന്നാണ് എല്ലാവരും ചിന്തിച്ചിരുന്നത്. കീമോ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു.

ആ സമയത്തൊക്കെ തന്നെ ഡാഡിയും മമ്മിയും തനിക്കൊപ്പം പതറാതെ തന്നെ നിന്ന് ധൈര്യം നൽകി. വലിയ വേദനകൾ അനുഭവിക്കുക ഉണ്ടായപ്പോഴൊക്കെ അവരാണ് ധൈര്യം പകർന്നത്. വലിയ ബുദ്ധിമുട്ടുകൾ ആയിരുന്നു. വേദന അനുഭവപ്പെട്ടപ്പോഴാണ് പരിശോധിച്ചത്. അപ്പോഴാണ് രണ്ടാമതും രോഗം വന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഇനി ഒരു തിരിച്ചു വരവില്ല എന്ന് ഉറപ്പിച്ചത് ആയിരുന്നു. ഈ വട്ടം രോഗത്തിന് കീഴടങ്ങേണ്ടി വരും എന്നും കരുതി.

വേദന കൂട്ടുന്ന സമയങ്ങളിലൊക്കെ തന്നെ ദൈവം തന്നെ ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്ന് പോലും ആഗ്രഹിച്ചു പോയി. ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച് ആണ് രണ്ടാമത് വന്ന വില്ലനെ തുരത്തിയത് എന്നും പറയുന്നുണ്ട്. മലയാളസിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയ സമയത്ത് വീണ്ടും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു താരത്തെ തേടിയെത്തിയിരിക്കുന്നത്. ജനഗണമന എന്ന ചിത്രത്തിൽ വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചത്. ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലതവണ തെളിയിച്ച തന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മമ്ത മോഹൻദാസ്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago