എഴുപതാം വയസ്സിലെ പ്രണയം ; സന്തോഷ വാർത്ത പങ്കുവെച്ച് നടന്‍ ജയരാജന്‍ കോഴിക്കോട്

സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്യുന്ന താരങ്ങളാണ് ഉള്ളത്. എന്നാൽ അവരിൽ കുറച്ചു പേരെ മാത്രമായിരിക്കും ഒരുപക്ഷേ നായകൻ നായിക എന്നീ നിലയിൽ നമുക്ക് കാണാൻ സാധിക്കുക. ഏതൊരാളും സിനിമയിലേക്ക് എത്തുന്നത് പ്രധാന നടൻ ആവണം എന്ന ആഗ്രഹത്തോടെ തന്നെ ആയിരിക്കാം. എന്നാൽ പലപ്പോഴും ആഗ്രഹം സാധ്യമാവുകയും ചെയ്യാറില്ല. ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോവുകയാണ് പല താരങ്ങളും ചെയ്യാറുള്ളത്. അവരുടെ സിനിമമോഹം കൊണ്ട് മാത്രം അത്തരം വേഷങ്ങളിൽ നിലനിൽക്കുകയും ചെയ്യും. അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കും അതിന് കാരണം.

എന്നാൽ സിനിമ എന്ന മായാലോകത്തിലേക്ക് ചേക്കേറുന്ന പകുതിയിലധികം ആളുകളെങ്കിലും ആഗ്രഹിക്കുന്നത് സിനിമ നടൻ ആകണം എന്നത് തന്നെയാണ്. ഒരു നായക വേഷത്തിന് വേണ്ടി ആയിരിക്കും പലരും സിനിമയിലേക്ക് എത്തുന്നതും. വളരെയധികം കഴിവുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിരവധി താരങ്ങൾ സിനിമാലോകത്ത് ഇന്നുമുണ്ട്. സിനിമ എന്നാൽ അത് ലോട്ടറി പോലെയാണ്. ഭാഗ്യം ഉള്ളവർക്കെ അടിക്കുകയുള്ളൂ. വർഷങ്ങളോളം സിനിമയിൽ നിലനിന്നാലും ചിലപ്പോൾ ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രം ഒതുങ്ങി പോകേണ്ടിവരുന്ന കലാകാരന്മാരും സിനിമയ്ക്കുള്ളിൽ ഉണ്ട്.

അത്തരത്തിൽ ഒരു കലാകാരന് ഇപ്പോൾ തന്റെ എഴുപതാം വയസ്സിൽ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഈ സന്തോഷമാണ് അദ്ദേഹം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട്ടുകാരനായ ഈ കലാകാരനെ നിരവധി വേഷങ്ങളിൽ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ടാകും. ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോയിട്ടുണ്ട് അദ്ദേഹം. ഇപ്പോൾ എഴുപതാം വയസ്സിൽ നായകനായ അദ്ദേഹത്തിന് ഒരു ഭാഗ്യം ലഭിച്ചിരിക്കുകയാണ്.

നാടകത്തിലൂടെ കടന്നു വന്ന താരമായ ജയരാജനാണ്. സിനിമയിൽ എത്തിയിട്ട് ഇത്രയും വർഷമായെങ്കിലും ഒരു നായികവേഷം ഇതുവരെ നടനെ തേടി എത്തിയിരുന്നില്ല. ” ജനനം 1947 പ്രണയം തുടരുന്നു ” എന്ന സിനിമയിലൂടെയാണ് ഇപ്പോൾ ജയരാജൻ പ്രധാന വേഷത്തിലെത്തുന്നത്. ജയരാജൻ ഒപ്പം നടി ലീല സാംസണും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും വിവാഹിതരായി നിൽക്കുന്ന തരത്തിലുള്ള ഒരു പോസ്റ്ററാണ് ജയരാജൻ പങ്കുവെച്ചത്. 50 വർഷത്തെ എന്റെ നാടക സിനിമ ജീവിതം. എഴുപതാം വയസ്സിൽ എന്റെ ആദ്യ നായകവേഷം ഇങ്ങനെയാണ്. അദ്ദേഹം ഈ ഒരു ചിത്രത്തിന് കുറിപ്പ് നൽകിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

നവാഗതനായ അഭിജിത്ത് അശോകൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ക്രെയോൺ പിക്ചർസ് ആണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ നിർമ്മാണവും അഭിജിത്ത് അശോകൻ തന്നെയാണ് നിർവഹിക്കുന്നത് എന്നാണ് അറിയുന്നത്. വ്യത്യസ്തമായ പ്രമേയത്തിൽ ആയിരിക്കും ചിത്രമെത്തുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

x