നടി നിത്യാമേനോനും ഗർഭിണിയോ ? പ്രഗ്നൻസി റിസൾട്ട് സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് നിത്യാമേനോൻ , ആശംസകളുമായി ആരാധകരും

സിനിമാതാരങ്ങളുടെ വിശേഷങ്ങൾ അറിയുകയെന്നു പറയുന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. ഇന്നത്തെ കാലത്ത് സിനിമ പ്രേക്ഷകരുടെ വിശേഷങ്ങൾ അറിയുവാൻ വേണ്ടിയുള്ള മാർഗ്ഗം എന്നത് സോഷ്യൽ മാധ്യമങ്ങൾ തന്നെയാണ്. താരങ്ങൾ സോഷ്യൽ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഒട്ടുമിക്ക ആരാധകരും തങ്ങൾക്ക് ഇഷ്ടപ്പെട്ട നടിമാരെയോ നടന്മാരെയോ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നതും പതിവാണ്.

അത്തരത്തിലാണ് ഇപ്പോൾ ചില നടിമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കുറച്ച് സമയങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിയിരുന്നത് നടി പാർവതി തിരുവോത്ത് പങ്കുവെച്ചിരുന്ന ഒരു ചിത്രമായിരുന്നു. ഒരു പ്രഗ്നൻസി ടെസ്റ്റ് കിറ്റ് പോസിറ്റീവ് ആയ ചിത്രമാണ് പാർവതി പങ്കുവെച്ചത്. ഇതോടെ പാർവതി ഗർഭിണിയാണ് എന്ന തരത്തിൽ വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ പുറകെ തന്നെ വണ്ടർ വുമൺ തുടങ്ങുന്നു എന്ന് പറഞ്ഞു കൊണ്ട് ഈ ചിത്രവുമായി പാർവതിയെത്തി. അതോടെ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ആണ് ഇതെന്നാണ് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചത്. നടിമാരായ പാർവതി തിരുവോത്ത്, അർച്ചന പത്മിനി, നിത്യ മേനോൻ, ഗായിക സയനോര എന്നിവരെല്ലാം പങ്കുവെച്ച ടെസ്റ്റ് റിസൾട്ട് ഇതു തന്നെയാണ് എന്നതാണ്.

ഇപ്പോൾ ചർച്ചാവിഷയം പ്രഗ്നൻസി ടെസ്റ്റിൽ പോസിറ്റീവായി കാണിച്ചിരിക്കുന്ന ഒരേ ചിത്രങ്ങളാണ് മൂന്നുപേരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി ആണ് നിരവധി ആളുകൾ എത്തിയത്.. മൂന്നുപേരും ഒരേപോലെയുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെ ആളുകൾക്ക് സംശയം പൂർണമായും മാറിയിരിക്കുകയാണ്. സയനോര ഈ ചിത്രം പങ്കുവെച്ച സമയത്ത് താരം ഗർഭിണിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സയനോര രണ്ടാമത് വീണ്ടും ഗർഭിണിയാണ് എന്നായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ പുറകെയാണ് പാർവതിയും നിത്യയും ഒക്കെ ഈ ചിത്രങ്ങളുമായി എത്തിയത്. അതോടെയാണ് ഇത് ചിത്രത്തിന്റെ പ്രമോഷൻ ആണ് എന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചത്. അഞ്ജലി മേനോൻ ഒരുക്കുന്ന വണ്ടർ വുമൺ എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായാണ് താരങ്ങൾ ഇത്തരത്തിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.

ഈ ചിത്രത്തിൽ നദിയാ മൊയ്തു അർച്ചന പത്മിനി, നിത്യ മേനോൻ, പാർവതി, പത്മപ്രിയ എന്നിവർ ഗർഭിണികളായി ആയിരിക്കും എത്തുക എന്നതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആയിരിക്കും ചിത്രത്തിൽ ഉണ്ടാകുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. വളരെ വ്യക്തവും വ്യത്യസ്തവുമായ ഒരു ചിത്രമായിരിക്കും പുറത്തു വരുന്നത് എന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്.

x