“എന്റെ നന്ദി കൃഷ്ണനോട് കാണിക്കാനുള്ള എന്റെ വഴി ഇതുമാത്രമാണ് ” മോഹൻലാൽ ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയ നടിയായി മാറിയ നമിത പറയുന്നു

ഒരു സമയത്ത് ഗ്ലാമർ താരമായി തിളങ്ങിയിരുന്ന നടിയാണ് നമിത. മലയാളികൾക്കിടയിലും നമിത സുപരിചിതയാണ്. പുലിമുരുകൻ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലും മികച്ച പ്രകടനം തന്നെയായിരുന്നു നമിത കാഴ്ച വെച്ചിരുന്നത്. ഒരു നോർത്തിന്ത്യൻ ആണെങ്കിലും താരം ചെയ്തിരിക്കുന്ന ചിത്രങ്ങൾ അധികവും തെന്നിന്ത്യയിൽ തന്നെയാണ്. 41 കാരിയായ നമിത ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയാണ്. താരത്തിന്റെ പിതാവ് വസ്ത്ര വ്യാപാരി ആയിരുന്നു. ഇപ്പോൾ നമിത ചെന്നൈയിൽ സ്ഥിരതാമസം ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ നിരവധി ആരാധകരാണ് നമിതക്കുള്ളത്. പ്രത്യേകമായി താരത്തിന് ഫാൻസ് ക്ലബ്ബുകളും ഉണ്ട്. 2008ലെ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത് ഒരു പേര് നമിതയുടെതായിരുന്നു ഗൂഗിളിൽ.
സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും തന്റേതായ കയ്യൊപ്പ് ചാർത്താൻ ശ്രമിച്ചിട്ടുണ്ട് നമിത. ബിജെപി പാർട്ടിക്കായി നമിത പ്രവർത്തിച്ചത് വലിയ വാർത്തയായിരുന്നു. സൗന്ദര്യ മത്സരങ്ങളിൽ ഒക്കെ പങ്കെടുത്തുകൊണ്ടാണ് നമിത തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് 1998 ഇൽ 17 വയസ്സിൽ സൂറത്ത് കിരീടം നമിത സ്വന്തമാക്കുകയും ചെയ്തു.

2001ലെ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത നമിത മൂന്നാം റണ്ണറപ്പായി മാറുകയായിരുന്നു ചെയ്തത്. പിന്നീട് ഗുജറാത്തിൽ നിന്നും മുംബൈയിലേക്ക് താരം താമസം മാറ്റുകയും ചെയ്തിരുന്നു. പിന്നീട് നിരവധി പരസ്യങ്ങളിലും നമിതയുടെ സാന്നിധ്യം കാണാൻ സാധിച്ചു. ഹെർബൽ ഷാംപൂ. അരുൺ ഐസ്ക്രീം, തുടങ്ങിയവയൊക്കെ ശ്രദ്ധ നേടിയ പരസ്യങ്ങളിൽ ചിലതാണ്. 2002ൽ ആയിരുന്നു നമിത സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ തുടരുത്തുടരെ അവസരങ്ങൾ താരത്തിനെ ലഭിച്ചു. പുലിമുരുകൻ ബ്ലാക്ക് സ്റ്റാലിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ നമിത മലയാളത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു. അടുത്ത കാലത്തായിരുന്നു ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നത്. രണ്ടു ആൺകുട്ടികളാണ്. ഇൻസ്റ്റിഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു കുഞ്ഞുങ്ങൾ പിറന്ന വിവരം താരം പങ്കുവെച്ചിരുന്നത്.

നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. 2017ലായിരുന്നു നിർമ്മാതാവും നടനുമായ വീരേന്ദ്ര ചൗധരിയുമായി നമിത വിവാഹം ജീവിതത്തിൽ ഏർപ്പെടുന്നത്. വിവാഹശേഷം വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമായിരുന്നു നടിയെ കാണാൻ സാധിച്ചിരുന്നത്.. ഇപ്പോൾ മക്കളുടെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമിത. ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ ആയിരുന്നു കുഞ്ഞുങ്ങൾ നമിതയ്ക്ക് പിറക്കുന്നത്. അതുകൊണ്ടു തന്നെ കൃഷ്ണനുമായി ബന്ധപ്പെട്ട പേരുകൾ ആയിരുന്നു കുഞ്ഞുങ്ങൾക്കായി നമിത തിരഞ്ഞെടുത്തത്. കൃഷ്ണ ആദിത്യൻ, കിയാൻ രാജ് എന്നതാണ് കുഞ്ഞുങ്ങളുടെ പേരുകൾ. എന്റെ കൃഷ്ണൻ എനിക്ക് സമ്മാനിച്ച രണ്ടു മനോഹരമായ ചെറിയ അത്ഭുതങ്ങൾ എനിക്ക് ലഭിച്ച എക്കാലത്തെയും വിലയേറിയ സമ്മാനം. അതിനാൽ എന്റെ കുട്ടികൾക്ക് കൃഷ്ണന്റെ പേര് നൽകാമെന്ന് ഞാൻ കൃഷ്ണനോട് വാഗ്ദാനം ചെയ്തിരുന്നു. എന്റെ നന്ദി കൃഷ്ണനോട് കാണിക്കാനുള്ള എന്റെ വഴി ഇതുമാത്രമാണ് എന്നും താരം പറയുന്നു. ഞാൻ അനുഗ്രഹീതയായി തോന്നുന്നു.

x