മലയാളി പ്രേഷകരുടെ കുട്ടിക്കുറുമ്പിയായി തിളങ്ങിയ മഞ്ജിമയുടെ വിവാഹം കഴിഞ്ഞു , ആശംസകളുമായി ആരാധകരും താരലോകവും

ഒരു കാലത്ത് മലയാളി വീട്ടമ്മമാരുടെ മനസിൽ തിളങ്ങി നിന്ന ഒരു കുട്ടിക്കുറുമ്പിയായി തിളങ്ങിയ താരമായിരുന്നു മഞ്ജിമ മോഹൻ , നിഷ്കളങ്കത നിറഞ്ഞ മുഖവും അഭിനയവും എല്ലാം മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു . 1997 ൽ പുറത്തിറങ്ങിയ കാളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി അറാജ്ട്ടം കുറിക്കുകയും പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിടും ചെയ്ത താരം കൂടിയാണ് മഞ്ജിമ . ബാല താരമായി അഭിനയലോകത്തേക്കെത്തി പിന്നീട് മലയാളം തമിഴ് സിനിമകളിൽ നായികയായി തിളങ്ങാനും താരത്തിന് സാധിച്ചു . ഇപ്പോഴിതാ മഞ്ജിമയുടെ ജീവിതത്തിലെ പുത്തൻ സന്തോഷ നിമിഷമാണ് താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് . അതെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തം .

പ്രിയ നടി മഞ്ജിമ മോഹനും ഗൗതം കാർത്തിക് മേനോനും വിവാഹിതരായി .മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത് . പരമ്പരാഗത രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ . സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത് . മഞ്ജിമ തന്നെയാണ് വിവാഹ ചിത്രം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് . ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം നടന്നത് . ഐശ്വര്യ രജനികാന്ത് , ഗൗതം വാസുദേവ് മേനോൻ , മണിരത്നം തുടങ്ങിയവർ പങ്കെടുത്തു . 2019 ലായിരുന്നു ഗൗതം കാർത്തിക് മേനോനും മഞ്ജിമയും തമ്മിൽ കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും . പിന്നീട് ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയുമായിരുന്നു , എന്നാൽ ആദ്യ രണ്ടുവർഷവും ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന സൂചനപോലും പുറത്തുവന്നിരുന്നില്ല ,

എന്നാൽ കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് തരത്തിലുള്ള വാർത്തകൾ പുറത്തുവന്നുതുടങ്ങിയത് . വാർത്തകൾ സോഷ്യൽ ലോകത്തും സിനിമാലോകത്തും പ്രചരിക്കാൻ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു . ഇരുവരുടെയും വിവാഹ നിച്ഛയാ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് മുൻപേ വൈറലായി മാറിയിരുന്നു .. ഇപ്പോഴിതാ മഞ്ജിമയുടെയും ഗൗതം കാർത്തിക്കിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട് ..സിനിമാലോകത്തിന് പുറമെ നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വന്നത് ..മലയാള സിനിമയിലൂടെയാണ് താരം ബാലതാരമായി സ്രെധിക്കപെടുന്നത് . പിന്നീട് വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിലൂടെ താരം നായികയായി വേഷമിടുകയും ചെയ്തിരുന്നു , പിന്നീട് തമിഴ് സിനിമയിലേക്ക് താരം ചേക്കേറുകയായിരുന്നു

Articles You May Like

x