Film News

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മിന്നൽ മുരളി നായിക ഫെമിന ജോർജ് , ആശംസകളുമായി ആരാധകർ

ടോവിനോ നായകനായി ബേസിൽ ജോസഫ് സംവിദാനം ചെയ്ത “മിന്നൽ മുരളി” എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ശ്രെധ നേടിയ യുവ നടിയാണ് ഫെമിന ജോർജ് .. കരാട്ടെ സ്കൂൾ അധ്യാപികയായ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത് . പുതുമുഖ താരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കഥാപത്രം തന്നെയായിരുന്നു മിന്നൽ മുരളിയിൽ ഫെമിന ജോർജിന് ലഭിച്ചത് . ടോവിനോ അവതരിപ്പിച്ച മുരളിയും ഗുരു സോമ സുന്ദരം അവതരിപ്പിച്ച വില്ലൻ കഥാപത്രവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രെധ ലഭിച്ചതും കയ്യടി ലഭിച്ചതും ഫെമിന അവതരിപ്പിച്ച ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തിനായിരുന്നു . ചിത്രത്തിന് വേണ്ടി വൻ മെയ്ക് ഓവറിലൂടെയായിരുന്നു താരം എത്തിയത് . ശരീര ഭാരം 6 -7 കിലോ വരെ കുറയ്ക്കുകയും കിക് ബോക്സിങ് പഠിക്കുകയും ഒക്കെ താരം ചെയ്തിരുന്നു . കഥാപാത്രത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി മിന്നൽ മുരളിയിൽ ടോവിനോയ്ക്ക് ശേഷം ഫെമിനയായിരുന്നു കൂടുതൽ ഹാർഡ്‌വർക് ചെയ്തത് . ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ പുതിയ സന്തോഷ നിമിഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

 

 

ബ്രൂസ്‌ലി ബിജി എന്ന കരാട്ടെക്കാരിയുടെ വേഷം ഫെമിന ജോര്‍ജ് മനോഹരമായി അവതരിപ്പിച്ചു. ഇപ്പോള്‍ ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് താരത്തെ തേടി പുരസ്‌കാരം എത്തിയിരിക്കുകയാണ്. മൂന്നാമത് റിപ്പോര്‍ട്ടര്‍ ടിവി ചലച്ചിത്ര പുരസ്‌കാര നിശയില്‍ മികച്ച പുതുമുഖ നടിയായി തെരഞ്ഞെടുത്തത് ഫെമിനയെ ആണ്.ഡിനീഷ് പി മികച്ച പുതുമുഖ നടനായി തെരഞ്ഞെടുക്കപ്പെട്ടു.പുരസ്‌കാര പ്രഖ്യാപനം നടത്തിയത് നടന്‍ ടിനി ടോം ആണ്. നടി മഞ്ജു പിള്ള പുരസ്‌കാരം വിതരണം ചെയ്തു.അനഘ നാരായണന്‍ (തിങ്കളാഴ്ച നിശ്ചയം), അജിഷ പ്രഭാകരന്‍ (തിങ്കളാഴ്ച നിശ്ചയം), ഏഞ്ജലീന ലൈസന്‍ (ഉടുമ്പ്) എന്നിവരും പട്ടികയിൽ ഇടം നേടിയിരുന്നു.

 

 

മിന്നല്‍ മുരളി കണ്ടവര്‍ക്ക് ബ്രൂസ്‌ലി ബിജിയെ മറക്കാന്‍ സാധിക്കില്ല. സൂപ്പര്‍ പവര്‍ ലഭിച്ച നായകനൊപ്പം തന്നെ പിടിച്ച് നില്‍ക്കാന്‍ ബിജിയ്ക്കും സാധിച്ചു. കുറുക്കന്‍ മൂല എന്ന കൊച്ചു ഗ്രാമത്തെ രക്ഷിക്കാന്‍ മിന്നല്‍ മുരളിയ്‌ക്കൊപ്പം തന്നെ സുപ്രധാന പങ്ക് വഹിച്ച ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രം വന്‍തോതില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.വലിയ സ്വീകര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഈ കഥാപാത്രത്തിന് ലഭിച്ചത്.ഓഡിഷനിലൂടെയാണ് ഫെമിന മിന്നല്‍ മുരളിയുടെ ഭാഗമാവുന്നത്. അതിന് മുന്‍പ് മറ്റൊരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത് സെലക്ട് ആയെങ്കിലും ആ സിനിമ നടക്കാതെ പോവുകയായിരുന്നു. പിന്നീട് മിന്നല്‍ മുരളി വന്നപ്പോഴും കോവിഡും ലോക്ഡൗണുമൊക്കെ കാരണം അതും വൈകി. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് സെറ്റില്‍ എത്തിയത്‌.

 

 

മിന്നല്‍ മുരളിയിലെ അവസാന ദിവസത്തെ തന്റെ ഷോട്ടിനെക്കുറിച്ച് താം പറയുന്നത് ഇങ്ങനെയാണ്; ക്ലൈമാക്‌സ് സീനിലെ ബ്രൂസി ലീ കിക്ക് പല ടേക്കുകള്‍ പോയിട്ടും ശരിയാകുന്നില്ല. എനിക്ക് സങ്കടവും ടെന്‍ഷനും കൂടി വരുന്നുണ്ട്. ഒടുവില്‍ ടേക്ക് ഒക്കെയായി. ഞാന്‍ ബാഗ് ഒക്കെ പാക്ക് ചെയ്ത് പോകാന്‍ റെഡിയായി വന്നപ്പോഴാണ് അറിയുന്നത് കോവിഡ് പോസിറ്റീവ് ആണെന്ന്. അതിന്റെ ക്ഷീണം കാരണമാണ് ടേക്കിന്റെ എണ്ണം കൂടിയത്. കേട്ടപാടെ ബേസിലേട്ടന്‍ പറഞ്ഞു, ‘ടേക്ക് ഒക്കെ, ഓടിക്കോ’ എന്ന്. എന്നെ കോവിഡ് അവശയാക്കിയിട്ടില്ലെന്ന് മാത്രമല്ല കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചത് കൊണ്ട് മറ്റാര്‍ക്കും എന്റെ കയ്യില്‍ നിന്ന് കോവിഡ് കിട്ടിയില്ല. സിനിമ മോഹിച്ച എത്തിയ ആളാണ് ഞാന്‍ അതുകൊണ്ട് ഇതൊക്കെ മിന്നല്‍ എനര്‍ജി തരുന്ന പ്രോത്സാഹനം ആണെന്നും ഫെമിന പറയുന്നു.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago