“സിനിമ രംഗങ്ങൾ അല്ലാലോ അവിടെ എടുക്കുന്നത് ” മാമുക്കോയയുടെ സംസ്കാരത്തിനിടെ മൊബൈൽ പിടിച്ചു വാങ്ങിയതിനെക്കുറിച്ച് മകൻ പറയുന്നത് ഇങ്ങനെ

നാടകത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നിരവധി ആരാധകരെ നേടിയെടുത്തതാരമാണ് മാമുക്കോയ. ഇന്ന് അദ്ദേഹം നമുക്ക് ഇടയിൽ ഇല്ലെങ്കിൽ പോലും അദ്ദേഹം പകർന്നടിയ ഒരുപിടി മികച്ച കഥാപാത്രങ്ങൾ കാണ്മുന്നിൽ മായാതെ തന്നെയാണ് നിലനിൽക്കുന്നത്. നാലു പതിറ്റാണ്ട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയിരുന്ന മഹാനടൻ ആണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്. 76 വയസ്സുള്ള അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. വണ്ടൂരിലെ പൊതുപരിപാടിയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തോട് ഒപ്പം തലച്ചോറിലെ രക്തസ്രാവം ആണ് മരണത്തിന് കാരണമാക്കിയത്.

മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന മാമുക്കോയ സിനിമയ്ക്ക് പുറമേ പൊതുവേദികളിലും എന്നും തിളങ്ങി നിന്നിരുന്നു. തനിക്ക് ഏറ്റവും തൃപ്തി തന്ന സിനിമകളെ കുറിച്ച് ഒരിക്കൽ അദ്ദേഹം തുറന്നുപറയുകയും ചെയ്തു. അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ഗോപകുമാറുമായി 2013 നടത്തിയ സംഭാഷണത്തിൽ ആയിരുന്നു താരം തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും സിനിമയെയും പറ്റി തുറന്നു പറഞ്ഞത്. ഏറ്റവും തൃപ്തി തന്ന അഞ്ചു കഥാപാത്രങ്ങളുടെ പേര് ഏതൊക്കെയെന്ന് സിഎൻജിയുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: ഒന്ന് പെരുമഴക്കാലം. പിന്നെ സുവീരൻ ചെയ്ത പ്യാരി എന്ന ചിത്രം. പിന്നെ സത്യൻ അന്ദിക്കാന്റെ എല്ലാ പടങ്ങളും. അതിൽ അഞ്ചെണ്ണം എടുക്കാൻ പറഞ്ഞാൽ പ്രയാസമാകും .പിന്നെ ജയരാജിന്റെ ആദ്യത്തെ പടം ഉണ്ട് വിദ്യാരംഭം.

കമലിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ഇങ്ങനെ മനസ്സിലെടുത്ത് സൂക്ഷിക്കാൻ കഴിയുന്ന ചില ചിത്രങ്ങൾ ഉണ്ട്. താൻ അഭിനയത്തോടും സിനിമ എന്ന കലയോടും 100% നീതിപുലർത്തി എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. മലയാളി സമൂഹം എന്നെ സ്നേഹിക്കുന്നത് ഞാൻ സമൂഹത്തെ സ്നേഹിക്കുന്നതു കൊണ്ടാണെന്നും മുൻപ് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാൽ മലയാള സിനിമയിൽ ഒരുപിടി മികച്ച താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടും അദ്ദേഹത്തിൻറെ വിയോഗസമയത്ത് മലയാളത്തിലെ സൂപ്പർ താരങ്ങൾ പലരും ചടങ്ങിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോൾ സംസ്കാര ചടങ്ങിനിടയിൽ നടന്ന ഒരു സംഭവമാണ് മാധ്യമങ്ങളിലെ ചർച്ചാവിഷയമായി നിറയുന്നത്

സംസ്കാര ചടങ്ങിൽ ആളുകൾ വരാതിരുന്നത് പരിഭവമില്ലെന്നും എല്ലാവരും തിരക്കുകൾ മൂലമാണ് വിട്ടു നിന്നതെന്നും മാമുക്കോയയുടെ മകൻ പറയുകയുണ്ടായി. ഇത്രയും വലിയ ഉപ്പയുടെ മകൻ ആണെന്ന് ഇന്നലെയാണ് അറിയുന്നത്. എല്ലാവർക്കും സഹകരിച്ചതിന് നന്ദിയുണ്ട്. പോലീസുകാർ അടക്കം നല്ല രീതിയിൽ സഹകരിച്ചു എന്നും സംസ്കാര ചടങ്ങിനിടെ ബുദ്ധിമുട്ടുണ്ടാക്കിയ ഒരാളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിയിട്ടുണ്ടെന്നും അയാളോട് മാപ്പ് ചോദിക്കുന്നു എന്ന് മാമുക്കോയയുടെ മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

x