അവിഹിതങ്ങൾ സർവ്വസാധാരണമായ കാലത്ത് വിവാഹം ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നവരെ വെറുതെ വിടുക ; അവരുടെ ഭാവി പ്രവചനങ്ങളോ നമ്മൾ ചർച്ച ചെയയേണ്ടതുണ്ടോ? -സിൻസി അനിൽ

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ചും ഗായിക അമൃതാ സുരേഷിനെ കുറിച്ചുമാണ്. അവർ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ ലോകത്തെ ഈ ചർച്ചകൾക്ക് കാരണം. മുൻപേ വിവാഹിതരായ ഇരുവരും തങ്ങളുടെ പങ്കാളികളുമായി പിരിഞ്ഞു താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് ഇരുവരും ഇഴുകിച്ചേർന്നുള്ള ഒരു ചിത്രം പങ്കു വെക്കുന്നത്. ശേഷം ഒരു പ്രമുഖ മാധ്യമത്തോട് ഇരുവരും പ്രണയത്തിലാണെന്നും സ്ഥിരീകരിച്ചിരുന്നു.
“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” എന്ന തലക്കെട്ടോടെയായിരുന്നു ഗോപി സുന്ദർ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രത്തിന് നേരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. 100% ശതമാനം സാക്ഷരത അവക്ഷപ്പെടുന്ന കേരളത്തിലാണ് ഇരുവർക്കും പ്രണയിച്ചതിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇപ്പോഴിതാ ഇവരെ വിമർശിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിൻസി അനിൽ എന്ന യുവതി. സിൻസി അനിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ്. ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങൾ സർവ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ. പക്ഷെ അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്. രണ്ടു വ്യക്തികൾ തമ്മിൽ ബന്ധത്തിൽ ആയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾക്ക് വേണ്ട എന്നാകുമ്പോൾ മുറിവേൽക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിർവചിക്കും എന്നത്. ആ വേദന നിസ്സാരമല്ല, അങ്ങനെ ജീവിതം ആത്മഹത്യയിൽ എത്തിച്ച ആളുകൾ വരെ നമുക്ക് ചുറ്റുമുണ്ട്.
ഈ ഫോട്ടോയിലുള്ള രണ്ടു മനുഷ്യർ അത്തരത്തിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം അവരാൽ തിരസ്കരിക്കപ്പെട്ടവർക്കു മാത്രമല്ലെ ഉള്ളു. അവരുടെ സ്നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മൾ ചർച്ച ചെയയേണ്ടതുണ്ടോ? ഒരു ആശംസ അർപ്പിച്ചു മാറി നിന്നേക്കണം. അത്രയല്ലേ ആവശ്യമുള്ളൂ മനുഷ്യരെ. അവരുടെ ജീവിതം അവര് ജീവിക്കട്ടെ അതല്ലേ അതിന്റെ ശരി?
NB ഈ രണ്ടു വ്യക്തികൾ (Gopisundar &Amrutha suresh)അവരുടെ പേജ് കളിൽ ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അവിടെ പ്രബുദ്ധരായ മലയാളികളുടെ cyber harrasment നടക്കുന്നുണ്ട് അതാണ് പോസ്റ്റ്‌ ന് ആധാരമായ വിഷയം
x