ക്യാന്‍സർ നാലാമത്തെ സ്റ്റേജ്, സര്‍ജറി കഴിഞ്ഞയുടൻ ഷൂട്ടിങ്, സ്റ്റിച്ച് പൊട്ടി ചോര വന്നപ്പോഴും അഭിനയിച്ചു ; മലയാളികളുടെ പ്രിയവില്ലന്റെ ഇപ്പോഴത്തെ അവസ്ഥ

സിഐഡി മൂസ, കൊച്ചിരാജാവ് എന്നീ സിനിമകളിലൂടെ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചു മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് സുധീർ സുഖമാർ. വില്ലൻ വേഷത്തിലൂടെ കടന്നു വന്നത് കൊണ്ട് തന്നെ പിന്നീടും വില്ലൻ വേഷങ്ങൾ തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയത്‌. മറ്റു വേഷങ്ങൾ ചെയ്യണം എന്ന് അതിയായ ആഗ്രവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 8 വർഷത്തോളം ഗൾഫിൽ ജോലി നോക്കിയ അദ്ദേഹം വാസ്‌തുഹാരിയിലെ അഭിനയത്തിന് ശേഷം വീണ്ടും വിദേശത്തേക്ക് പോയിരുന്നു. പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയ സുധീർ തന്റെ അഭിനയ ജീവിതത്തിലെയും, യഥാർത്ഥ ജീവിതത്തിലെയും വിശേഷങ്ങൾ പങ്കു വെച്ചിരുന്നു. സുധീർ സുകുമാരന്റെ അഭിമുഖമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുകയാണ്.

ക്യാപ്റ്റൻ രാജുവുമായി എനിക്ക് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. വൈറ്റിലയിലെ ഒരു സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ ഒരാൾ പപ്പ അകത്തുണ്ടെന്നു പറഞ്ഞു. പക്ഷെ എന്റെ പപ്പാ ചേർത്തലയിൽ ആണല്ലോ എന്ന് ഞാൻ. അകത്തു കയറിയപ്പോഴാണ് ക്യാപ്റ്റൻ രാജുവിനെ ആണ് പപ്പ എന്ന് പറഞ്ഞത് എന്ന് മനസിലായത്. എടാ മോനെ എല്ലാവരും പറയുന്നു എന്റെ മകൻ ആണ് നീ എന്ന്, സത്യമാണോ എന്ന് അദ്ദേഹം തന്നെ ചോദിച്ചിട്ടുണ്ട്. എന്റെ പപ്പയും പട്ടാളത്തിലായിരുന്നു. രണ്ടുപേരെയും കാണാനും നല്ല സാമ്യമുണ്ട്.

സിനിമയിൽ ഒരുപാട് സുധീറുള്ളതിനാൽ ഡ്രാക്കുള സുധീർ എന്ന് ആക്കേണ്ടി വന്നു. അത് ഒരു സംവിധായകന്റെ വക കിട്ടിയ പേരാണെന്നും സുധീർ. ഒരു ആപ്പിൾ കിട്ടിയാൽ പോലും നല്ല പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് ഞാൻ കഴിച്ചിരുന്നത്. അങ്ങനെയുള്ള എനിക്ക് കാൻസർ പോലൊരു അസുഖം വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഭക്ഷണ കാര്യത്തിലും, വ്യായാമ കാര്യത്തിലും കൃത്യമായ ശ്രദ്ധ കൊടുക്കാറുമുണ്ട്. 2010 മുതൽ ഞാൻ ബോഡി ബിൽഡറാണ്. ഭക്ഷണ ശൈലി കാരണം ഉണ്ടായ ക്യാൻസറായിരുന്നു. അസുഖത്തെക്കുറിച്ച് അറിഞ്ഞതും വല്ലാതെ തളർന്നു പോയി.

അസുഖം തിരിച്ചറിഞ്ഞ സമയത്തു ഒരു തെലുങ്ക് സിനിമ ചെയ്യാൻ കമ്മിറ്റിമെന്റ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞു സർജറി ചെയ്യാം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതിന് സാധിച്ചില്ല. അപകടകരമായ അവസ്ഥയിലാണെന്നും ഉടൻ സർജറി വേണമെന്നും ഡോക്ടർ പറഞ്ഞു. സർജറി കഴിഞ്ഞ് സ്റ്റിച്ച് എടുത്ത ശേഷമാണ് ബാക്കി ഷൂട്ടിന് പോയത്. അന്ന് ഫൈറ്റ് സീനായിരുന്നു ഷൂട്ട്. ഷൂട്ടിനിടയിൽ സ്റ്റിച്ച് പൊട്ടി ചോര വന്നിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. ഇപ്പോഴും ടെസ്റ്റുകൾ ചെയ്യുന്നുണ്ട്. വലിയ കുഴപ്പമൊന്നുമില്ല.

ദിലീപേട്ടനാണ് സിനിമയിൽ അവസരം കൊണ്ടു തന്നത്. ആദ്യമേ വില്ലൻ വേഷങ്ങൾ തന്നെയായിരുന്നു കിട്ടിയിരുന്നത്. അതിന്റെ ഇടയിൽ വ്യത്യസ്ത കതപാത്രങ്ങൾ തേടി വന്നിരുന്നു. പക്ഷെ തിരക്കു കാരണം ചെയ്യാൻ സാധിച്ചില്ല. ഒരു പ്രീസ്റ്റിന്റെ കഥാപാത്രം ലഭിക്കട്ടെ എന്ന് എംജി ശ്രീകുമാർ എന്നോട് പറഞ്ഞിട്ടുമുണ്ട്. അനേകം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ മിന്നുകേട്ട് സീരിയലിൽ അഭിനയിച്ചപ്പോൾ ആരാധകരിൽ നിന്ന് മോശം അനുഭവവും സുധീർ നേരിട്ടിട്ടുണ്ട്. തന്റെ അതിജീവനത്തിന്റെ കഥയും, ആരാധകരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും സുധീർ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വിവരിച്ചിരുന്നു.

x