ഇസ്തിരിപ്പെട്ടിക്ക് തലക്ക് അടിച്ചു, തലയ്ക്ക് പരിക്കേറ്റ് രക്തം വന്നു, പിന്നീട് സ്റ്റിച്ച് ഇടേണ്ടി വന്നു ; വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

മലയാളി കുടുംബ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേയ്ക്ക് ചുവട് വെക്കുകയും നായികയായി മുഖ്യധാരവേഷത്തിലേയ്ക്ക് എത്തുകയും ചെയ്ത നടിമാരിൽ ഒരാളാണ് താരം. വിവാഹജീവിതത്തിന് ശേഷം അഭിനയ ജീവിതത്തോട് പൂർണമായി വിട പറയുകയായിരുന്നു മഞ്ജു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം  വീണ്ടും തിരിച്ച് വരികയായിരുന്നു. ജീവിതത്തിലെ വലിയ പ്രതിസന്ധികൾക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയ മഞ്ജുവിന് ഒരുപാട് നല്ല അവസരങ്ങൾ സിനിമയിൽ ലഭിക്കുകയുണ്ടായി.

മലയാളത്തിൽ ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച മഞ്ജുവിന് രണ്ടാമത്തെ വരവിൽ മലയാള സിനിമകളേക്കാളും കൂടുതലായും ലഭിച്ചത് തമിഴ് സിനിമകളിലായിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ളേവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ മഞ്ജു നടത്തിയ ചില വെളിപ്പെടുത്തലാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വർഷങ്ങൾ പഴക്കമുള്ള സിനിമാ ജീവിതത്തെക്കുറിച്ചും, സ്വകാര്യ ജീവിതത്തെക്കുറിച്ചും മഞ്ജു സംസാരിക്കുകയായിരുന്നു. പരിപാടിയുടെ പൂർണരൂപം ഉത്രാട ദിനത്തിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ സിനിമയിൽ മഞ്ജു അഭിനയിച്ച സമയത്ത് സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന സംഭവത്തെക്കുറിച്ച് മഞ്ജു വാര്യർ സൂചിപ്പിക്കുകയുണ്ടായി. സിനിമയിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഒരാൾ തൻറെ തലയ്ക്ക് അടിക്കുന്ന രംഗം ഉണ്ടായിരുന്നതായും ഇസ്തിരിപ്പെട്ടി ഡമ്മി ആയിരുന്നു. എങ്കിലും അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റും എല്ലാം ഒറിജിനൽ ആയിരുന്നു. എതിരെ നിന്ന് താരം ഇസ്തിരിപ്പെട്ടി വീശി മഞ്ജുവിനെ അടിക്കുകയായിരുന്നു. അതിനൊപ്പം ഉണ്ടായിരുന്ന വയറ് എല്ലാം മഞ്‌ജുവിന്റെ തലയിൽ അടിച്ചു പരിക്ക് പറ്റി തല പൊട്ടി. ഉടനെ തന്നെ എല്ലാവരും ചേർന്ന് മഞ്ജുവിനെ ആശുപത്രിയിലെത്തിച്ച സന്ദർഭത്തെക്കുറിച്ച് മഞ്ജു ഓർക്കുന്നു. സിനിമയിലും മറ്റും കാണുമ്പോൾ സിംപിളായി തോന്നുന്ന പല കാര്യങ്ങളും ഏറെ റിസക്ക് എടുത്തിട്ടാണ് കഥാപാത്രങ്ങളാവുമ്പോൾ നമ്മൾ ചെയ്യാറുള്ളതെന്നും മഞ്ജു കൂട്ടിച്ചേർത്തു.

പുതിയ സിനിമയുടെ ചിത്രീകരണവും മറ്റുമായി തിരക്കിലാണിപ്പോൾ താരം. അജിത് നായകവേഷത്തിലെത്തുന്ന തമിഴ് സിനിമയിലാണ് മഞ്ജു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. എച്ച് വിനോദാ ണ് ചിത്രത്തിന്റ സംവിധായകൻ. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നന്നതെന്ന പ്രത്യേകതയുമുണ്ട്. ഓണത്തിനോട് അനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിലാണ് മഞ്ജുവാര്യർ അതിഥിയായിയെത്തിയത്.

2014 – ൽ റോഷൻ ആൻദ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേയ്ക്ക് തിരിച്ചു വരവ് നടത്തിയത്. ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു. നിരുപമ രാജീവ് എന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മ തൻ്റെ കഠിന പ്രയത്നത്തിലൂടെയും, അർപ്പണമനോഭാവത്തിലൂടെയും ജീവിതത്തിൽ വിജയം കൈവരിക്കുന്ന കഥാപാത്രത്തിൻ്റെ വേഷം ഭംഗിയായി അവതരിപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചു.

x