Film News

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന 75കാരിക്ക് സഹായ ഹസ്തവുമായി ഉണ്ണിമുകുന്ദന്‍: അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള വീട് സമ്മാനിച്ചു, കയ്യടിച്ച് സോഷ്യൽ മീഡിയ

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന അന്നക്കുട്ടിക്ക് സഹായ ഹസ്തവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. 75കാരിയായ തൃശ്ശൂര്‍ സ്വദേശിനി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള ഒരു വീട് സമ്മാനിച്ചിരിക്കുകയാണ് താരം. ഒക്ടോബര്‍ 29ന് 4 30 ന് ഉണ്ണി മുകുന്ദന്‍ വീടിന്റെ താക്കോല്‍ അന്നക്കുട്ടിക്ക് കൈമാറും.

2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിക്ക് തന്റെ വീട് നഷ്ടമായത്. എന്നാല്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. പക്ഷേ ആ പണവും കൈക്കലാക്കി കരാറുകാരന്‍ മുങ്ങി. അതോടെ വീടുപണിയും പാതിവഴിയിലായി.

ഇതോടെ അന്നക്കുട്ടിയുടെ ജീവിതം ദുരിതത്തിലായി. വന്യമൃഗങ്ങള്‍ ഒത്തിരിയുള്ള കുതിരാനിലെ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു 75കാരി. അഞ്ചുവര്‍ഷമായി ഈ ദുരിത ജീവിതം തുടരുകയായിരുന്നു.

മാധ്യമങ്ങള്‍ വഴിയാണ് അന്നക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് ഉ്ണ്ണി മുകുന്ദന്‍ അറിയുന്നത്. ഇതോടെയാണ് അന്നക്കുട്ടിക്ക് തണലാവണമെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് അന്നക്കുട്ടിയുടെ അടുത്തെത്തി ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദനും കമ്പനി സിഇഒ ജയന്‍ മഠത്തിലും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കി.

ഇതിന് പിന്നാലെ വീട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ആരംഭിച്ചു. ഉറപ്പുള്ള മേല്‍ക്കൂരയും വാതിലുകളും നിര്‍മ്മിച്ച് വീട് പുതുക്കി പണിതു. നിലം മുഴുവന്‍ ടൈല്‍സ് വിരിച്ചു. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അന്നക്കുട്ടി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago