അമൃതയെ ഞങ്ങൾ മകളെ പോലെയാണ് കാണുന്നത് ; അമൃത മാത്രമല്ല അഭിരാമിയും രാധികയുടെ ഇഷ്ട പുത്രിയാണ് – സുരേഷ് ഗോപി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ മനം കവർന്ന ഗായികയാണ് അമൃത സുരേഷ്. ഇന്ന് നിരവധി ചിത്രങ്ങളിലും മ്യൂസിക്ക് ആല്‍ബങ്ങളിലും ഗാനങ്ങൾ ആലപിക്കുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട് താരം.സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ അവതാരകയായി ശ്രദ്ധിക്കപ്പെട്ട അമൃത 2014-ൽ അമൃതം ഗമയ എന്ന പേരിൽ ഒരു സംഗീത ബാൻണ്ടും സ്ഥാപിച്ചു. അമൃതയും സഹോദരി അഭിരാമി സുരേഷും ആയിരുന്നു അതിലെ പ്രധാന ഗായകർ. ജീവിതത്തില്‍ ഒരുപാട് കഷ്ടതകളെ തരണം ചെയ്തു ഉയർന്നു വന്ന താരമാണ് അമൃത.

ഒന്നിനും കൊള്ളാത്ത പെണ്ണിൽ നിന്നും ഇന്നത്തെ തന്റേടി അമൃതയിലേക്ക് എത്തിച്ചത് ജീവിതത്തിൽ അമൃത അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളാണ്. ആരോടും പറയാതെ ഒറ്റക്ക് കരഞ്ഞ് തീര്‍ത്ത നിരവധി ദിവസങ്ങള്‍ അമൃത സുരേഷിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. സൗഭാഗ്യമെന്നോണം ലഭിച്ച സ്വപ്‌ന തുല്യമായ ജീവിതം എന്നന്നേക്കുമായി ഉപേക്ഷിച്ച് പടിയിറങ്ങുമ്പോള്‍ അമൃതയുടെ കൈയിൽ ഉണ്ടായിരുന്നത് ഒരു സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസ്സുള്ള പെൺകുഞ്ഞും മാത്രമായിരുന്നു. തന്റെ മകൾക്ക് വേണ്ടി താൻ ജീവിച്ചേ മതിയാകൂ എന്ന് മനസിലാക്കിയ അമൃത ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.

അമൃതയുടെ ആ ദൃഢനിശ്ചയം കൊണ്ട് തന്നെയാണ് ഇന്ന് സ്വന്തം കാലില്‍ നിന്ന് മകളെ വളര്‍ത്താന്‍ കെൽപ്പുള്ള ഒരു അമ്മയായി അവൾ പാകപ്പെട്ടത്.തന്റെ മുന്നോട്ടുള്ള യാത്രയില്‍ നിരവധി പേര്‍ തനിക്ക് ആത്മവിശ്വാസം പകര്‍ന്നു തന്നിട്ടുണ്ട് എന്ന് അമൃത പറയുന്നു. അതിൽ ഒരാളാണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി. സുരേഷ് ഗോപിയും കുടുംബവുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ചു അമൃത പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വെച്ചാണ് സുരേഷ് ഗോപിയേയും ഭാര്യ രാധികയും അമൃതയെ പരിചയപ്പെടുന്നത്.

സ്റ്റാർ സിംഗർ വേദിയിൽ മിന്‍സാരക്കനവിലെ ഗാനം അമൃത പാടിയത് സുരേഷ് ഗോപിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു. അന്ന് വളരെ മനോഹരമായ വേഷത്തിലായിരുന്നു അമൃത എത്തിയത്. എന്നാൽ അമൃത ധരിച്ചിരുന്ന ചെരുപ്പ് വളരെ മോശമായിരുന്നു. ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്ന് സുരേഷ് ഗോപി ശരത്തിനോട് ചോദിച്ചു. അതിന് ശേഷമാണ് സുരേഷ് ഗോപിക്ക് അമൃതയുമായും അമൃതയുടെ കുടുംബവുമായുമുള്ള അടുപ്പം തുടങ്ങുന്നത്. അമൃതയെ തന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് ഞങ്ങൾ കാണുന്നതെന്നും, അമൃത മാത്രമല്ല അഭിരാമിയും രാധികയുടെ ഇഷ്ട പുത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെ ഭാര്യ രാധിക അവരുടെ മാല ഊരി അമൃതയ്ക്ക് നല്‍കുകയും മറ്റുള്ളവരെപ്പോലെ അമൃതയും നന്നായി ഒരുങ്ങി എത്തണമെന്നും പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട് . മൂത്ത മകളെപ്പോലെയാണ് അവര്‍ അമൃതയെ കാണുന്നതെന്ന് സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നല്ല ഡ്രസ്സ് കണ്ടാല്‍ അത് തന്നോട് വാങ്ങിക്കാന്‍ പറയും, നല്ല ചെരുപ്പ് വാങ്ങിക്കാൻ പണം കൊടുക്കും അങ്ങനെ അവരുടെ വീട്ടില്‍ വലിയ സ്ഥാനമാണ് തനിക്ക് നല്‍കുന്നതെന്ന് അമൃത പറയുന്നു.

Articles You May Like

x