Film News

എന്റെ അച്ഛനുമമ്മയും മരിച്ചപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല പക്ഷേ അന്ന് എനിക്ക് സങ്കടമാടക്കാനായില്ല ; വിവാദമുണ്ടാക്കുന്നവർ നഞ്ചിയമ്മയുടെ വാക്കുകൾ ഒന്ന് കേൾക്കുക

കഴിഞ്ഞ ദിവസമായിരുന്നു ദേശീയ അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചത് നഞ്ചിയമ്മയ്ക്കു ആയിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച പിന്നണി ഗായികയുടെ അവാർഡ് നഞ്ചിയമ്മ സ്വന്തമാക്കിയത്. നിരവധി ആളുകൾ ആയിരുന്നു നഞ്ചിയമ്മയ്ക്ക് ആശംസകൾ അറിയിച്ചിരുന്നത്. അതിനിടയിലും ചില കല്ലുകടികൾ നിലനിന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പാട്ട് നഞ്ചയമ്മ പാടിയ പാട്ട് തന്നെയാണോ എന്ന് ചോദിച്ചുകൊണ്ട് സംഗീതജ്ഞനായി ലിനുലാൽ രംഗത്ത് വന്നത്.

നഞ്ചിയമ്മയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകൾ എത്തി. പിച്ചിട്ട് കൊടുത്താൽ പാട്ടുപാടാൻ നഞ്ചിയമ്മയ്ക്ക് അറിയില്ല എന്നും അതുകൊണ്ടു തന്നെ സംഗീതത്തെ ഉപാസിക്കുന്നവർക്ക് ഇതൊരു വേദനയും അപമാനവുമായി തോന്നുകയില്ലേ എന്നുമായിരുന്നു ലിനുലാലിന്റെ വാദം. ദേശീയ അവാർഡ് നേടിയ അപർണ മുരളി അടക്കമുള്ള പലരും പിന്തുണ അറിയിച്ചത് നഞ്ചിയമ്മയ്ക്കു ആയിരുന്നു. ഗായികയായ സിതാര സുജാത തുടങ്ങിയവരൊക്കെ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ നെഞ്ചയമ്മയും ഇതിനെക്കുറിച്ച് സംസാരിക്കുന്നു.

നഞ്ചിയമ്മ സച്ചിയെക്കുറിച്ചാണ് വാചാലയാകുന്നത്. എന്റെ അച്ഛനുമമ്മയും മരിച്ചിട്ട് പോലും താൻ സച്ചി മരിച്ച ദിവസം കരഞ്ഞതുപോലെ കരഞ്ഞിട്ടില്ല. ആദ്യമായി തന്നെ ഉയർത്തിക്കൊണ്ടുവന്നത് സച്ചിയാണ്. ഞാൻ ചെയ്യുന്നത് തെറ്റാണോ എന്ന് തോന്നിയ സമയങ്ങളിലൊക്കെ ഒരു തെറ്റുമില്ല നാഞ്ചമ്മ ചേച്ചി. അടിച്ചുപൊളിച്ചു കയറിക്കോ എന്ന് പറഞ്ഞത് സച്ചി സർ ആയിരുന്നു. സച്ചി മരിച്ചത് അറിഞ്ഞത് അറിഞ്ഞു അന്ന് തന്നെ വണ്ടി വിളിച്ച് കൊച്ചിയിലേക്ക് വരികയായിരുന്നു. അത്രത്തോളം വേദനയായിരുന്നു ആ വാർത്ത നൽകിയത്. ഈ അവാർഡിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും സച്ചി ആയിരിക്കും എന്ന് പറയുന്നുണ്ടായിരുന്നു നഞ്ചിയമ്മ.

സച്ചിയെ കുറിച്ച് പറയുമ്പോൾ തന്നെ നഞ്ചിയമ്മയുടെ വാക്കുകൾ ഇടറുന്നുണ്ട്. ഇനിയും നിങ്ങൾ ആടിനെയും മാടിനെയും ഒന്നും നോക്കണ്ട. ഇവിടെ ഇരുന്നാൽ മതി. നിങ്ങൾക്ക് ഒരു കഴിവ് കിട്ടിയിട്ടുണ്ട് എന്നൊക്കെ തന്നോട് പറഞ്ഞത് സച്ചി സർ ആയിരുന്നു. സാർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നും അട്ടപ്പാടിയിൽ ഇങ്ങനെ തന്നെ തന്നെ നിൽക്കും. ആരും എന്നെ അറിയില്ലായിരുന്നു. സച്ചിൻ സാറാണ് എന്നെ ഉയർത്തിക്കൊണ്ടുവന്നത്.

സിനിമ കാണാൻ പോയതിനെ കുറിച്ച് ഒക്കെ വാചാലയാകുന്നുണ്ട്. ഒന്നും രണ്ടും രൂപയൊക്കെ കൂട്ടി വെച്ചാണ് സിനിമ കാണാൻ വേണ്ടി പോയിട്ടുള്ളത്. സിനിമ കാണുമ്പോൾ ഒരു സന്തോഷം ലഭിക്കുന്നുണ്ട് ഞാനും എന്റെ കെട്ടിയവനും ഒക്കെ ഒരുമിച്ച് പോയിട്ടുണ്ട് പണ്ട് കാലത്ത് എന്നും പറയുന്നുണ്ട് നഞ്ചിയമ്മ. ഇത്തരത്തിൽ വലിയ വിവാദങ്ങൾ നിൽക്കുമ്പോഴും വളരെ നിഷ്കളങ്കമായി നിറകണ്ണുകളോടെയാണ് നഞ്ചിയമ്മയെ അവാർഡിനെ പറ്റി സംസാരിക്കുന്നത്. പലരും പറയുന്നതും നിലവിൽ നടക്കുന്നതുമായ പല കാര്യങ്ങളെക്കുറിച്ചും നഞ്ചിയമ്മ അറിയുന്നില്ല. അവരുടെ മനസ്സിൽ ഇപ്പോഴും സച്ചിയോടുള്ള സ്നേഹം മാത്രമാണ്.

 

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago