Film News

ഒരു മകൾ പത്തു മാസമേ ജീവിച്ചുള്ളൂ, അവളുടെ മുഖം മനസ്സിൽ നീറ്റലാണ്, ആ സങ്കടം ഇതോടെ മാറട്ടെ; ഇളയ മകളുടെ വിവാഹം ആഘോഷമാക്കി ലാലു അലക്സ്

നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ക്നാനായ ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം.ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമാണ് അദ്ദേഹത്തിനുള്ളത്. ബെൻ, സെൻ, സിയ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന ഒരു പ്രതിസന്ധിഘട്ടത്തെക്കുറിച്ച് പലതവണ ലാലു അലക്സ് തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമ ഇല്ലാതിരുന്ന കാലത്തും പൂർണപിന്തുണയോടെ ഭാര്യ ബെറ്റിയാണ് തനിക്കൊപ്പം നിഴലായി നിന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1986-ലായിരുന്നു ഇവരുടെ വിവാഹം.
ഒരു മകൾ പത്തു മാസമേ ജീവിച്ചുള്ളൂവെന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ് എന്നും അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജീവിച്ചിരുന്നുവെങ്കിൽ മകൾക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും അദ്ദേഹം പറയുകയുണ്ടായി. ആ സങ്കടം ഇളയ മകളുടെ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് ലാലു അലക്സ്. 45 വർഷത്തോളമായി സിനിമാലോകത്തുള്ള ലാലു അലക്സ് വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളിൽ തിളങ്ങി. ഈ കാലയളവിനുള്ളിൽ 250-ലേറെ സിനിമകളിൽ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ‘ബ്രോ ഡാഡി’യിലൂടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. മലയാള സിനിമയുടെ യശ്ശസ് ഉയർത്തുന്നതിൽ നായകരെക്കാൾ പങ്ക് വഹിച്ചിട്ടുള്ളത് നമ്മുടെ സഹനായകന്മാരും സഹനായികമാരും ആണെന്ന് പറയേണ്ടിവരും. മറ്റ് ഭാഷകളിൽ നിന്നും നമ്മുടെ സിനിമയെ വ്യത്യസ്തമാക്കുന്ന പ്രധാന വസ്തുത അമ്പരപ്പിക്കുന്ന അഭിനയപാടവമുള്ള സഹ അഭിനേതാക്കൾ നിരവധിയുണ്ടെന്നത് തന്നെയാണ്. മലയാള സിനിമയുടെ എൺപതുകൾ തൊട്ട് ഇങ്ങോട്ട് ഇതുവരെയും തന്റെ സ്ഥാനം മലയാളി മനസിൽ കുറിച്ചിട്ട നടനാണ് ലാലു അലക്സ്. സ്ഥിരം നടന്മാർ പിന്തുടരുന്ന നടപ്പ് രീതികളിൽ നിന്നുമെല്ലാം വ്യത്യസ്തമായ അഭിനയ ശൈലിയാണ് ലാലു അലക്സിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.
മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന അദ്ദേഹത്തിന്റെ സംഭാഷണരീതി അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക് ആയി നിലകൊള്ളുന്നു. ഇരുന്നൂറ്റി അമ്പതിൽ പരം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് അൽഫോൺസ് പുത്രന്റെ ​ഗോൾഡ് എന്ന സിനിമയിലാണ്. സോഷ്യൽമീഡിയയിൽ‌ സജീവമായ താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ്.
asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago