ഗുരുതര വൃക്ക രോഗം, ശസ്ത്രക്രിയ പരാജയപ്പെട്ടു, ജീവൻ നിലനിർത്തുന്നത് ഡയാലിസിലൂടെ , അവസ്ഥ തുറന്നുപറഞ്ഞ് പ്രേഷകരുടെ പ്രിയ ഗായിക ഉഷ ഉതുപ്പ്

ഇന്ത്യയിലും വിദേശത്തും ഒക്കെ നിരവധി ആരാധകരുള്ള ഒരു ഗായികയാണ് ഉഷ ഉതപ്പ്. വ്യത്യസ്തമായ ഗാന ശൈലി കൊണ്ടാണ് ഉഷ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഉഷ സംഗീതത്തിന്റെ വഴികളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. സാധാരണ ശൈലിയിൽ നിന്നും വേറിട്ട തരത്തിൽ ആയിരുന്നു ഉഷാ ഉതുപ്പിന്റെ ഗാനാലാപനം. മൃദുസ്വരങ്ങൾ മാത്രം കേട്ട് തുടങ്ങിയ ആളുകളിലേക്ക് ഒരു വെബ്സൈറ്റിയിലുള്ള ഗാനാലാപനവുമായാണ് ഉഷാ ഉതുപ്പ് കടന്നുവന്നത്. എന്നാൽ ഒരുകാലത്ത് ഈ പരുക്കൻ സ്വരം ഉഷയ്ക്ക് വിനയായി മാറിയിട്ടുമുണ്ട്. സംഗീത ക്ലാസുകളിൽ നിന്നും മത്സരങ്ങളിലും ഒക്കെ ഈ ശബ്ദം കൊണ്ട് മാത്രം മാറ്റിനിർത്തപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പകാലത്ത് ശാസ്ത്രീയ സംഗീതത്തിന്റെ വിദ്യാഭ്യാസം ലഭിച്ചിരുന്നതുമില്ല.

ഈ ശബ്ദമാണ് പക്ഷേ ഉഷാ ഉതുപ്പിനെ പ്രശസ്ത ആക്കിയത്. പോപ്പ് സംഗീതത്തിന്റെയും മനോഹരമായ ഗാന ശൈലി ഉഷാ ഉതുപ്പ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചു. 1970- 80 കാലഘട്ടങ്ങളിൽ ആയിരുന്നു ഹിറ്റ് ഗാനങ്ങൾ എല്ലാം തന്നെ പിറന്നത്. കൊൽക്കത്തയിലെ നിശ ക്ലബ്ബുകളിൽ ഉഷയുടെ ചടുലമായ സംഗീതം ഒരു ആവേശമായി മാറിയ കാലഘട്ടത്തിലാണ് ചാക്കോ ഉതുപ്പുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി.. സണ്ണി അഞ്ജലി എന്നിവരാണ് ഇവരുടെ മക്കൾ. എന്റെ കേരളം എത്ര സുന്ദരം എന്ന ഗാനത്തിലൂടെയാണ് ഉഷാ ഉതുപ്പ് പ്രേക്ഷകർക്ക് സുപരിചിത ആയത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ചില വിഷമങ്ങളെ കുറിച്ചാണ് ഉഷാ ഉതുപ്പ് പറയുന്നത്. മഴവിൽ മനോരമയിൽ നടൻ ജഗദീഷ് അവതാരകനായ എത്തിയ പണം തരും പടം എന്ന പരിപാടിയിൽ എത്തിയ സമയത്തായിരുന്നു മലയാളികൾ ദീദി എന്ന് വിളിക്കുന്ന ഉഷ ഉതുപ്പ് തന്റെ വേദനകളെ കുറിച്ച് പറഞ്ഞത്.

കോവിഡ് കാലത്തെ വീട്ടിൽ അടച്ചിരിക്കുകയായിരുന്നു എന്നും. നീണ്ട രണ്ടര വർഷങ്ങൾക്ക് ശേഷമാണ് യാത്രകൾ നടത്തുന്നത് എന്നും അത് ഈ പരിപാടിക്ക് വേണ്ടി ആണെന്ന് ഒക്കെയാണ് ഉഷ പറഞ്ഞത്. എല്ലാ ആളുകളെയും പോലെ തന്നെ തന്റെ ജീവിതത്തെയും കോവിഡ് വളരെ മോശമായിയാണ് ബാധിച്ചത്. രണ്ടര വർഷമായി എവിടേക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊൽക്കത്തയിൽ മാത്രമായിരുന്നു. കുടുംബാംഗങ്ങളെ പോലും കാണാൻ കഴിഞ്ഞില്ല. ഇക്കാലം അത്രയും മകൾ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭർത്താവ് ദീർഘകാലമായി കേരളത്തിലായിരുന്നു. അടുത്ത സമയത്ത് ആണ് കൊൽക്കത്തയിലേക്ക് തിരിച്ചെത്തിയത്.

അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടിൽ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കൂടെ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. എന്റെ മകൻ സണ്ണി എനിക്കൊപ്പം കോൽക്കത്തയിൽ തന്നെയാണ് താമസം. അവൻ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കാൻ ശ്രമിച്ചു എങ്കിലും അത് പരാജയമായി. ഇപ്പോൾ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എല്ലാ വേദനകളെയും മറക്കാൻ സഹായിക്കുന്നത് സംഗീതമാണെന്നും ഉഷ ഉതുപ്പ് പറയുന്നു.

x